ഫിലിപ്പീന്‍ സംസ്‌കാരത്തിന്റെ നിറക്കാഴ്ച്ചകള്‍;ഹാലാ ബിറാ ഫെസ്റ്റിവല്‍ ബഹ്‌റൈനില്‍
ബഹ്‌റൈന്‍: ബഹ്‌റൈനിലെ ഫിലിപ്പീന്‍ സമൂഹം ഹാലാ ബിറാ ഫെസ്റ്റിവല്‍ 2026 ആഘോഷത്തിനായി ഒരുങ്ങുന്നു. മൂന്ന് ദിവസത്തെ സാംസ്‌കാരിക ആഘോഷം ജുഫൈറിലെ ഓയാസിസ് മാളിന്റെ ഔട്ട്‌ഡോര്‍ ഏരിയയില്‍ ജനുവരി 29 മുതല്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഫിലിപ്പീന്‍ സംസ്‌കാരവും പാരമ്പര്യവും ആഘോഷിക്കുന്ന ഫെസ്റ്റിവലില്‍ നൃത്തപരിപാടികള്‍, ലൈവ് സംഗീതം, പരമ്പരാഗത കലാപ്രകടനങ്ങള്‍ എന്നിവ ഉണ്ടാകും. കൂടാതെ, ഫിലിപ്പീന്‍ ഭക്ഷണ സ്റ്റാളുകളും കൈത്തറി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ബസാറുകളും സന്ദര്‍ശകര്‍ക്ക് ആകര്‍ഷണമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമായി ഫിലിപ്പീന്‍സിലെ പ്രശസ്തമായ ഡൈനഗ്യാങ് ഫെസ്റ്റിവലിന്റെ അവതരണവും ഒരുക്കിയിട്ടുണ്ട്. വിവിധ പ്രായക്കാര്‍ക്ക് അനുയോജ്യമായ വിനോദപരിപാടികള്‍ ഉള്‍പ്പെടുത്തി കുടുംബസഹിതം പങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
ഫിലിപ്പീന്‍ സമൂഹത്തിന്റെ ഐക്യവും സാംസ്‌കാരിക വൈവിധ്യവും അവതരിപ്പിക്കുന്ന ഈ ഫെസ്റ്റിവല്‍ ബ്രാന്റമീ ഇവന്‍സ്ാണ് സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിലെ വിവിധ രാജ്യക്കാരും ഈ ആഘോഷത്തില്‍ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
The Filipino community in Bahrain is set to celebrate Hala Bira Festival 2026, a three-day cultural event in Juffair featuring traditional performances, music, food stalls and community activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."