HOME
DETAILS
MAL
ബഹ്‌റൈന്‍ പ്രസിഡന്‍സിയില്‍ ജിസിസി ഇന്‍ഷുറന്‍സ് യോഗം അബുദാബിയില്‍
January 23, 2026 | 12:28 PM
ബഹ്‌റൈന്‍: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ സാമൂഹ്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ 63ആം സാങ്കേതിക സമിതി യോഗം അബുദാബിയില്‍ നടന്നു. 2026ലെ ജിസിസി പ്രസിഡന്‍സിയുടെ ഭാഗമായി ബഹ്‌റൈന്‍ ആണ് യോഗത്തിന് നേതൃത്വം നല്‍കിയത്.
ബഹ്‌റൈന്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ (എസ്‌ഐഒ) അധ്യക്ഷനായ യോഗത്തില്‍, ഗള്‍ഫ് രാജ്യങ്ങളിലെ പെന്‍ഷന്‍ സംവിധാനങ്ങള്‍, സാമൂഹ്യ ഇന്‍ഷുറന്‍സ് പരിഷ്‌കാരങ്ങള്‍, ഭാവി സഹകരണ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. 2026 മുതല്‍ 2030 വരെയുള്ള പ്രവര്‍ത്തന പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി.
സാമൂഹ്യ ഇന്‍ഷുറന്‍സ് കവര്‍ കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കുക, അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഇലക്ട്രോണിക് ഡാറ്റ ലിങ്കേജ് ശക്തമാക്കുക, ജീവനക്കാരുടെ പരിശീലനവും ബോധവത്കരണ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.
ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഗള്‍ഫ് മേഖലയില്‍ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം തുടരാന്‍ യോഗം തീരുമാനിച്ചു.
Bahrain led the 63rd GCC social insurance technical committee meeting in Abu Dhabi as part of its 2026 GCC presidency, focusing on regional cooperation and future social security plans.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."