തിരുവോണ നാളില്‍ ആധാരമെഴുത്തുകാരുടെ ഉപവാസം
കോഴിക്കോട്: എല്ലാവര്ക്കും ആധാരം എഴുതാം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആധാരം എഴുത്തുകാര്‍ തിരുവോണ നാളില്‍ ഉപവാസം അനുഷ്ഠിക്കും. ഓള് കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്‍ഡ് സ്ക്രൈബ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമരം. ജില്ലാ ലൈബ്രറിക്ക് സമീപം രാവിലെ പത്തിന് ഉപവാസം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തുടര്‍ പ്രക്ഷോഭമെന്ന നിലയില്‍ സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ച് 17 മുതല്‍ പ്രചാരണ വാഹനജാഥ നടത്തും. മൂന്നു ജാഥകളും 27ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സമാപിക്കും.
തുടര്‍ന്ന് അനിശ്ചിതകാല സമരം ആരംഭിക്കും. കേരളത്തിലെ ആധാരം എഴുത്തുകാര്‍ കൃത്രിമം കാണിക്കില്ലെന്ന് ബോധ്യമുള്ള വന്ഭൂമാഫിയ സര്‍ക്കാരിന്റെ ഉത്തരവിന് പിന്നിലുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ നിയമമന്ത്രി അറിയാതെ ഉദ്യോഗസ്ഥരാണ് ഉത്തരവ് ഇറങ്ങാന്‍ ചരടുവലിച്ചതെന്നും ഇവര്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന് സംസ്ഥാന ട്രഷറര്‍ ടി.കെ അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി കെ.ടി ആഷിഷ് കുമാര്‍, ഇ. രാജഗോപാല്‍, കെ. സുനില്‍കുമാര്‍, കെ.പി നസീര്‍ അഹമ്മദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."