മെഡിക്കൽ ക്ലിനിക്ക് വഴി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു; ഓൺലൈൻ ചൂതാട്ട സംഘത്തിന് തടവുശിക്ഷയും പിഴയും വിധിച്ച് കുവൈത്ത് കോടതി
കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിച്ച കേസിൽ ഒമ്പത് പേർക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി. ഏഴ് വർഷം തടവാണ് പ്രതികൾക്ക് കോടതി വിധിച്ചത്. ശിക്ഷിക്കപ്പെട്ടവർ ഒരു മില്യൺ കുവൈത്ത് ദിനാർ പിഴയൊടുക്കേണ്ടിയും വരും. കേസിൽ ഉൾപ്പെട്ട കമ്പനിക്ക് കോടതി ഭീമമായ തുക പിഴ ചുമത്തുകയും ചെയ്തു.
1.839 ദശലക്ഷം ദീനാർ കമ്പനി പിഴയായി നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഓൺലൈൻ ചൂതാട്ട വെബ്‌സൈറ്റ് നടത്തി അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിച്ചതിനാണ് പ്രതികൾക്കെതിരെ കുവൈത്ത് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്നും കമ്പനിയെ കോടതി സ്ഥിരമായി വിലക്കുകയും ചെയ്തു. വിധിപ്പകർപ്പ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.
അൽ ഖബാസ് ദിനപത്രമാണ് ഈ വാർത്ത ഇപ്പോൾ റിപ്പോർട്ട് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടലിലൂടെയാണ് പ്രതികളെ വേഗം പിടികൂടിയത്. സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കാൻ പൊലിസ് നിരന്തരമായ സുരക്ഷാ പരിശോധനകളാണ് നടത്തുന്നത്. ചൂതാട്ടത്തിലൂടെ ലഭിച്ച പണം മെഡിക്കൽ ക്ലിനിക്കിന്റെ അക്കൗണ്ട് വഴിയാണ് പ്രധാനമായും വകമാറ്റിയത്.
നിയമാനുസൃതമായ വരുമാനമായി രേഖപ്പെടുത്തിയ ശേഷം ഈ തുക വിദേശത്തേക്ക് മാറ്റിയതായി അന്വേഷണത്തിൽ അധികൃതർ കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കാൻ പ്രതികൾ പല വാണിജ്യ കമ്പനികളുടെ അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നു. നിയമവിരുദ്ധമായ വെബ്‌സൈറ്റുകളിൽ ഇടപഴകുന്നത് വലിയൊരു ക്രിമിനൽ കുറ്റമാണ്.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശനമായ നടപടിയുണ്ടാകും. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് അറിയിച്ചു.
a kuwait court has sentenced members of an online gambling network after they were found guilty of laundering millions through medical clinics. the verdict includes prison terms and heavy fines.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."