HOME
DETAILS

എന്നെ വില്‍ക്കാന്‍ നോക്കണ്ട'; വാങ്ങാന്‍ ആള് വന്നാല്‍ 'ചത്തപോലെ' കിടക്കും - ചൈനയിലെ ഈ കുഞ്ഞാട് ഒരു 'കിടിലന്‍' നടനാണ് 

  
January 30, 2026 | 4:15 AM

the lamb that acts dead to stay home viral story from chinas songfang village

 


സാധാരണയായി കുഞ്ഞാടുകള്‍ തുള്ളിച്ചാടി നടക്കുന്നത് കാണാനാണ് നമുക്കിഷ്ടം. എന്നാല്‍ ചൈനയിലെ സോങ്ഫാങ് ഗ്രാമത്തിലെ (Songfang Village) പത്തുദിവസം പ്രായമുള്ള കുഞ്ഞാട് കുറച്ച് വ്യത്യസ്തനാണ്. തന്നെ ആരെങ്കിലും വാങ്ങാന്‍ വരുന്നുണ്ടെന്ന് കണ്ടാല്‍ മതി, കക്ഷി ഉടന്‍ നിലത്തു വീഴും, പിന്നെ അനക്കമില്ല..! മരിച്ചുപോയി എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ഈ 'അഭിനയം' ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

 

saw.jpg

വാങ്ങാന്‍ വന്നാല്‍ 'സീന്‍' മാറും!

ഈ കുഞ്ഞാടിന്റെ യജമാനന്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ആട് ഈ തന്ത്രം പുറത്തെടുക്കും. കഴുത്തില്‍ കെട്ടിയിരിക്കുന്ന കയറില്‍ ഒന്ന് പിടിച്ചാല്‍ മതി, കുഞ്ഞാട് അബോധാവസ്ഥയിലായ പോലെ നിലത്ത് കിടക്കും. വാങ്ങാന്‍ വന്നവര്‍ പോയിക്കഴിഞ്ഞാല്‍ ഉടന്‍ എഴുന്നേറ്റ് തുള്ളിച്ചാടി നടക്കുകയും ചെയ്യും. ഇതിന്റെ വfഡിയോ വൈറലായതോടെ ലോകമെമ്പാടുമുള്ള ആളുകള്‍ ഈ കുഞ്ഞാടിന്റെ ബുദ്ധിശക്തിയെ പുകഴ്ത്തുകയാണ്.

ലക്ഷങ്ങളുടെ ഓഫര്‍, പക്ഷേ വല്‍പ്പനയില്ല

കുഞ്ഞാടിന്റെ ഈ അസാധാരണ കഴിവ് കണ്ട് വന്‍ തുക വാഗ്ദാനം ചെയ്ത് നിരവധി പേര്‍ മുന്നോട്ടുവരുന്നുണ്ട്. ലക്ഷക്കണക്കിന് രൂപ (ചൈനീസ് യുവാന്‍) ഓഫര്‍ വന്നെങ്കിലും തന്റെ കുഞ്ഞാടിനെ വില്‍ക്കാന്‍ യജമാനന്‍ ഇപ്പോള്‍ തയ്യാറല്ല. തന്റെ കൂടെ തന്നെ നില്‍ക്കാന്‍ ആട് കാണിക്കുന്ന ഈ സ്‌നേഹവും ബുദ്ധിയും പണത്തേക്കാള്‍ വലുതാണെന്നാണ് അദ്ദേഹം പറയുന്നത്.

 

മൃഗങ്ങള്‍ക്കിടയിലെ ഇത്തരം 'അഭിനയങ്ങള്‍' (Playing Dead/Thanatosis) സാധാരണയായി ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാനാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇവിടെ ഈ കുഞ്ഞാട് തന്റെ ഉടമയെ വിട്ടുപോകാതിരിക്കാനാണ് ഈ വിദ്യ പ്രയോഗിക്കുന്നത് എന്നതാണ് കൂടുതല്‍ ഹൃദ്യമാക്കുന്നത്.

A 10-day-old lamb in China's Songfang village has become an internet sensation for "playing dead" whenever someone tries to buy it, prompting the owner to refuse offers worth lakhs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍ 

Kerala
  •  6 days ago
No Image

16 വർഷങ്ങൾക്ക് ശേഷം ചിന്നസ്വാമി ചുവന്നു; ചാമ്പ്യന്മാർ ഇത്തവണയും ഡബിൾ സ്ട്രോങ്ങ്

Cricket
  •  6 days ago
No Image

അഭിഭാഷകനും, ഡോക്ടറും, റസ്റ്റോറന്റ് ഉടമയും, ഫിസിയോ തെറാപ്പിസ്റ്റും; കൊച്ചിയിൽ രാസലഹരിയുമായി എട്ടുപേർ പിടിയിൽ 

Kerala
  •  6 days ago
No Image

ആയുധം കെെവശം വെയ്ക്കരുത്; വീടുകൾക്ക് മുന്നിൽ പ്രകടനം പാടില്ല, അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ പോസ്റ്റർ പതിക്കരുത്; തെരഞ്ഞെടുപ്പിന് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ 

Kerala
  •  6 days ago
No Image

ഹൈദരാബാദിനെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  6 days ago
No Image

ഒമാനില്‍ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി; തീരുമാനം സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി 

oman
  •  6 days ago
No Image

ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം: മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

International
  •  6 days ago
No Image

ബഹ്‌റൈന്‍ ദിനാര്‍ 250 കടന്നു; രൂപയ്ക്ക് വന്‍ ഇടിവ്

bahrain
  •  6 days ago
No Image

യാത്രാദുരിതത്തിന് ആശ്വാസം; ഷാർജയിൽ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചു

uae
  •  6 days ago
No Image

കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് സ്വീകരണമൊരുക്കി സിപിഎം പ്രവര്‍ത്തകര്‍ 

Kerala
  •  6 days ago