HOME
DETAILS

സി ജെ റോയിയുടെ ആത്മഹത്യ: അന്വേഷണം കർണാടക സിഐഡിക്ക്; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയ അഞ്ച് പേജുള്ള പരാതിയിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ

  
Web Desk
January 31, 2026 | 2:41 AM

cj roy suicide case karnataka government transfers investigation to cid amid allegations against it officials

ബെംഗളൂരു: ആദായനികുതി പരിശോധനയ്ക്കിടെ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം കർണാടക സിഐഡിക്ക് (CID) കൈമാറി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദ്ദമുണ്ടായെന്ന കുടുംബത്തിൻ്റെയും സ്ഥാപനത്തിൻ്റെയും പരാതിയെത്തുടർന്നാണ് കർണാടക സർക്കാരിൻ്റെ നടപടി. റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖനായ റോയിയുടെ മരണം അതീവ ഗൗരവത്തോടെ അന്വേഷിക്കാൻ സിഐഡിക്ക് നിർദ്ദേശം നൽകി.

അഞ്ച് പേജുള്ള പരാതി: നാടകീയമായ അന്ത്യനിമിഷങ്ങൾ

കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് നൽകിയ അഞ്ച് പേജുള്ള പരാതിയിൽ റെയ്ഡിനിടെ നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്:

ചോദ്യം ചെയ്യൽ: 

ജനുവരി 28 മുതൽ ജോയിന്റ് കമ്മിഷണർ കൃഷ്ണപ്രസാദിൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ നടക്കുകയായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ ഉദ്യോഗസ്ഥർ കൂടുതൽ രേഖകൾ ആവശ്യപ്പെടുകയും സമ്മർദ്ദം ശക്തമാക്കുകയും ചെയ്തു."ടൂ മച്ച് ട്രബിൾ" (Too much trouble) എന്ന് വിദേശത്തുള്ള സഹോദരൻ ബാബു റോയിക്ക് സി ജെ റോയി സന്ദേശമയച്ചിരുന്നു.

ഉച്ചകഴിഞ്ഞ് 3:15-ഓടെ ചോദ്യം ചെയ്യലിനിടയിൽ സ്വന്തം മുറിയിലേക്ക് പോയ റോയി, വാതിൽ അകത്തുനിന്ന് പൂട്ടി തന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തു. ആരെയും മുറിയിലേക്ക് പ്രവേശിപ്പിക്കരുതെന്ന് അദ്ദേഹം സെക്യൂരിറ്റിക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

റെയ്ഡ് നാൾവഴി: എന്താണ് അസാധാരണമായി സംഭവിച്ചത്?

സാധാരണ നികുതി പരിശോധനകൾക്ക് അപ്പുറം റോയിയെ ഉദ്യോഗസ്ഥർ വേട്ടയാടിയോ എന്ന കാര്യമാണ് സിഐഡി പ്രധാനമായും അന്വേഷിക്കുന്നത്. പരിശോധനകളുടെ ക്രമം ഇങ്ങനെയായിരുന്നു:

ഡിസംബർ 3: 

കൊച്ചിയിൽ നിന്നുള്ള ഐടി സംഘം ബെംഗളൂരുവിലെ ആസ്ഥാനത്ത് റെയ്ഡ് ആരംഭിച്ചു. (റോയി അപ്പോൾ ദുബൈയിലായിരുന്നു).കൊച്ചി യൂണിറ്റിന് ബെംഗളൂരുവിൽ പരിശോധന നടത്താൻ അധികാരമില്ലെന്ന് കാട്ടി റോയി ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി ഐടി വകുപ്പിന് അനുകൂലമായി.

ജനുവരി 28: 

നോട്ടീസ് പ്രകാരം റോയി ഹാജരാകുകയും വീണ്ടും ചോദ്യം ചെയ്യൽ ആരംഭിക്കുകയും ചെയ്തു. ഇതിനിടയിലാണ് ദാരുണമായ അന്ത്യം.രണ്ട് പതിറ്റാണ്ട് കൊണ്ട് ഇന്ത്യയിലെയും വിദേശത്തെയും വിശ്വസ്തമായ നിർമ്മാണ കമ്പനിയായി കോൺഫിഡന്റ് ഗ്രൂപ്പിനെ വളർത്തിയ സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗം കേരളത്തിലെയും കർണാടകയിലെയും ബിസിനസ് സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാൻ ഷോപ്പിംഗ് പൊടിപൊടിക്കും; ഒരു ദിർഹം മുതൽ വില, യുഎഇയിൽ ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ ഓഫറുകൾ | Ramadan Offers

Business
  •  4 hours ago
No Image

ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നാവാൻ ക്വാളിറ്റി കെയർ - ആസ്റ്റർ ഡി.എം ലയനം; നടക്കാൻ പോകുന്നത് രാജ്യത്തെ ആരോഗ്യമേഖല കണ്ട വൻ ലയനം

uae
  •  4 hours ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

crime
  •  4 hours ago
No Image

ഗ്ലോബൽ വില്ലേജിൽ 'ഹഖ് അൽ ലൈല' ആഘോഷം ഇന്ന്; വൈവിധ്യമാർന്ന പരിപാടികളുമായി ദുബൈ പൊലിസ്

uae
  •  4 hours ago
No Image

'കൂള്‍ ഡൗണ്‍ ഉമ്മാ...' സ്വപ്‌ന സാക്ഷാത്ക്കാരം; ഒട്ടകപ്പുറത്തേറി ഫാത്തിമ നിദ

Kerala
  •  4 hours ago
No Image

ചക്രങ്ങൾക്കൊപ്പം കടലിനെ തൊട്ടറിഞ്ഞ് അവർ

Kerala
  •  4 hours ago
No Image

സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; സംസ്ഥാനത്തെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി

National
  •  5 hours ago
No Image

ഇഡിയുടെ ചോദ്യം ചെയ്യലിനിടെ ജീവനൊടുക്കിയ സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് ബെംഗളൂരുവിൽ; ആദായനികുതി വകുപ്പിനെതിരെ അന്വേഷണം

National
  •  5 hours ago
No Image

'ഒരുമിച്ച് മരിക്കാം'; ഭാര്യയെ മരണത്തിന് വിട്ടുകൊടുത്ത് ഭർത്താവ് മാറിനിന്നു: കൊടുംചതിയെന്ന് പൊലിസ്

Kerala
  •  12 hours ago
No Image

ബെംഗളൂരു  അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഫലസ്തീൻ സിനിമകൾക്ക് വിലക്ക്: ഫലസ്തീൻ കവിത ചൊല്ലി പ്രതിഷേധിച്ച് പ്രകാശ് രാജ്; മൗനം പാലിച്ച് മുഖ്യമന്ത്രി

National
  •  12 hours ago