HOME
DETAILS

സി.ജെ റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

  
February 02, 2026 | 5:17 AM

pinarayi-vijayan-seeks-judicial-probe-into-cj-roy-death

തിരുവനന്തപുരം: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. ഈ അന്വേഷണ കമ്മീഷന്റെ അധ്യക്ഷനായി ഭരണഘടനാ കോടതിയിലെ ജഡ്ജിയായി പ്രവര്‍ത്തിച്ച് പരിചയമുള്ള ഒരാളെ നിയമിക്കണം. സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റെയ്ഡ് നടക്കുന്നതിനിടെ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നും, രണ്ട് സാക്ഷികള്‍ വേണമെന്നുണ്ടെന്നും ഇത് പാലിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു. 

നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ മാത്രം പൊതുസമൂഹത്തില്‍ വിശ്വാസ്യത ഉറപ്പാക്കാന്‍ പര്യാപ്തമല്ലെന്നും അദ്ദേഹം കത്തിലൂടെ ചൂണ്ടിക്കാട്ടി.

ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കിയെന്നു കുടുംബം പറഞ്ഞിട്ടുണ്ട്. എന്നിട്ടും തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്ന് റോയ് പറഞ്ഞിരുന്നു എന്ന് കുടുംബം പറയുന്നു. ഇതു ഏറെ ഗൗരവം ഉള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഡോ. സി.ജെ റോയിയുടെ സംസ്‌കാരം ഇന്നലെ ബംഗളൂരുവില്‍ നടന്നു. ബംഗളൂരു ബന്നാര്‍ഘട്ട റോഡിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നാച്വഴേസ് ലക്ഷ്വറി കാസ്‌കേഡ് റിസോര്‍ട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. മരണപ്പെട്ടാല്‍ തന്റെ ഭൗതിക ശരീരം നാച്വേഴ്സ് ലക്ഷ്വറിയില്‍ അടക്കണമെന്നാണ് റോയി ആഗ്രഹിച്ചിരുന്നത്.

ആയിരങ്ങളാണ് സംസ്‌കാര ചടങ്ങില്‍ സംബന്ധിക്കാനെത്തിയത്. ഇന്നലെ രാവിലെ 10 മുതല്‍ രണ്ടുവരെ റിസോര്‍ട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം പിന്നീട് കല്‍ക്കരെ സെയ്ന്റ് ജോസഫ്സ് പള്ളിയില്‍ സംസ്‌കാര ശുശ്രൂഷ നടത്തി. ശേഷം തിരികെ റിസോര്‍ട്ടിലെത്തിച്ചാണ് അടക്കിയത്. അമ്മ, ഭാര്യ, മക്കള്‍, സഹോദരന്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരും വ്യാവസായ, രാഷ്ട്രീയ, സാമൂഹ്യ മേഖലകളില്‍ നിന്നുള്ള പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

ആദായ നികുതി വകുപ്പിന്റെ പരിശോധനകള്‍ക്കിടെ വെള്ളിയാഴ്ച വൈകിട്ട് 3.15 ഓടെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പറേറ്റ് ഓഫിസിലെ തന്റെ മുറിയില്‍ സി.ജെ റോയി സ്വയം വെടിവച്ച് മരിച്ചത്. ആദായ നികുതി വകുപ്പിന്റെ പരിശോധനയെ തുടര്‍ന്ന് റോയി കടുത്ത സമ്മര്‍ദം നേരിട്ടിരുന്നതായും ഇതുകാരണമാണ് ആത്മഹത്യ ചെയ്തതെന്നുമാണ് സഹോദരന്‍ സി.ജെ ബാബു ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ പരാതിപ്പെട്ടത്. റോയിയുടെ ആത്മഹത്യയില്‍ കര്‍ണാടക പൊലിസിലെ ഡി.ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം പുരോഗമിക്കുകയാണ്. ബന്ധുക്കള്‍, ജീവനക്കാര്‍, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് ഇതിനകം പൊലിസ് മൊഴിയെടുത്തിട്ടുണ്ട്.

 

 

Kerala Chief Minister Pinarayi Vijayan has written to the Union Finance Minister seeking a judicial inquiry into the death of Confident Group Chairman C.J. Roy. In his letter, the Chief Minister requested the Centre to order a judicial probe headed by a retired constitutional court judge and ensure the submission of a time-bound report.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  20 hours ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  20 hours ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  20 hours ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  20 hours ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  20 hours ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  21 hours ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  21 hours ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  21 hours ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  21 hours ago
No Image

തിരുവനന്തപുരം അമ്പലമുക്കില്‍ കുടിവെള്ള പൈപ്പ് പൊട്ടി; 25 വാര്‍ഡുകളില്‍ നാളെമുതൽ ജലവിതരണം മുടങ്ങും

Kerala
  •  a day ago