HOME
DETAILS

ശതാബ്ദി നഗരി സജ്ജം; നാളെ 10000 പ്രതിനിധികളെത്തും

  
ഇസ്മാഈൽ അരിമ്പ്ര
February 03, 2026 | 2:01 AM

Centennial City is ready 10000 delegates will arrive tomorrow

കുണിയ: ഉത്തരമലബാറിൻ്റെ ഹൃദയഭൂമിയില്‍ സമസ്തയുടെ ചരിത്ര മഹാസംഗമത്തിന് നാളെ തുടക്കമാവുമ്പോൾ ആദ്യ ദിനത്തിൽ പതിനായിരം പ്രതിനിധികളെത്തും. സപ്തഭാഷാ ഭൂമികയിൽ  ഉയർത്തിക്കെട്ടിയ പന്തലിൽ നൂറ്റാണ്ടുകളുടെ കർമസാഫല്യവുമായി അഞ്ചു ദിനങ്ങളിലായി നടക്കുന്ന ക്യാംപ് ശതാബ്ദിയാഘോഷത്തിൻ്റെ മാറ്റ് കൂട്ടും. നാളെ വൈകിട്ട് ഉദ്ഘാടന സമ്മേളനത്തോടെ പ്രാരംഭം കുറിക്കുന്ന നാസ്വിഹ് ക്യാംപിൽ പ്രബോധന ദൗത്യത്തിലേക്കുള്ള  തയാറെടുപ്പോടെയാണ് പ്രതിനിധികളെത്തുക. ഇതിൻ്റെ തുടർച്ചയായി  വെള്ളിയാഴ്ച ജനറൽ ക്യാംപ് കൂടി ആരംഭിക്കുന്നതോടെ ക്യാംപ്  പ്രതിനിധികള്‍ 33313 ആയി മാറും. അഞ്ചു രാപകലുകളിലായി അറിവിൻ്റെ ലോകം തുറന്നുവയ്ക്കുന്ന ക്യാംപ് ഗഹനമായ പഠനങ്ങൾക്കും ആഴമേറിയ ചിന്തകൾക്കും വേദിയാകും.

ജർമൻ ടെക്നോളജിയിൽ നിർമിച്ച ഉയർച്ചയും  വിശാലതയുള്ള  പന്തലാണ് ക്യാംപിന് സജ്ജീകരിച്ചത്. വിശാലമായ മൈതാനത്ത് മൂന്നു കൂറ്റൻ പവലിയനുകളായി ചേർത്തു പണിത ഇവയിൽ ഓരോന്നിലും  പതിന്നൊന്നായിരം വീതം പ്രതിനിധികളെ ഉൾക്കൊള്ളുന്ന വിസ്താരമുണ്ട്. തൂണുകൾ ഇല്ലാത്ത വിധമാണ് നിർമാണം. തറയിൽ പലകയുടെ മുകളിൽ പരവതാനി  വിരിച്ച ഹാളിൽ പ്രതിനിധികൾക്ക്   കസേരകളിലാണ് ഇരിപ്പിടം സജ്ജീകരിച്ചത്. പ്രതിനിധികൾ തരം തിരിച്ച 313 ക്ലസ്റ്ററുകളായാണ് ക്യാംപിൽ ഇരിക്കേണ്ടത്. നിസ്കാര സൗകര്യവും ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. രാത്രി വിശ്രമത്തിന് ഇതേ പവലിയനുകളോട് ചേർത്ത് രണ്ട് അനുബന്ധ  പന്തലുകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്.

മൂന്ന് പവലിയനുകളിലുള്ളവർക്കും  കാണാവുന്ന വിധത്തിൽ മധ്യഭാഗത്തുള്ള പവലിയനിലാണ് വേദി ഒരുക്കിയത്. 100 എന്ന ആശയത്തിൽ തയാറാക്കിയ വേദിയിൽ സമസ്തയുടെ പതാകയുടെ കളറിലുള്ള ലോഗോ, ബിഗ് സ്ക്രീൻ എന്നിവ ഉൾപ്പെടുന്നു. ഉദ്ഘാടന സെഷനുകൾക്ക് ശേഷം ക്ലാസെടുക്കുന്ന ഫാക്കൽറ്റി അംഗം  മാത്രമായിരിക്കും വേദിയിലുണ്ടാവുക. ഓരോ സെഷനിൽ പങ്കെടുക്കുന്ന അതിഥികളെ സ്വീകരിക്കാർ വി.വി.ഐ.പി, വി.ഐ.പി ലോഞ്ചുകൾ  തയാറാക്കിയിട്ടുണ്ട്. 

കുണിയയിലെ ക്യാംപ് നഗരിയിലേക്കുള്ള പ്രധാനകവാടം  കടന്നു അൽപം താഴേക്ക് നടന്നാൽ ക്യാംപ്  പ്രവേശന കവാടത്തിലെത്തും. ഇതിൻ്റെ ഇരുവശങ്ങളിലായി ഇരുപത് ടെൻ്റുകളിൽ ക്യാംപ് പ്രതിനിധികളുടെ ഐ.ഡി കാർഡുകൾ സ്കാൻ ചെയ്ത്  മുൻവശത്തുള്ള ഒൻപത് വാതിലുകൾ വഴി പവലിയനിലേക്ക് പ്രവേശിക്കാം. 
ഒഫിഷ്യൽ ചുമതലയുള്ളവരുടെയും സദസിലെ സ്ക്രീനുകളിലെയും നിർദേശ പ്രകാരം സീറ്റ് കണ്ടെത്താം. ജില്ല അടിസ്ഥാനത്തിൽ  നേരത്തെ ക്രമീകരിച്ചുനൽകിയ പ്രകാരം  ക്ലസ്റ്ററുകൾ  അടിസ്ഥാനത്തിലാണ് പ്രതിനിധികൾ ക്യാംപിലിരിക്കുക. ഫയലുകളും പഠന സാമഗ്രികളും സീറ്റുകളിൽ  എത്തിച്ചുനൽകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മുതൽ ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്: സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

മലയോരത്തേക്ക് മയിലുകള്‍ കുടിയേറുന്നു; പന്നിക്കൊപ്പം ഇനി മയില്‍ ശല്യവും; കണ്ണൂരില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍- വരള്‍ച്ചയുടെ സൂചനയോ..?

Kerala
  •  6 days ago
No Image

യുദ്ധം നാലാഴ്ച വരെ നീണ്ടേക്കാമെന്ന് ട്രംപ്; ഇറാന്‍ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് അവകാശവാദം

International
  •  6 days ago
No Image

പ്രതിരോധതന്ത്രം മാറ്റി ഖത്തര്‍; ജനവാസമേഖല ഒഴിവാക്കാന്‍ പുതിയ നീക്കം; കടലിന് മുകളില്‍ വെച്ച് ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടും

qatar
  •  6 days ago
No Image

ദി റിയൽ കേരള സ്റ്റോറി! സഞ്ജുവിന്റെ കൊടുങ്കാറ്റിൽ പിറന്നത് പുതു ചരിത്രം

Cricket
  •  6 days ago
No Image

ഇറാനെ ആക്രമിക്കാന്‍ ട്രംപിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല; ആരോപണം തള്ളി സഊദി അറേബ്യ

Saudi-arabia
  •  6 days ago
No Image

മുള്ളന്‍പന്നിയെ തല്ലിക്കൊന്ന കേസ്: വെള്ളനാട് ശശി ഒളിവില്‍; വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി

Kerala
  •  6 days ago
No Image

വിനോദസഞ്ചാരികളെ ഹോട്ടലുകളില്‍ നിന്ന് ഒഴിപ്പിക്കരുത്, പണമില്ലെങ്കില്‍ സര്‍ക്കാര്‍ തരും; നിര്‍ദ്ദേശവുമായി ദുബൈ ടൂറിസം വകുപ്പ്

uae
  •  6 days ago
No Image

കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ് തകർത്തു; ചരിത്രമെഴുതി സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

ലബനാനും ഇറങ്ങുന്നു; ഹൈഫയിലെ സൈനികത്താവളത്തില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം; ബൈറൂത്തില്‍ ബോംബിട്ട് ഇസ്‌റാഈല്‍| Israel, US Attack on Iran Live  

International
  •  6 days ago