HOME
DETAILS

മെച്ചപ്പെടുമെന്ന് തോന്നിച്ചിടത്തുനിന്ന് വീണ്ടും ഇടിഞ്ഞ് ഇന്ത്യന്‍ രൂപ; ഗള്‍ഫ് കറന്‍സികളുടെ മൂല്യത്തിലും മാറ്റം | Indian Rupee Value

  
Web Desk
February 04, 2026 | 5:26 AM

Indian Rupee Dips After India-US Trade Rally

മുംബൈ/ദുബൈ: ഇന്ത്യാ- അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ശുഭവാര്‍ത്തകള്‍ക്കിടയില്‍ മെച്ചപ്പെടുമെന്ന് തോന്നിച്ചിടത്തുനിന്ന് വീണ്ടും ഇടിഞ്ഞ് ഇന്ത്യന്‍ രൂപ (Indian Rupee Value). ഇന്ന് രാവിലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ 22 പൈസ താഴ്ന്ന് 90.54 എന്ന നിലവാരത്തിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. കോര്‍പ്പറേറ്റുകളും ഇറക്കുമതിക്കാരും വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതാണ് മൂല്യമിടിയാന്‍ കാരണമായത്. രാവിലെ 90.35ല്‍ വ്യാപാരം തുടങ്ങിയ രൂപ പിന്നീട് 90.54ലേക്ക് താഴുകയായിരുന്നു.

ചൊവ്വാഴ്ച ഏഷ്യയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച കറന്‍സിയായിരുന്നു രൂപ. ഇന്ത്യാ- യുഎസ് വ്യാപാര കരാര്‍ വാര്‍ത്തയെത്തുടര്‍ന്ന് ഒറ്റ ദിവസം കൊണ്ട് 117 പൈസയുടെ റെക്കോര്‍ഡ് നേട്ടമാണ് രൂപ കൈവരിച്ചിരുന്നത്. വ്യാപാര കരാറിനെക്കുറിച്ച് ധാരണയായെങ്കിലും, ഇതിന്റെ ഔദ്യോഗിക രേഖകളോ കൃത്യമായ ചട്ടക്കൂടോ പുറത്തുവരാത്തത് നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചതാണ് രൂപയുടെ ചാഞ്ചാട്ടത്തില്‍ പ്രകാടമായത്.
റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ഇന്ത്യ ഘട്ടംഘട്ടമായി കുറയ്ക്കുമെന്നും അമേരിക്കയില്‍ നിന്നുള്ള ഊര്‍ജ്ജ ഇറക്കുമതി വര്‍ദ്ധിപ്പിക്കുമെന്നും പ്രസിഡന്റ് ട്രംപ് പ്രസ്താവിച്ചിരുന്നു.

പ്രവാസികള്‍ക്ക് നേട്ടം

രൂപയുടെ മൂല്യമിടിയുന്നത് യുഎഇയിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് പണമയക്കാന്‍ അനുകൂലമായ സാഹചര്യമൊരുക്കുന്നു. ദുബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഓരോ ദിര്‍ഹത്തിനും ഇപ്പോള്‍ കൂടുതല്‍ രൂപ നാട്ടിലേക്ക് അയക്കാന്‍ സാധിക്കുന്നുണ്ട്. യു.എ.ഇ ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയായ 24.98 വരെ എത്തിയിരുന്നു. ഇത് പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ ലഭിച്ച ഏറ്റവും മികച്ച അവസരമൊരുക്കി. 
സഊദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സി മൂല്യത്തിലും ഇതിന് അനുസരിച്ച് മാറ്റം ഉണ്ടായി. പാകിസ്ഥാന്‍ രൂപ, ഫിലിപ്പൈന്‍ പെസോ എന്നിവയും ദുര്‍ബലമായി തുടരുന്നത് ആ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഗുണകരമാകുന്നുണ്ട്. പെസോ ഇപ്പോള്‍ ദിര്‍ഹത്തിനെതിരെ 15.87 - 16.13 എന്ന നിലവാരത്തിലാണ്.
വിനിമയ നിരക്ക് ഇനിയും മാറിയേക്കുമെന്ന പ്രതീക്ഷയില്‍ പല പ്രവാസികളും തങ്ങളുടെ സമ്പാദ്യം ഭാഗികമായി മാത്രം നാട്ടിലേക്ക് അയച്ചുകൊണ്ട് വിപണിയെ നിരീക്ഷിക്കുകയാണെന്ന് എക്‌സ്‌ചേഞ്ച് ഹൗസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫിലേത് ഉള്‍പ്പെടെ ലോകത്തെ പ്രധാന കറന്‍സികളും രൂപയും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് താഴെ പറയും വിധമാണ്.

കറൻസി ഒരു രൂപയുടെ മൂല്യം (INR to Currency) ഒരു യൂണിറ്റ് കറൻസിക്ക് ലഭിക്കുന്ന രൂപ (Currency to INR)
യുഎസ് ഡോളർ ($) 0.011050 90.50
യുഎഇ ദിർഹം (AED) 0.040582 24.64
സൗദി റിയാൽ (SAR) 0.041438 24.13
ഒമാനി റിയാൽ (OMR) 0.004253 235.14
ഖത്തറി റിയാൽ (QAR) 0.040223 24.86
കുവൈറ്റി ദിനാർ (KWD) 0.003393 294.70
ബഹ്‌റൈനി ദിനാർ (BHD) 0.004155 240.68
യൂറോ (€) 0.009337 107.10
ബ്രിട്ടീഷ് പൗണ്ട് (£) 0.008057 124.12
ഓസ്‌ട്രേലിയൻ ഡോളർ 0.015727 63.58
കനേഡിയൻ ഡോളർ 0.015069 66.36
സിംഗപ്പൂർ ഡോളർ 0.014043 71.21
സ്വിസ് ഫ്രാങ്ക് 0.008563 116.78
മലേഷ്യൻ റിംഗിറ്റ് 0.043393 23.05
ജാപ്പനീസ് യെൻ 1.727425 0.58
ചൈനീസ് യുവാൻ 0.076660 13.04
പാകിസ്ഥാനി രൂപ 3.085059 0.32
ശ്രീലങ്കൻ രൂപ 3.409539 0.29

The rupee depreciated 22 paise to 90.54 against the US dollar in early trade on Wednesday, following a sharp rally after India and the US agreed to a trade deal on suspected dollar buying by corporates and importers. Forex traders said despite the positive sentiment post the India-US trade deal, caution still remains as there is no signed or officially released trade agreement yet - no framework text or final documentation.
Soft Asian currencies continue to give UAE expatriates more value for every dirham they send home, with the Indian rupee, Philippine peso and Pakistani rupee all trading near some of their weakest levels in recent years.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപന രംഗത്തെ മാറ്റങ്ങള്‍ക്ക് വേദിയായി ഒമാന്‍; എഐ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര സമ്മേളനം

oman
  •  4 hours ago
No Image

പ്രവാസികൾക്ക് ഇരുട്ടടി; അബുദബിയിൽ വില്ല വാടകനിരക്ക് ഇരട്ടിയായി, കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ കുടുംബങ്ങൾ

uae
  •  4 hours ago
No Image

ഭക്ഷ്യസുരക്ഷയ്ക്ക് കരുത്തേകാന്‍ ഒമാന്റെ കാര്‍ഷിക ഫണ്ട്; 13 പദ്ധതികള്‍ക്ക് സഹായം

oman
  •  4 hours ago
No Image

പുതിയ നിയമപ്രകാരം പ്രവാസികൾക്ക് നാട്ടിലേക്ക് എത്ര ​ഗ്രാം സ്വർണ്ണം നികുതിയില്ലാതെ കൊണ്ടുവരാം? | NRI Gold Duty Free Limit 2026

uae
  •  4 hours ago
No Image

കോന്നി മെഡിക്കൽ കോളേജിൽ തീപിടിത്തം: സമയോചിതമായ ഇടപെടൽ ഒഴിവാക്കിയത് വൻ ദുരന്തം

Kerala
  •  4 hours ago
No Image

സുരേഷ് ഗോപി വിളിച്ചത് 'പൊന്നു മോനെ' എന്ന്, നോക്കേണ്ടത് വാക്കുകള്‍ അല്ല, പ്രവൃത്തിയാണ്; മറ്റേ മോനെ പ്രയോഗം ന്യായീകരിച്ച് ശോഭ

Kerala
  •  5 hours ago
No Image

നാടാകെ ഭീതി; നാദാപുരത്ത് മദ്രസ കഴിഞ്ഞു മടങ്ങിയ വിദ്യാർത്ഥിനിക്ക് നേരെ തെരുവുനായയുടെ ക്രൂര ആക്രമണം

Kerala
  •  5 hours ago
No Image

മണിപ്പൂരില്‍  പുതിയ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും

National
  •  5 hours ago
No Image

കൈവിട്ട കളിക്കില്ല; തലസ്ഥാനത്ത് സിറ്റിങ് എം.എല്‍.എമാര്‍ തന്നെ കളത്തിലിറക്കാന്‍ സി.പി.എം

Kerala
  •  6 hours ago
No Image

അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ നീതി കരയുന്നു' 'വക്കീലായി' മമത സുപ്രിം കോടതിയില്‍;  എസ്.ഐ.ആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി 

National
  •  7 hours ago


No Image

സിറിയയിലെ വിമാനക്കമ്പനി അടക്കമുള്ള പദ്ധതികളില്‍ സഊദിക്ക് വമ്പന്‍ നിക്ഷേപങ്ങള്‍; ഫ്‌ളൈനാസിന് സിറിയയില്‍ ബ്രാഞ്ച്

Saudi-arabia
  •  7 hours ago
No Image

'രാജ്യദ്രോഹി' റെയില്‍വേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ കമന്റ്; പിന്നാലെ വാക്‌പോര്, ലോക്‌സഭയില്‍ ഇന്നും പ്രതിഷേധച്ചൂട്

National
  •  7 hours ago
No Image

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയ്ക്ക് ഇന്നും ജാമ്യമില്ല, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആറിലേക്ക് മാറ്റി

Kerala
  •  7 hours ago
No Image

'സോറി മമ്മി പപ്പ' ഒമ്പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി സഹോദരിമാര്‍, കാരണം ഓണ്‍ലൈന്‍ ഗെയിമിങ്ങിനെ എതിര്‍ത്തതെന്ന് നിഗമനം, അവസാന ടാസ്‌ക് ആത്മഹത്യയെന്ന് പിതാവ് 

National
  •  9 hours ago