HOME
DETAILS

അതിജീവിതയെ വിവാഹം കഴിച്ചു, സന്തോഷത്തോടെ ജീവിക്കുന്നു; യുവാവിനെതിരായ പീഡന കേസ് റദ്ദാക്കി ഹൈക്കോടതി

  
February 04, 2026 | 5:50 AM

kerala-high-court-quashes-pocso-case-after-marriage-with-survivor

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ തിരുവനന്തപുരം സ്വദേശിയായ 23 കാരനെതിരേയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. ഇരയെ പിന്നീട് വിവാഹം കഴിച്ചുവെന്നും ദമ്പതികള്‍ ഇപ്പോള്‍ സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്നുവെന്നും കണക്കിലെടുത്താണ് കേസ് റദ്ദാക്കിയത്.

പത്തനംതിട്ട പൊലിസ് സ്റ്റേഷനില്‍ പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹരജി അനുവദിച്ച് ജസ്റ്റിസ് സി.പ്രദീപ് കുമാറിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാരിയുമായി പ്രതി സൗഹൃദം സ്ഥാപിച്ചിരുന്നുവെന്നും 2025 ജൂണ്‍ ഒമ്പതിന് വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നും പ്രോസിക്യൂഷന്‍ പറയുന്നു.

2025 ഒക്ടോബര്‍ രണ്ടിന് ആരോപിക്കപ്പെട്ട സംഭവം നടന്ന് നാല് മാസത്തിന് ശേഷം പരാതിക്കാരിയെ വിവാഹം കഴിച്ചുവെന്നും, ഇപ്പോള്‍ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതി നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരിക്ക് പ്രായപൂര്‍ത്തിയായി. ഹരജിക്കാരന്റെ വാദങ്ങളെ ശരിവച്ച് കേസ് റദ്ദാക്കണമെന്ന് അപേക്ഷിച്ച് പരാതിക്കാരന്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ സുപ്രിംകോടതിയും ഹൈക്കോടതിയും മുന്‍പ് പുറപ്പെടുവിച്ച ഉത്തരവുകളും സിംഗിള്‍ബെഞ്ച് കണക്കിലെടുത്തു. 

The Kerala High Court has quashed a POCSO case registered against a 23-year-old man from Thiruvananthapuram, noting that he later married the survivor and the couple is now leading a happy married life.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാലുമണിക്കൂറോളം നാടിനെ വിറപ്പിച്ച് കൊമ്പന്‍, വ്യാപകനാശം; വീടിന്റെ ഗേറ്റ് തകര്‍ത്തു, തെങ്ങുകളും വൈദ്യുതി പോസ്റ്റും മറിച്ചിട്ടു, ബൈക്ക് നശിപ്പിച്ചു

Kerala
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പ്രതിപക്ഷം ഇന്നും നടുത്തളത്തില്‍; പ്ലക്കാര്‍ഡ് ഉയര്‍ത്തി ഭരണപക്ഷവും 

Kerala
  •  3 hours ago
No Image

മേഖലയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാനും ഉര്‍ദുഗാനും

Saudi-arabia
  •  3 hours ago
No Image

യു.എസ് പടക്കപ്പല്‍ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണ്‍; വെടിവെച്ചിട്ടെന്ന അവകാശവാദവുമായി അമേരിക്കന്‍ സൈന്യം, ഇറാനുമായി ചര്‍ച്ചയെന്ന് ട്രംപ് 

International
  •  4 hours ago
No Image

ദുബൈയുടെ ഭൂഗര്‍ഭ ഗതാഗത പദ്ധതി ലൂപ്പ് നിര്‍മാണാരംഭം ഉടന്‍; പ്രതിദിനം 30,000 പേര്‍ക്കു വരെ യാത്ര ചെയ്യാം; പദ്ധതി നടപ്പാക്കുന്ന ലോകത്തെ രണ്ടാമത്തെ നഗരമാകാന്‍ ദുബൈ | Dubai Loop

uae
  •  4 hours ago
No Image

ആണവ ചര്‍ച്ച തുര്‍ക്കിയില്‍നിന്ന് ഒമാനിലേക്ക്; വെള്ളിയാഴ്ചത്തെ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും താല്‍പ്പര്യം; യു.എസുമായി മാത്രം ചര്‍ച്ചമതിയെന്ന നിലപാടില്‍ ഇറാന്‍

International
  •  4 hours ago
No Image

റമദാന്‍ പ്രമാണിച്ച് യു.എ.ഇ സ്‌കൂളുകളില്‍ പരീക്ഷാ ഷെഡ്യൂളുകളില്‍ മാറ്റം | UAE School Schedule

uae
  •  4 hours ago
No Image

ബംഗാളിലെ എസ്.ഐ.ആറില്‍ വ്യാപക ക്രമക്കേട്; നേരിട്ട് പോരാടാന്‍ മമത; ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായേക്കും 

National
  •  4 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ പ്രതിപക്ഷം; സഭ ഇന്നും പ്രക്ഷുബ്ധമാകും  

Kerala
  •  4 hours ago
No Image

സ്വകാര്യ സ്ഥലങ്ങളിൽ പ്രാർഥിക്കാൻ അനുമതി വേണ്ട: ഹൈക്കോടതി

National
  •  5 hours ago