HOME
DETAILS

മേഖലയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാനും ഉര്‍ദുഗാനും

  
February 04, 2026 | 4:51 AM

Saudi Crown Prince and Turkish President discuss regional developments

റിയാദ്: സഊദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദോഗനുമായി റിയാദില്‍ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ സംഭവവികാസങ്ങളും സമാധാന ശ്രമങ്ങളും ഇരു നേതാക്കളും വിലയിരുത്തി. സഊദിയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമാക്കുന്നതിനെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. സാമ്പത്തിക, വാണിജ്യ രംഗങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമായ പുതിയ പദ്ധതികളെക്കുറിച്ച് നേതാക്കള്‍ സംസാരിച്ചതായും അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള നിര്‍ണ്ണായകമായ ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നത്.

സഊദിയിലെത്തിയ തുര്‍ക്കി പ്രസിഡന്റിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ഔദ്യോഗിക സ്വീകരണ ചടങ്ങും സംഘടിപ്പിച്ചിരുന്നു. സഊദി സന്ദര്‍ശിക്കാനും കിരീടാവകാശിയുമായി ചര്‍ച്ച നടത്താനും സാധിച്ചതില്‍ ഉര്‍ദോഗന്‍ സന്തോഷം പ്രകടിപ്പിച്ചു. സഊദിയിലെയും തുര്‍ക്കിയിലെയും ഉയര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മേഖലയിലെ സമാധാനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ഈ സന്ദര്‍ശനം നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 Saudi Crown Prince and Prime Minister Mohammed bin Salman received Turkish President Recep Tayyip Erdogan in Riyadh. Two leaders discussed regional and international developments and efforts made in this regard. They reviewed prospects for bilateral relations between the two countries, as well as for avenues of cooperation, and promising opportunities to further develop ties across various fields.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്താം ക്ലാസ് വിജയിച്ച തൊഴിലന്വേഷകര്‍ക്ക് 1500 രൂപ അലവന്‍സ്; യുവ ജനതയെ ലക്ഷ്യമിട്ട് മമതയുടെ വമ്പന്‍ പ്രഖ്യാപനം 

National
  •  10 days ago
No Image

പൈതൃകസസ്യ സംരക്ഷണ സന്ദേശവുമായി ഒമാനില്‍ വന്യജീവി ദിനം

oman
  •  10 days ago
No Image

പാകിസ്താനില്‍ ഇംറാന്‍ അനുകൂലികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി 

International
  •  10 days ago
No Image

കര്‍ഷകരും യുവാക്കളും രംഗത്ത്: സൗത്ത് ബാത്തിനയില്‍ തേന്‍ ഉല്‍പാദനം വര്‍ധിച്ചു

oman
  •  10 days ago
No Image

ക്ഷേത്രോത്സവത്തിനിടെ ബൈക്കെടുക്കാനെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സിഐക്കെതിരെ പരാതി 

Kerala
  •  10 days ago
No Image

അശ്ലീല സൈറ്റുകൾ നോക്കിയെന്ന് നോട്ടീസ്; കുടുങ്ങരുത്, പണം തട്ടാനുള്ള പുതിയ പണി; മുന്നറിയിപ്പുമായി പൊലിസ്

Kerala
  •  10 days ago
No Image

തൃണമൂല്‍ രാഷ്ട്രപതിയെ അപമാനിച്ചെന്ന് മോദി; ബിജെപിയുടെ ഉപദേശം കേട്ട് രാഷ്ട്രപതി രാഷ്ട്രീയം കളിക്കരുതെന്ന് മമത; ബംഗാളില്‍ വാക്‌പോര്

National
  •  10 days ago
No Image

കർണാടകയിൽ ലോറി മരത്തിലിടിച്ച് മറിഞ്ഞു; കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

മലയാളിയില്ലാതെ ഇന്ത്യ ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല; ചരിത്രം ആവർത്തിക്കാൻ സഞ്ജു സാംസൺ

Cricket
  •  10 days ago
No Image

കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ഡോക്ടർക്കെതിരെ പൊലിസ് കേസെടുത്തു

Kerala
  •  10 days ago