ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹരജി വിധി പറയാനായി മാറ്റി, റിമാന്‍ഡില്‍ തുടരും
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊളളക്കേസ് മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. 14 ദിവസം കൂടി റിമാന്‍ഡില്‍ തുടരും.കട്ടിളപാളി കേസിലെ ജാമ്യഹരജിയിലെ വാദമാണ് പൂര്‍ത്തിയായത്.
അറസ്റ്റ് ചെയ്തു 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിനു അര്‍ഹതയുണ്ടെന്നായിരുന്നു ഹരജിയിലെ വാദം. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹരജി കൊല്ലം വിജിലന്‍സ് കോടതി ഇന്നത്തേക്ക് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.
ദ്വാരപാലക, ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പാളി സ്വര്‍ണകവര്‍ച്ചാ കേസുകളില്‍ പ്രതിയായ പോറ്റിക്ക് ആദ്യ കേസില്‍ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കട്ടിളപ്പാളി കേസിലും കൂടി ജാമ്യം ലഭിച്ചിരുന്നെങ്കില്‍ പോറ്റിക്ക് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് രണ്ട് കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എസ് ശ്രീകുമാറിനും ജാമ്യം കിട്ടി. സ്വാഭാവിക ജാമ്യം തേടി കെ എസ് ബൈജുവും കോടതിയെ സമീപിച്ചിരിക്കുകയാണ്.
The Vigilance Court in Thiruvananthapuram has reserved its verdict on the bail plea filed by Unnikrishnan Potti, the prime accused in the Sabarimala gold theft case, and ordered that he continue in remand for another 14 days. Arguments on the bail plea in the Kattilpadi gold theft case have been completed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."