HOME
DETAILS
MAL
കോന്നി മെഡിക്കൽ കോളേജിൽ തീപിടിത്തം: സമയോചിതമായ ഇടപെടൽ ഒഴിവാക്കിയത് വൻ ദുരന്തം
Web Desk
February 04, 2026 | 11:53 AM
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറേറ്റർ റൂമിന് സമീപം തീപിടിത്തം. ഫെസിലിറ്റി മെയിന്റനൻസ് വിഭാഗത്തിന്റെയും ഫയർഫോഴ്‌സിന്റെയും സമയബന്ധിതമായ ഇടപെടലിനെത്തുടർന്ന് വൻ ദുരന്തം ഒഴിവായി. മുൻകരുതൽ നടപടിയായി വാർഡുകളിൽ നിന്ന് രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയ ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ജനറേറ്റർ റൂമിന് സമീപം സൂക്ഷിച്ചിരുന്ന ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയ സ്ഫോടനസാധ്യത ഒഴിവാക്കി. ഇന്ന് മേഖലയിൽ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് ജനറേറ്റർ ദീർഘനേരം പ്രവർത്തിച്ചിരുന്നു. പ്രവർത്തനത്തിനിടയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."