HOME
DETAILS

ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ല; ഗേറ്റിന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധം

  
February 04, 2026 | 7:41 AM

kollam-school-denies-entry-to-headmistress-for-wearing-churidar-protest

കൊല്ലം: കൊല്ലത്ത് ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. ഇന്ന് രാവിലെ കൊട്ടാരക്കര നെടുവത്തുര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പ്രധാന അധ്യാപികയായ സിന്ധു എസ് നായരെയാണ് ഗേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞത്. 

 സ്‌കൂള്‍ മാനേജരുടെ നിര്‍ദ്ദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. പിന്നാലെ അധ്യാപിക ഗേറ്റിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പൊലീസ് എത്തിയാണ് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്.

ചുരിദാര്‍ ഇട്ട് വന്നതിനാണ് തന്നെ തടഞ്ഞതെന്ന് അധ്യാപിക പറഞ്ഞു. നേരത്തെയും ചുരിദാര്‍ ഇട്ടുവന്നിരുന്നുവെന്നും അത് തടഞ്ഞുവെന്നും അധ്യാപിക പറയുന്നു. സ്‌കൂളിലെ കുട്ടികള്‍ക്കുള്ള മുട്ടയടക്കം വാങ്ങി വരുമ്പോഴാണ് തന്നെ തടഞ്ഞത്.  സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് മാനേജരുടെ നടപടിയെന്നും അധ്യാപിക പറയുന്നു.സംഭവത്തില്‍ കൊട്ടാരക്കര പൊലീസിന് പരാതി നല്‍കുമെന്നും സിന്ധു പറഞ്ഞു.

അതേസമയം, എന്ത് വസ്ത്രമിട്ടും സ്‌കൂളില്‍ വരാമെന്നും തടയാന്‍ പറഞ്ഞിട്ടില്ലെന്നുമാണ് സ്‌കൂള്‍ മാനേജര്‍ പറയുന്നത്. താന്‍ ഒരിക്കലും ഇത്തരമൊരു കാര്യം ഉന്നയിച്ചിട്ടില്ലെന്നും അധ്യാപിക എന്തിനാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതെന്ന് മനസിലാക്കുന്നില്ലെന്നുമാണ് മാനേജറുടെ പ്രതികരണം. 

സ്‌കൂളിന് പുറത്ത് അധ്യാപിക സമരം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മാനേജ്‌മെന്റും പ്രധാന അധ്യാപികയും തമ്മില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

 

A controversy has erupted in Kollam after a school allegedly denied entry to its headmistress for wearing a churidar. The incident occurred on Thursday morning at Eswaravilasam Higher Secondary School in Neduvathur, Kottarakkara.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സോറി മമ്മി പപ്പ' ഒമ്പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി സഹോദരിമാര്‍, കാരണം ഓണ്‍ലൈന്‍ ഗെയിമിങ്ങിനെ എതിര്‍ത്തതെന്ന് നിഗമനം, അവസാന ടാസ്‌ക് ആത്മഹത്യയെന്ന് പിതാവ് 

National
  •  2 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹരജി വിധി പറയാനായി മാറ്റി, റിമാന്‍ഡില്‍ തുടരും

Kerala
  •  2 hours ago
No Image

'അത് വിഷമമാകും';  കെ.എസ്.ആര്‍.ടി.സി ബസ് റൂട്ട് വിഷയത്തില്‍ ഗണേഷ് കുമാറിനെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ നരനായാട്ട്; രാത്രി മുഴുവന്‍ നീണ്ട ആക്രമണം, നാലു വയസ്സുകാരിയുള്‍പെടെ 10 ഫലസ്തീനികളെ കൊലപ്പെടുത്തി

International
  •  3 hours ago
No Image

അതിജീവിതയെ വിവാഹം കഴിച്ചു, സന്തോഷത്തോടെ ജീവിക്കുന്നു; യുവാവിനെതിരായ പീഡന കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

നാലുമണിക്കൂറോളം നാടിനെ വിറപ്പിച്ച് കൊമ്പന്‍, വ്യാപകനാശം; വീടിന്റെ ഗേറ്റ് തകര്‍ത്തു, തെങ്ങുകളും വൈദ്യുതി പോസ്റ്റും മറിച്ചിട്ടു, ബൈക്ക് നശിപ്പിച്ചു

Kerala
  •  4 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പ്രതിപക്ഷം ഇന്നും നടുത്തളത്തില്‍; പ്ലക്കാര്‍ഡ് ഉയര്‍ത്തി ഭരണപക്ഷവും 

Kerala
  •  4 hours ago
No Image

മേഖലയിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്ത് മുഹമ്മദ് ബിന്‍ സല്‍മാനും ഉര്‍ദുഗാനും

Saudi-arabia
  •  4 hours ago
No Image

യു.എസ് പടക്കപ്പല്‍ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണ്‍; വെടിവെച്ചിട്ടെന്ന അവകാശവാദവുമായി അമേരിക്കന്‍ സൈന്യം, ഇറാനുമായി ചര്‍ച്ചയെന്ന് ട്രംപ് 

International
  •  5 hours ago
No Image

ദുബൈയുടെ ഭൂഗര്‍ഭ ഗതാഗത പദ്ധതി ലൂപ്പ് നിര്‍മാണാരംഭം ഉടന്‍; പ്രതിദിനം 30,000 പേര്‍ക്കു വരെ യാത്ര ചെയ്യാം; പദ്ധതി നടപ്പാക്കുന്ന ലോകത്തെ രണ്ടാമത്തെ നഗരമാകാന്‍ ദുബൈ | Dubai Loop

uae
  •  5 hours ago