നാലുമണിക്കൂറോളം നാടിനെ വിറപ്പിച്ച് കൊമ്പന്‍, വ്യാപകനാശം; വീടിന്റെ ഗേറ്റ് തകര്‍ത്തു, തെങ്ങുകളും വൈദ്യുതി പോസ്റ്റും മറിച്ചിട്ടു, ബൈക്ക് നശിപ്പിച്ചു
പെരിങ്ങോട്ടുകര (തൃശ്ശൂര്‍): തൃപ്പയാറില്‍ നാടിന്റെ വിറപ്പിച്ച് ആനക്കൊമ്പന്റെ പരാക്രമം.ഗൗരി നന്ദന്‍ എന്ന ആനയാണ് തൃപ്രയാര്‍ കിഴക്കേനട രാജവീഥി റോഡില്‍ ഇടഞ്ഞോടി വ്യാപക നാശം വരുത്തിയത്. നാലു മണിക്കൂറോളം നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ കൊമ്പന്‍ വീടിന്റെ ഗേറ്റ് തകര്‍ക്കുയും നിരവധി തെങ്ങുകളും വൈദ്യുതി പോസ്റ്റും മാവും മറിച്ചിടുകയും ചെയ്തു.
എഴുന്നള്ളിപ്പ് കഴിഞ്ഞ് പുലര്‍ച്ചെ നാലു മണിയോടെ ലോറിയില്‍ കൊണ്ടു വന്ന് ഒഴിഞ്ഞ പറമ്പില്‍ തളക്കാന്‍ ഒരുങ്ങുമ്പോഴാണ് ആന ഇടഞ്ഞോടിയത്. റോഡിലൂടെ ഓടിയ ആന അലങ്കാര പറമ്പത്ത് സലാമിന്റെ വീടിന്റെ ഗേറ്റ് തകര്‍ത്തു. പിന്നീട് വീടുകളുടെ ഇടയിലൂടെ ഓടിയ ആന കരിമ്പാടത്ത് താമസിക്കുന്ന സുശാന്തിന്റെ ബൈക്ക് തകര്‍ത്തു.
പുലര്‍ച്ചെയായതിനാല്‍ ആളുകള്‍ ഉണര്‍ന്നിരുന്നില്ല. ഇതിനിടെ സംഭവമറിഞ്ഞവര്‍ ബഹളം വെച്ചതോടെ ആന ഓടി ചെറുപറമ്പ് പ്രദേശത്തെത്തി. അവിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ എട്ട് തെങ്ങുകളും സമീപത്തെ ഇലക്ട്രിക് പോസ്റ്റും മാവും മറിച്ചിട്ടു.
ഇതിനിടെ പൊലിസും എലിഫന്റ് സ്‌ക്വാഡും സ്ഥലത്തെത്തിയെങ്കിലും ഏറെ പണിപ്പെട്ട് രാവിലെ ഏഴരയോടെയാണ് ആനയെ തളച്ചത്.
a wild tusker created panic for nearly four hours, causing extensive damage by breaking a house gate, uprooting coconut trees, toppling an electric post, and destroying a motorcycle.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."