ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയ്ക്ക് ഇന്നും ജാമ്യമില്ല, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആറിലേക്ക് മാറ്റി
കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടന്നെന്നതരത്തില്‍ വിഡിയോ പ്രചരിച്ചതിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയത് സംഭവത്തില്‍ പ്രതിയായ ഷിംജിതയ്ക്ക് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷ കോടതി ഈമാസം ആറിന് പരിഗണിക്കും. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഇന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
ദീപക്ക് ആത്മഹത്യ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസ് എടുത്തത്. ജനുവരി 16ന് ബസ് യാത്രക്കിടെ ദീപക്കിന്റെ വിഡിയോ യുവതി പകര്‍ത്തുകയും പിന്നീട് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. ഷിംജിത അറസ്റ്റിലായതിന് പിന്നാലെ യുവതിക്ക് ബസില്‍ ലൈംഗികാതിക്രമം നേരിട്ടുവെന്ന് കാണിച്ച് സഹോദരന്‍ സിയാദ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."