ഭക്ഷ്യസുരക്ഷയ്ക്ക് കരുത്തേകാന്‍ ഒമാന്റെ കാര്‍ഷിക ഫണ്ട്; 13 പദ്ധതികള്‍ക്ക് സഹായം
മസ്‌കത്ത്: രാജ്യത്ത് ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനായി ഒമാനിലെ കാര്‍ഷിക-മത്സ്യ വികസന ഫണ്ട് 13 ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ക്കായി 2.4 മില്യണ്‍ ഒമാനി റിയാല്‍ നിക്ഷേപം നടത്തി. 2025ല്‍ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിയ പദ്ധതികളിലൂടെയാണ് ഈ സാമ്പത്തിക സഹായം നല്‍കിയത്.
കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ജലവിഭവങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം. ഒമാന്‍ വിഷന്‍ 2040ന്റെ ഭാഗമായി ഭക്ഷ്യസുരക്ഷയും സുസ്ഥിര വികസനവും ശക്തമാക്കാനാണ് ഫണ്ട് ശ്രദ്ധ നല്‍കുന്നത്.
മുന്തിരി കൃഷി വികസിപ്പിക്കാന്‍ മാതൃകാ മുന്തിരിത്തോട്ടങ്ങള്‍, ധോഫാറില്‍ മഞ്ഞള്‍ കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി, ഫലവൃക്ഷങ്ങളുടെ വ്യാപനം, മൂല്യവര്‍ധിത പാലുത്പന്ന നിര്‍മ്മാണം, ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്കായുള്ള മൃഗശാല വികസനം, ജലകൃഷി-മത്സ്യ സംരക്ഷണ പദ്ധതികള്‍ എന്നിവയ്ക്കാണ് പ്രധാനമായി ഫണ്ട് അനുവദിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാര്‍ഷിക-മത്സ്യ വികസന ഫണ്ട് 64 വികസന പദ്ധതികള്‍ക്കായി 10.6 മില്യണ്‍ റിയാലിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. തൊഴില്‍ സൃഷ്ടി, സാമ്പത്തിക വൈവിധ്യം, പരിസ്ഥിതി സംരക്ഷണം എന്നിവയും പദ്ധതികളിലൂടെ ലക്ഷ്യമിടുന്നു.
2026ല്‍ കൂടുതല്‍ നവീനവും മൂല്യവര്‍ധിതവുമായ ഭക്ഷ്യ ഉത്പാദന പദ്ധതികള്‍ക്കും പിന്തുണ നല്‍കാനാണ് ഫണ്ടിന്റെ തീരുമാനം.
Food security efforts in Oman gain momentum as the Agricultural and Fisheries Development Fund invests RO 2.4 million in 13 projects aimed at boosting local production and sustainability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."