HOME
DETAILS

റമദാന്‍ പ്രമാണിച്ച് യു.എ.ഇ സ്‌കൂളുകളില്‍ പരീക്ഷാ ഷെഡ്യൂളുകളില്‍ മാറ്റം | UAE School Schedule

  
February 04, 2026 | 3:23 AM

UAE schools adjust exam schedules ahead of Ramadan

ദുബൈ: വിശുദ്ധ റമദാന്‍ മാസം അടുത്തെത്തിനില്‍ക്കെ, വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി യുഎഇയിലെ സ്‌കൂളുകള്‍ പരീക്ഷാ ഷെഡ്യൂളുകളില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തുന്നു. നോമ്പെടുക്കുന്ന കുട്ടികള്‍ക്ക് അമിത തളര്‍ച്ച ഉണ്ടാകാത്ത രീതിയില്‍ പരീക്ഷാ സമയവും ഇടവേളകളും ക്രമീകരിക്കാനാണ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം. യു.എ.ഇയില്‍ ഈ മാസം 19ഓടെ റമദാന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 15ന് ആരംഭിക്കുന്ന സി.ബി.എസ്.ഇ (CBSE) ബോര്‍ഡ് പരീക്ഷകളും അടുത്തയാഴ്ച തുടങ്ങുന്ന ഐ.എസ്.സി/ഐ.സി.എസ്.ഇ (ISC/ICSE) പരീക്ഷകളും റമദാന്‍ കാലയളവിലാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് സ്‌കൂളുകള്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.

ഇന്റേണല്‍ പരീക്ഷകള്‍ കഴിയുന്നതും റമദാനിന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ സ്‌കൂളുകള്‍ ശ്രമിക്കുന്നുണ്ട്. റമദാന്‍ സമയത്ത് പരീക്ഷകള്‍ ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ രാവിലെ നേരത്തെ തന്നെ അവ നടത്തും. കഠിനമായ പരീക്ഷകള്‍ക്ക് പകരം വിദ്യാര്‍ത്ഥികള്‍ക്ക് അമിത ഭാരം നല്‍കാത്ത രീതിയിലുള്ള മൂല്യനിര്‍ണ്ണയ രീതികള്‍ പിന്തുടരും. നോമ്പ് തുറന്ന ശേഷം കുട്ടികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ സഹായിക്കുന്ന രീതിയില്‍ പാഠഭാഗങ്ങളുടെ റെക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ ചില സ്‌കൂളുകള്‍ ലഭ്യമാക്കും. പരീക്ഷാ സമയക്രമത്തിലെ മാറ്റങ്ങള്‍ രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും മുന്‍കൂട്ടി അറിയിക്കാന്‍ സര്‍ക്കുലറുകളും ഇമെയിലുകളും അയച്ചു തുടങ്ങിയിട്ടുണ്ട്.

ജെംസ് അല്‍ ബര്‍ഷ നാഷണല്‍ സ്‌കൂള്‍, അമേരിക്കന്‍ അക്കാദമി ഫോര്‍ ഗേള്‍സ്, വുഡ്‌ലം ബ്രിട്ടീഷ് സ്‌കൂള്‍ (അജ്മാന്‍) തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സമാനമായ രീതിയില്‍ വിദ്യാര്‍ത്ഥി സൗഹൃദപരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കായിക വിനോദങ്ങള്‍ കുറയ്ക്കാനും പഠന പ്രക്രിയയുടെ വേഗത ക്രമീകരിക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനും മാനസിക സംതൃപ്തിക്കുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ വ്യക്തമാക്കി. കുട്ടികള്‍ക്ക് അമിത തളര്‍ച്ച ഉണ്ടാകാത്ത രീതിയില്‍ സ്റ്റാഫ് സൂപ്പര്‍വിഷനും പരീക്ഷാ ഇടവേളകളും ഞങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും കൃത്യമായ പ്ലാനിംഗിലൂടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സമ്മര്‍ദ്ദമില്ലാതെ റമദാന്‍ ആചരിക്കാന്‍ സാധിക്കുമെന്നും ക്രെഡന്‍സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദീപിക ഥാപ്പര്‍ സിങ് പറഞ്ഞു.

As the holy month of Ramadan approaches, teachers and administrators are carefully managing exam durations, spacing between papers, and supervision schedules to minimise fatigue for fasting students.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  4 days ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  4 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  4 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  4 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  4 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  4 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  4 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  4 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  4 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  4 days ago