ദുബൈ ഗോള്‍ഡ് ഡിസ്ട്രിക്ടില്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമുമായി ജോയ് ആലുക്കാസ്
ദുബൈ: ദുബൈ ഗോള്‍ഡ് ഡിസ്ട്രിക്ടില്‍ പുതിയ ജ്വല്ലറി ഷോറൂം തുറക്കാന്‍ ലോകോത്തര ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ്. ഇരു നിലകളിലായി 24,000 ചതുരശ്ര അടിയില്‍ ഒരുങ്ങുന്ന ഷോറൂം മിഡില്‍ ഈസ്റ്റിലെ ജോയ്ആലുക്കാസിന്റെ ഏറ്റവും വലിയ ഷോറൂമായിരിക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.
പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ഗോള്‍ഡ് ഡിസ്ട്രിക്ടില്‍ ജ്വല്ലറികള്‍, പെര്‍ഫ്യൂം ഷോപ്പുകള്‍, വസ്ത്ര ശാലകള്‍ എന്നിവയടക്കം ആയിരത്തോളം വ്യാപാര സ്ഥാപനങ്ങളാണുള്ളത്. സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ക്കായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വര്‍ണം കൊണ്ടുള്ള നടപ്പാതകളും സ്വര്‍ണ അലങ്കാരങ്ങളുമുള്ള ലോകത്തിലെ ആദ്യത്തെ 'സ്വര്‍ണത്തെരു'വും ഗോള്‍ഡ് ഡിസ്ട്രിക്ടിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്. തെരുവിലെ വിളക്കുകള്‍ വരെ സ്വര്‍ണം പൂശിയവയായിരിക്കും എന്നതാണ് ഈ സ്വര്‍ണത്തെരുവിന്റെ പ്രത്യേകത.
ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഗോള്‍ഡ് ഡിസ്ട്രിക്ടില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്വര്‍ണ വ്യവസായ രംഗത്തുള്ളവര്‍ക്കും സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ക്കും ഗോള്‍ഡ് ഡിസ്ട്രിക്ട് ഉപകാര പ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോള്‍ഡ് ഡിസ്ട്രിക്റ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ മാനേജിങ് ഡയരക്ടര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ശൈബാനി, ദുബൈ ചേംബര്‍ പ്രസിഡന്റും സി.ഇ.ഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത, ' ഇത്ര ദുബൈ' സി.ഇ.ഒ ഇസ്സാം ഗലദാരി, ഡോ. ജോയ് ആലുക്കാസ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."