HOME
DETAILS

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന; പ്രമേയം പാസാക്കി നിയമസഭ

  
Web Desk
February 04, 2026 | 9:39 AM

kerala-assembly-passes-resolution-against-centre-budget-neglect

തിരുവനന്തപുരം: സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കേന്ദ്രത്തിന്റെ അവഗണന കേരളത്തെയാകെ നിരാശപ്പെടുത്തുന്നതാണെന്നും വര്‍ഷങ്ങളായി കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു പരിഗണനയും നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വര്‍ഷങ്ങളായി കേരളം മുന്നോട്ടുവച്ചിട്ടുള്ള ന്യായയുക്തമായ ആവശ്യങ്ങള്‍ പലതിനും യാതൊരു പരിഗണനയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല. കേന്ദ്രം ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങളെ അവഹേളിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എയിംസ് വേണമെന്നുള്ളത് കേരളം രണ്ടു ദശാബ്ദക്കാലത്തിലേറെയായി ഉന്നയിക്കുന്ന ആവശ്യമാണ്. ആവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തുകയും ഏറ്റെടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല.

സാങ്കേതിക മാതൃക ഏതുതന്നെയായാലും കേരളത്തിന് ഒരു അതിവേഗ റെയില്‍പാത അനിവാര്യമാണ്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പലവട്ടം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ബജറ്റിലും കേരളത്തെ അവഗണിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതല്‍ മംഗലാപുരം റൂട്ടില്‍ മൂന്ന്, നാല് റെയില്‍വേ ലൈനുകള്‍ക്കുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യത്തിലും നടപടിയില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സമതുലിതമായ വികസനം ഉണ്ടാവുമ്പോള്‍ മാത്രമേ രാജ്യത്തിന്റെ പൊതുവികസനം സാധ്യമാവൂ. ഒരു ഭാഗത്തിന്റെ തകര്‍ച്ച പൊതു തളര്‍ച്ചയ്ക്കാവും വഴിവെക്കുക. കേന്ദ്ര അവഗണന കേരളത്തെ ആകെ നിരാശപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനു പിന്നാലെയാണ്, മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം പാസാക്കിയത്.

 

The Kerala Legislative Assembly passed a resolution criticising the Union government for allegedly neglecting the state in the Union Budget. Chief Minister Pinarayi Vijayan said that the Centre’s continued indifference has deeply disappointed Kerala and that the state’s demands have been consistently ignored for several years.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ നീതി കരയുന്നു' 'വക്കീലായി' മമത സുപ്രിം കോടതിയില്‍;  എസ്.ഐ.ആറില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി 

National
  •  2 hours ago
No Image

സിറിയയിലെ വിമാനക്കമ്പനി അടക്കമുള്ള പദ്ധതികളില്‍ സഊദിക്ക് വമ്പന്‍ നിക്ഷേപങ്ങള്‍; ഫ്‌ളൈനാസിന് സിറിയയില്‍ ബ്രാഞ്ച്

Saudi-arabia
  •  2 hours ago
No Image

'രാജ്യദ്രോഹി' റെയില്‍വേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ കമന്റ്; പിന്നാലെ വാക്‌പോര്, ലോക്‌സഭയില്‍ ഇന്നും പ്രതിഷേധച്ചൂട്

National
  •  2 hours ago
No Image

ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയ്ക്ക് ഇന്നും ജാമ്യമില്ല, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആറിലേക്ക് മാറ്റി

Kerala
  •  2 hours ago
No Image

'സോറി മമ്മി പപ്പ' ഒമ്പതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി സഹോദരിമാര്‍, കാരണം ഓണ്‍ലൈന്‍ ഗെയിമിങ്ങിനെ എതിര്‍ത്തതെന്ന് നിഗമനം, അവസാന ടാസ്‌ക് ആത്മഹത്യയെന്ന് പിതാവ് 

National
  •  4 hours ago
No Image

ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ല; ഗേറ്റിന് മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധം

Kerala
  •  4 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹരജി വിധി പറയാനായി മാറ്റി, റിമാന്‍ഡില്‍ തുടരും

Kerala
  •  4 hours ago
No Image

'അത് വിഷമമാകും';  കെ.എസ്.ആര്‍.ടി.സി ബസ് റൂട്ട് വിഷയത്തില്‍ ഗണേഷ് കുമാറിനെ നിയമസഭയില്‍ തിരുത്തി മുഖ്യമന്ത്രി

Kerala
  •  5 hours ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ നരനായാട്ട്; രാത്രി മുഴുവന്‍ നീണ്ട ആക്രമണം, നാലു വയസ്സുകാരിയുള്‍പെടെ 10 ഫലസ്തീനികളെ കൊലപ്പെടുത്തി

International
  •  5 hours ago
No Image

അതിജീവിതയെ വിവാഹം കഴിച്ചു, സന്തോഷത്തോടെ ജീവിക്കുന്നു; യുവാവിനെതിരായ പീഡന കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  6 hours ago