In Depth Story: മിക്ക പോണ്‍ സൈറ്റുകള്‍ക്കും ഫണ്ട് ചെയ്യുന്നത് സയണിസ്റ്റ് അനുഭാവികളും കഞ്ചാവ് വില്‍പ്പനക്കാരും; പോണ്‍ വ്യവസായത്തിന് പിന്നിലെ നിഗൂഢശക്തികളിലേക്ക് ഒരു എത്തിനോട്ടം
2020 ഡിസംബര്‍ 4ന് ന്യുയോര്‍ക്ക് ടൈംസില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ നിക്കോളസ് കൃസ്‌തോഫിന്റെ ബൈ ലൈനില്‍ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ സര്‍ച്ച് ചെയ്യപ്പെടുന്ന പത്ത് വെബ് സൈറ്റുകളില്‍ ഒന്നിനെ കുറിച്ചായിരുന്നു നിക്കോളസിന്റെ ലേഖനം. പഠനങ്ങള്‍ അനുസരിച്ച് ഗൂഗിളും, ഫെയിസ് ബുക്കും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുളള ഡിജിറ്റല്‍ കമ്പനികളില്‍ ഒന്നായ 'എക്‌സ്' (എക്‌സ് എന്ന് ഉപയോഗിക്കുന്നത് പോണ്‍ സൈറ്റിന്റെ യഥാര്‍ത്ഥ പേരിന് പകരമായി കൊണ്ടാണ്) എന്ന പോണ്‍ വെബ്‌സൈറ്റിനെ കുറിച്ചുളള പ്രധാനപ്പെട്ട കണ്ടെത്തലുകളായിരുന്നു ലേഖനത്തിന്റെ ഉള്ളടക്കം. സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്യപ്പെട്ട കുട്ടികളോടുളള ലൈംഗികാതിക്രമം തൊട്ട് ബലാത്സംഗം വരെയുളള വിശയങ്ങളായിരുന്നു ലേഖനം പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. 'ദ ചില്‍ഡ്രന്‍ ഓഫ് എക്‌സ്' എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തില്‍ എക്‌സ് സൈറ്റ് കാരണം ജീവിതം നഷ്മായ അനേകം പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ അനുഭവങ്ങള്‍ കൂടി നിക്കോളസ് പങ്കുവെക്കുന്നുണ്ട്.
എക്‌സ് കാരണം കൗമാരത്തിലെ ജീവിതം നഷ്ടമായ പെണ്‍കുട്ടികള്‍:
സെറീന കെ ഫ്‌ലയിട്ടസിന് പതിനാല് വയസ്സുളളപ്പോഴാണ് അവളുടെ കാമുകന്‍ നഗ്‌ന ചിത്രങ്ങള്‍ അയച്ചു നല്‍കാന്‍ സെറീനയോട് ആവശ്യപ്പെടുന്നത്. കാമുകന്‍ ആവശ്യപ്പെടുമ്പോഴൊക്കെയും അവള്‍ ചിത്രങ്ങള്‍ അയച്ച് നല്‍കി. കാമുകന്‍ അത് എക്‌സ് സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്തു. സെറീനയുടെ വിദ്യാലയത്തിലെ വിദ്യാര്‍ത്തികളില്‍ പലരും അവളുടെ നഗ്‌ന ചിത്രം കാണുകയും, പരസ്പരം കൈമാറുകയും ചെയ്തു. നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് സെറീനയ്ക്ക് വിദ്യാലയത്തിലെ മറ്റു കുട്ടികളില്‍ നിന്നും മെസ്സേജുകള്‍ വന്ന് തുടങ്ങി. ചിത്രങ്ങള്‍ അയച്ച് നല്‍കിയില്ലെങ്കില്‍ എക്‌സിലെ ചിത്രം സെറീനയുടെ മാതാവിന് അയച്ച് നല്‍കുമെന്ന ഭീഷണി വേറെയും. പരിഹാസവും, ഭീഷണിയും, മാനസിക സംഘര്‍ഷങ്ങളും സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവള്‍ വിദ്യാലയം മാറി. പുതിയ വിദ്യാലയത്തിലും എക്‌സ് സൈറ്റിലെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടു. സെറീന പഠനം അവസാനിപ്പിച്ചു. രണ്ട് ആത്മഹത്യ ശ്രമങ്ങള്‍ നടത്തി... ഒടുവിലെപ്പോഴൊ മയക്ക് മരുന്നിന് അടിമയായി... അശ്ലീല വെബ്‌സൈറ്റ് കാരണം ജീവിതം നഷ്ടപ്പെട്ട അവള്‍ പ്രായ പൂര്‍ത്തിയായ ഘട്ടത്തില്‍ ഉപജീവനത്തിനായി മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോള്‍ സ്വന്തം നഗ്‌ന ചിത്രങ്ങള്‍ എക്‌സ് പോലെയുളള സൈറ്റുകള്‍ക്ക് വിറ്റ് ജീവിക്കാനുളള വക കണ്ടെത്താന്‍ ശ്രമിച്ചു. ഒടുവില്‍ അതും മതിയാക്കിയ സെറീന തന്റെ ജീവിതം മൂന്ന് പട്ടികളോടൊപ്പം ചെറിയൊരു കാറിലേക്ക് മാറ്റി. വലിയ സ്വപ്‌നങ്ങള്‍ വെച്ച് പുലര്‍ത്തിയ പെണ്‍കുട്ടിയുടെ ജീവിതം എക്‌സെന്ന പോണ്‍ വെബ്‌സൈറ്റ് കാരണം തെരുവിലാക്കപ്പെട്ടു.
മറ്റൊരു പെണ്‍കുട്ടി ചൈനീസ് വംശജയാണ്. ഒമ്പതാം വയസ്സില്‍ യു എസ്സിലെ ദമ്പതികള്‍ അവളെ ചൈനയില്‍ നിന്നും ദത്തെടുത്ത് യു എസിലേക്ക് കൊണ്ട് വന്നതാണ്. ദമ്പതികള്‍ ഒമ്പത് വയസുകാരിയെ യു എസിലെ തെരുവുകളിലെ വില്‍പ്പന വസ്തുവാക്കി മാറ്റി. ഒമ്പത് വയസ്സുളള ആ പെണ്‍കുട്ടി നേരിടേണ്ടി വന്ന അതിക്രമങ്ങളും എക്‌സില്‍ അപ്പ്‌ലോഡ് ചെയ്യപ്പെട്ടു. അധികൃര്‍ ഇടപ്പെട്ട് വീഡിയോ എക്‌സില്‍ നിന്ന് ഡിലീറ്റ് ചെയ്യിച്ചെങ്കിലും പല പേരുകളില്‍ പലപ്പോഴായി വീഡിയോ വീണ്ടും, വീണ്ടും എക്‌സില്‍ പ്രത്യക്ഷപ്പെട്ട് കൊണ്ടേയിരുന്നു. പെണ്‍കുട്ടി യൗവ്വനത്തിലേക്ക് കടന്നിട്ടും എക്‌സിലും, മറ്റ് സൈറ്റുകളിലും വീഡിയോ ഇപ്പോഴും പ്രത്യക്ഷപ്പെടാറുണ്ടത്രെ.
മറ്റൊരു സംഭവം നടക്കുന്നത് അമേരിക്കയിലെ ഫ്‌ളോറിഡയിലാണ്. കാണാതായ പതിനഞ്ച് വയസ്സ് മാത്രം പ്രായമുളള പെണ്‍കുട്ടിയുടെ മാതാവ് പിന്നീട് മകളെ കാണുന്നത് എക്‌സ് സൈറ്റിലാണ്. പീഢനങ്ങള്‍ ഏറ്റു വാങ്ങുന്ന മകളുടെ 58 വീഡിയോകളാണ് എക്‌സിലൂടെ ആ മാതാവിന് കാണേണ്ടി വന്നത്.
ഇത്തരത്തില്‍ പേര് വെളിപ്പെടുത്തിയും, വെളുപ്പെടുത്താതയും എക്‌സ് കാരണം ജീവിതം ദുരന്തപൂര്‍ണ്ണമായി തീര്‍ന്ന അനേകം പെണ്‍കുട്ടികളുടെ കഥ നിക്കോളസ് തന്റെ ലേഖനത്തില്‍ പങ്കു വെക്കുന്നുണ്ട്. ജീവിതം തന്നെയും അവസാനിപ്പിച്ച ചിലരെ കുറിച്ചുളള പരാമര്‍ശങ്ങളും ലേഖനത്തില്‍ കാണാം.
എല്ലാ വര്‍ഷവും 1.36 ദശലക്ഷം മണിക്കൂറുകളുടെ ലൈംഗിക വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്ന, അതിലൂടെ കോടികളുടെ ലാഭം കൊയ്യുന്ന വെബ്‌സൈറ്റുകളുടെ പിന്നിലെ ഇരുണ്ട ലോകത്തെയാണ് നിക്കോളസ് ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടിയത്. എക്‌സ് എന്നത് ഡാര്‍ക്ക് വെബ് പോലെ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഒന്നല്ല. നിയമാനുസൃതം, സര്‍ക്കാര്‍ അംഗീകാരത്തോടെ, മള്‍ട്ടി മീഡിയ കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അനേകം പോണ്‍ വെബ്‌സൈറ്റുകളില്‍ ഒന്ന് മാത്രമാണ് എക്‌സ്. അങ്ങനെ നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഒരു വെബ്‌സൈറ്റില്‍ മുകളില്‍ സൂചിപ്പിച്ചതിന് സമാനമായ ലക്ഷ കണക്കിന് വീഡിയോകള്‍ എങ്ങനെ വന്നു? അതിന് എക്‌സ് നല്‍കുന്ന ന്യായീകരണമെന്താണ്?
എക്‌സിന്റെ പ്രവര്‍ത്തന രീതി:
ആധുനിക മുതലാളിത്ത വ്യവസ്ഥയുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് അത് ധാര്‍മ്മികതയേക്കാള്‍ ലാഭത്തിന് പ്രാധാന്യം നല്‍കുന്നു എന്നതാണ്. തുറന്ന മാര്‍ക്കറ്റില്‍ എന്തും വില്‍ക്കുവാനും, അതിലൂടെ എത്ര ലാഭം വേണെമെങ്കിലും നേടിയെടുക്കാനും മുതലാളിത്ത വ്യവസ്ഥ സമ്മതിക്കുന്നു. വില്‍ക്കുന്നതിനും, വാങ്ങുന്നതിനും ധാര്‍മ്മികപരമായ അതിരുകള്‍ നിശ്ചയിക്കപ്പെടുന്നില്ല. മുതലാളിത്ത വ്യവസ്ഥയില്‍ വില്‍ക്കുന്നവനും, വാങ്ങുന്നവനും സ്വതന്ത്രമായി തീരുമാനിക്കുന്നതാണ് കച്ചവടത്തിലെ ധാര്‍മ്മികത എന്നത്.
മുതലാളിത്തത്തിന്റെ ഈയൊരു അടിസ്ഥാന പ്രശ്‌നം തന്നെയാണ് എക്‌സ് അടങ്ങുന്ന പോണ്‍ വെബ്‌സൈറ്റുകളില്‍ നേരത്തെ സൂചിപ്പിച്ചത് പോലെയുളള കുറ്റകൃത്യങ്ങള്‍ പെരുകാന്‍ കാരണം.
യൂട്യൂബ് പോലെ തന്നെ ആര്‍ക്കും വീഡിയോ അപ്പ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്ന ഒരു ഡിജിറ്റല്‍ ഇടമാണ് എക്‌സ്. അഥവാ, എക്‌സ് ഷൂട്ട് ചെയ്യുന്ന അശ്ലീല സിനിമകള്‍ക്ക് പുറമെ ലോകത്തുളള ആര്‍ക്കും ഏത് തരം അശ്ലീല വീഡിയോയും എക്‌സില്‍ പങ്കു വെക്കാന്‍ സാധിക്കും. ഇതിന്റെ ലാഭങ്ങള്‍ ചെന്നെത്തുന്നതാകട്ടെ എക്‌സിന്റെ കരങ്ങളിലും. വീഡിയോകള്‍ അപ്പ്‌ലോഡ് ചെയ്യപ്പെടുമ്പോല്‍ പ്രസ്തുത വീഡിയോയുടെ സ്വഭാവം, അതിലെ ആളുകളുടെ പ്രായം എന്നിവയൊന്നും നിരീക്ഷിക്കാനുളള സംവിധാനങ്ങള്‍ എക്‌സിനില്ല. പല ദമ്പതികളുടെയും വീഡിയോ അവരുടെ സമ്മതമില്ലാതെ ഒളി കാമറ വെച്ച് ഷൂട്ട് ചെയ്ത രീതിയിലും എക്‌സില്‍ അപ്പ്‌ലോഡ് ചെയ്യപ്പെടാറുണ്ട്. പരാതികള്‍ ഉയരുമ്പോള്‍ എക്‌സ് മാപ്പ് പറയുകയും, വീഡിയോ ഡിലീറ്റ് ചെയ്യാറുമാണ് പതിവ്. എന്നാല്‍ പുതിയ പേരില്‍ എക്‌സില്‍ തന്നെ ഇതേ വീഡിയോ വീണ്ടും പ്രത്യക്ഷപ്പെടും. യൂട്യൂബില്‍ നിന്ന് വ്യത്യസ്തമായി എക്‌സില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുളള ഓപ്ഷനുണ്ട്. അത് കൊണ്ട് തന്നെ വീഡിയോ സൈറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്ത് കളഞ്ഞത് കൊണ്ട് കാര്യമില്ലതാനും.
ന്യു യോര്‍ക്ക് ടൈംസില്‍ നിക്കോളസ് കൃസ്‌തോഫിന്റെ ലേഖനം വന്നതിന് ശേഷം എക്‌സിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നത്. പേ പാള്‍ പോലെയുളള ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ എക്‌സുമായുളള ബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചു. ലോകത്തിന്റെ പല ഭാഗത്ത് നിന്നും വെബ് സൈറ്റ് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പ്രതിസന്ധിയിലായ എക്‌സിനെ പിന്നീട് പുതിയൊരു കമ്പനി ഏറ്റെടുക്കുകയായിരുന്നു.
എക്‌സിന്റെ മുതലാളിമാര്‍ ആരൊക്കെ?
പൊതുവെ പോണ്‍വെബ്‌സൈറ്റുകളുടെ മുതലാളിമാരുടെ പേരുകള്‍ പുറമേക്ക് വരാറില്ല. പല സൈറ്റുകളുടെയും മൂലധനവും, സൈറ്റില്‍ നിന്നുളള ലാഭങ്ങള്‍ ചെന്നെത്തുന്ന കരങ്ങളും നിഗൂഢമാണ്. എന്നാല്‍ എക്‌സിന്റെ തുടക്കം 2004ല്‍ കാനഡയിലെ മൊണ്‍ഡ്രിയാലിലാണ്. മാന്‍സെഫ് എന്ന കമ്പനിയുടെ കീഴില്‍ സ്റ്റീഫന്‍ മനോസ്, മാറ്റ് കീസര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് എക്‌സ് ഉണ്ടാക്കുന്നത്. പിന്നീട് എക്‌സിനെ ഫേബിന്‍ തില്‍മാനിന്റെ മൈന്‍ഡ് ഗീക്ക് എന്ന കമ്പനി ഏറ്റെടുക്കുകയുണ്ടായി. മൈന്‍ഡ് ഗീക്കിന്റെ കീഴിലായിരുന്നപ്പോഴാണ് എക്‌സിനെതിരെ ന്യു യോര്‍ക്ക് ടൈംസില്‍ ആരോപണങ്ങള്‍ ഉയരുന്നതും എക്‌സ് പുതിയൊരു കമ്പനിയുടെ കീഴിലാകുന്നതും. 2023ല്‍ എത്തിക്കല്‍ കാപിറ്റല്‍ പാര്‍ട്ട്‌ണേഴ്‌സ് എന്ന കമ്പനിക്ക് കീഴിലെ അയിലോ ആണ് മൈന്‍ഡ് ഗീക്കില്‍ നിന്നും എക്‌സിനെ സ്വന്തമാക്കിയത്. അയിലോയെ നിയന്ത്രിക്കുന്നതാകട്ടെ കാനഡയിലെ പേര് കേട്ട കഞ്ചാവ് വില്‍പ്പനകാരനായിട്ടുളള റോക്കോ മെലിയാമ്പ്രോ എന്ന വ്യവസായി. ഒപ്പം ജൂത പശ്ചാത്തലമുളള സൊളോമന്‍ ഫ്രീഡ്മാനുമുണ്ട്.
പോണ്‍ സൈറ്റുകളിലെ സയണിസ്റ്റ് സാന്നിധ്യം:
പല പോണ്‍ സൈറ്റുകളുടെയും യഥാര്‍ത്ഥ മുതലാളിമാരെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും പുറത്തില്ല. ഇതില്‍ ചില വെബ് സൈറ്റുകളെ നിയന്ത്രിക്കുന്നത് സയണിസ്റ്റ് ശക്തികളാണെന്ന അഭ്യൂഹങ്ങളും അന്തരീക്ഷത്തിലുണ്ട്. സയണിസ്റ്റ് അനുഭാവിയും, ജൂതനും പോണ്‍ വ്യവസായത്തിലെ പ്രശസ്ത സംവിധായകനുമായിട്ടുള്ള ജെയിംസ് ഡീന്‍ ഒരു അഭിമുഖത്തില്‍ പങ്കു വെച്ച കാര്യം ഈ അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്ന ഒന്നാണ്.
ജെയിംസിലെ ജൂത സ്വത്വം അയാള്‍ ചെയ്യുന്ന തൊഴിലിനെ എങ്ങനെ സ്വാധീനിച്ചു എന്നതാണ് അഭിമുഖത്തില്‍ ജെയിംസ് നേരിട്ട ചോദ്യം. അതിന് അയാള്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്.
'ഞാനൊരു ദൈവ വിശ്വാസിയല്ല. പക്ഷെ സയണിസം എന്ന ആശയം എന്നില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഞാന്‍ ജൂത മതത്തിന്റെ സംസ്‌കാരത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നു. സമുദായമെന്ന നിലയില്‍ ജൂത മതത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ജൂത മതത്തിലെ സംസ്‌കാരം നിരന്തരം എന്നെ ചോദ്യം ചോദിക്കാന്‍ പ്രേരിപ്പിക്കുന്നു, പുതിയ അറിവുകളിലേക്ക് എന്നെ തള്ളി വിടുന്നു. ഷൂട്ടിങ്ങ് സമയത്ത് എങ്ങനെ ലൈറ്റ് ചെയ്യണമെന്നും, എങ്ങനെ എഡിറ്റ് ചെയ്യണമെന്നും എനിക്കറിയാം. എന്നിലെ ജൂത സംസ്‌കാരം പുതിയ അറിവുകള്‍ തേടാന്‍ എന്നെ പ്രേരിപ്പിച്ചത് കൊണ്ടാണ് എനിക്കത് പഠിക്കാന്‍ സാധിച്ചത്. ഞാന്‍ ഒരു ജൂതന്‍ അല്ലായിരുന്നുവെങ്കില്‍ ഒരിക്കലും എനിക്ക് ഇങ്ങനെയൊരു കഴിവ് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമായിരുന്നില്ല.
English Summary:
-
Journalist Nicholas Kristof’s exposé in The New York Times highlighted how major pornographic websites profit from non-consensual content, including depictions of sexual assault and child abuse. The article features tragic real-life stories of girls whose lives were devastated after private or exploitative videos were uploaded without their consent, leading to trauma, social isolation, and addiction. The business model of these sites is criticized for prioritizing profit over ethics, as they often lack proper mechanisms to verify the age or consent of individuals in the videos. The ownership of these platforms is often linked to controversial figures, including Solomon Friedman and cannabis businessman Rocco Meliambro, following the acquisition of MindGeek by Ethical Capital Partners.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."