HOME
DETAILS

സഊദി ഗ്രീൻ ഇനിഷ്യേറ്റീവ്; വംശനാശഭീഷണി നേരിടുന്ന 140 മൃഗങ്ങളെകൂടി സ്വതന്ത്രമാക്കി, പുനഃരധിവസിപ്പിച്ച മൃഗങ്ങളുടെ എണ്ണം 10,000 കവിഞ്ഞു

  
February 06, 2026 | 1:34 PM

ncw releases 140 endangered animals king salman reserve

റിയാദ്: വംശനാശഭീഷണി നേരിടുന്ന ജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ എത്തിക്കാൻ ലക്ഷ്യമിടുന്ന സഊദി ഗ്രീൻ ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവിലേക്ക് 140 വന്യമൃഗങ്ങളെ നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് (NCW) തുറന്നുവിട്ടു.

വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ അവയുടെ തനതായ ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടുന്നതോടെ പ്രകൃതിയുടെ സ്വാഭാവിക സന്തുലിതാവസ്ഥ സംരക്ഷിക്കാനും നിലനിർത്താനുമാണ് ലക്ഷ്യമിടുന്നത്.

കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവ് ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചാണ് നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ഈ പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഭാ​ഗമായി നിരവധി മൃ​ഗങ്ങളെയാണ് സ്വതന്ത്രമാക്കിയത്. 30 അറേബ്യൻ ഒറിക്സ്, 70 റീം ഗസലുകൾ, 40 ഹൂബാര ബസ്റ്റാർഡ് പക്ഷികൾ എന്നിവ ഇതിലുൾപ്പെടുന്നു. ഇതുവഴി വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും പ്രജനനം നടത്തി നിലനിർത്താനും സാധിക്കും. ഇതുവരെ ഈ പദ്ധതി വഴി രാജ്യം പുനരധിവസിപ്പിച്ച ആകെ ജീവികളുടെ എണ്ണം 10,000 കവിഞ്ഞു.

സഊദി ഗ്രീൻ ഇനിഷ്യേറ്റീവ്, വിഷൻ 2030 എന്നിവയുടെ ലക്ഷ്യങ്ങൾക്കനുസൃതമായി രാജ്യത്തെ വന്യജീവി പരിപാലന രംഗത്ത് വലിയ പുരോഗതിയാണ് സഊദി അനുദിനം കൈവരിച്ചുകൊണ്ടിരിക്കുന്നത്. 

The National Center for Wildlife (NCW) has released 140 endangered animals, including Arabian oryx and sand gazelles, into the King Salman bin Abdulaziz Royal Reserve as part of the Saudi Green Initiative and Vision 2030 goals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറില്‍ ലഹരിക്കടത്ത്: പയ്യന്നൂരില്‍ എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

തോമസ് കെ തോമസിന് ദേഹാസ്വാസ്ഥ്യം; പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീണു

Kerala
  •  19 days ago
No Image

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വൻ അനാസ്ഥ; മോർച്ചറിയിൽ മൃതദേഹം ജീർണ്ണിച്ച നിലയിൽ, വീഴ്ച സമ്മതിച്ച് അധികൃതർ

Kerala
  •  19 days ago
No Image

കളത്തില്ലെങ്കിലും മെക്‌സിക്കോ സ്റ്റേഡിയത്തിൽ 'CR7' ആവേശം; 7 മിനിറ്റിൽ ഗാലറി ആർത്തിരിമ്പും!

Football
  •  19 days ago
No Image

പണപ്പിരിവിൽ മുന്നിൽ ബി.ജെ.പി; പിരിച്ചത് മറ്റു രാഷ്ട്രീയ പാർട്ടികളേക്കാൾ പത്തിരട്ടി ┃in-depth

National
  •  19 days ago
No Image

എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

National
  •  19 days ago
No Image

'കരച്ചിൽ നിർത്താത്തതിലുള്ള ദേഷ്യം'; ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നു

crime
  •  19 days ago
No Image

പ്രധാനമന്ത്രി 29 ന് പാലക്കാട്ട്; ശനിയും ഞായറും ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും

Kerala
  •  19 days ago
No Image

ഐപിഎൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിഎസ്‌കെയ്‌ക്ക് കനത്ത തിരിച്ചടി; എം.എസ്. ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും!

Cricket
  •  19 days ago
No Image

'എല്ലില്ലാത്ത നാക്ക് കൊണ്ട് എന്തും വിളിച്ചുപറയരുത്'; ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി

Kerala
  •  19 days ago