HOME
DETAILS

സൂപ്പർതാരം കളിക്കില്ല; ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി

  
February 07, 2026 | 5:15 AM

report says jasprit Bumrah will not play against usa

മുംബൈ: ടി-20 ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കമാവാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. ടൂർണമെന്റിൽ ഇന്ന് മൂന്നു മത്സരങ്ങളാണ് നടക്കുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനും ശ്രീലങ്കയുമാണ് നേർക്കുനേർ എത്തുന്നത്. രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് സ്കോട്ലാൻഡിനെയും നേരിടും. ടൂർണമെന്റിലെ ആതിഥേയരായ ഇന്ത്യക്കും ഇന്ന് മത്സരമുണ്ട്. അമേരിക്കയാണ് ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവിന്റെയും സംഘത്തിന്റെയും എതിരാളികൾ. 

മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇന്ത്യക്ക് നിരാശ നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മത്സരത്തിൽ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കില്ലെന്നാണ് റിപ്പോർട്ട്. വൈറൽ പനി മൂലമാണ് ബുംറക്ക് ആദ്യ മത്സരം നഷ്ടമാവുന്നത്. കഴിഞ്ഞദിവസം സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നിട്ടും ബുംറ ഇന്ത്യൻ ടീമിനൊപ്പം പരിശീലനം നടത്തിയില്ലെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്.

അതേസമയം പേസർ ഹർഷിത് റാണ ടൂർണമെന്റിൽ നിന്ന് പുറത്തായി. പകരം പരിചയസമ്പന്നനായ പേസർ മുഹമ്മദ് സിറാജിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. സന്നാഹ മത്സരത്തിനിടെയേറ്റ പരിക്കാണ് റാണയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരിച്ചടിയായത്.

നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സന്നാഹ മത്സരത്തിനിടയിലാണ് ഹർഷിത് റാണയ്ക്ക് പരിക്കേറ്റത്.മത്സരത്തിൽ ഒരു ഓവർ മാത്രമാണ് റാണ എറിഞ്ഞത്. ആ ഓവറിൽ രണ്ട് തവണ റണ്ണപ്പിനായി ശ്രമിച്ചെങ്കിലും കാൽമുട്ടിന് അനുഭവപ്പെട്ട കടുത്ത വേദന കാരണം താരത്തിന് പൂർത്തിയാക്കാൻ സാധിച്ചില്ല.

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സിറാജ് ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തുന്നത്. 2024 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് സിറാജ് അവസാനമായി ടി20 കളിച്ചത്.ഇന്ത്യയ്ക്കായി 16 ടി20 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 

India, the hosts of the T20 World Cup, also have a match today. Suryakumar Yadav and his team will face the United States in the first match. Ahead of the match to be held at the Wankhede Stadium, a disappointing news has now come out for India. It is reported that star pacer Jasprit Bumrah will not play in the match.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ ഇറാന്റെ പ്രത്യാക്രണത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ആറായി

Kuwait
  •  13 days ago
No Image

വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുത്; 'കുടുംബകാര്യങ്ങള്‍' ചൂണ്ടിക്കാട്ടി ഭര്‍ത്താവ് സിപിഎം നേതൃത്വത്തെ സമീപിച്ചു

Kerala
  •  13 days ago
No Image

ട്രെയിൻ സർവിസുകളിൽ മാറ്റം; ആലപ്പുഴ വഴിയുള്ള സർവിസുകൾ കോട്ടയം വഴി തിരിച്ചുവിടും

Kerala
  •  13 days ago
No Image

ഹോർമുസ് കടലിടുക്ക് കടക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്ക: ഹോങ്കോങ്ങിൽനിന്ന് സഊദിയിലേക്ക് പോകേണ്ട കപ്പൽ കൊല്ലത്ത് അടുപ്പിച്ചു

Kerala
  •  13 days ago
No Image

ഇറാനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ആലോചന; ആക്രമണത്തിന് റമദാന്‍ മാസം തെരഞ്ഞെടുത്തതില്‍ സംശയം

Saudi-arabia
  •  13 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ ഇന്ന് നാട്ടിലെത്തും

Kerala
  •  13 days ago
No Image

ശബരിമല യുവതീ പ്രവേശനം: നിലപാട് തിരുത്തി ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തും

Kerala
  •  13 days ago
No Image

തെലങ്കാനയിൽ അർദ്ധരാത്രിയിൽ ബുൾഡോസർ രാജ്; 600 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

National
  •  13 days ago
No Image

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണം; മാനുഷിക നിയമങ്ങളുടെ ലംഘനമെന്ന് യുനെസ്കോ

International
  •  13 days ago
No Image

ഇന്ത്യ-കാനഡ ബന്ധത്തിൽ പുതിയ അധ്യായം: 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിൽ ഒപ്പുവെച്ചു

National
  •  13 days ago