HOME
DETAILS

ഇന്ത്യക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം തീരുവ പിന്‍വലിച്ച് യു.എസ്

  
Web Desk
February 07, 2026 | 5:29 AM

us withdraws additional tariff on indian goods after new trade deal

വാഷിങ്ടണ്‍:  റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് ചുമത്തിയ 25 ശതമാനം അധിക തീരുവ പിന്‍വലിച്ച് യു.എസ്. വെള്ളിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. (ഇന്ത്യന്‍ സമയമനുസരിച്ച് ശനിയാഴ്ച) ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടായ പുതിയ വ്യാപാര കരാറിന്റെ ഭാഗമായാണ് നീക്കം.

'റഷ്യന്‍ ഫെഡറേഷന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നത് നേരിട്ടോ അല്ലാതെയോ നിര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,' ട്രംപ് ഒപ്പുവച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു. യു.എസ് ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമെന്ന് ഇന്ത്യയും പറഞ്ഞിട്ടുണ്ട്. 

25% സാധാരണ നികുതിയും റഷ്യന്‍ എണ്ണയുടെ പേരിലുള്ള 25% ശിക്ഷാ നികുതിയും എന്ന നിബന്ധനപ്രകാരം ഇതുവരെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കയില്‍ മൊത്തം 50 ശതമാനം വരെ നികുതി നല്‍കേണ്ടി വന്നിരുന്നു. പുതിയ കരാറോടെ ഇത് 18 ശതമാനമായി കുറയുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ഇന്ത്യന്‍ കയറ്റുമതി മേഖലക്ക് വലിയ ആശ്വാസമാണ്. 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.

'മെയ്ഡ് ഇന്‍ ഇന്ത്യ' ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ കുറഞ്ഞ നികുതി ലഭിക്കുന്നത് വലിയ നേട്ടമാണെന്ന്  മോദി ചൂണ്ടിക്കാട്ടി. ട്രംപുമായുള്ള ചര്‍ച്ചകള്‍ വിജയകരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ചൈന, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കുറഞ്ഞ നികുതി നിരക്കാണ് അമേരിക്കയില്‍ ഈടാക്കുന്നത്. അതിനാല്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഐ.ടി സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഇന്ത്യന്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. 

താരിഫ് കുറക്കുന്നതിന് പകരമായി ഇന്ത്യ ചില ഉറപ്പുകള്‍ നല്‍കിയതായി ട്രംപ് അറിയിച്ചു. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഘട്ടംഘട്ടമായി നിര്‍ത്തുകയോ കുറക്കുകയോ ചെയ്യും. പകരം അമേരിക്കയില്‍നിന്നും വെനസ്വേലയില്‍നിന്നും കൂടുതല്‍ എണ്ണ വാങ്ങും. അമേരിക്കയില്‍ നിന്നുള്ള ഊര്‍ജം, സാങ്കേതികവിദ്യ, കൃഷി എന്നീ മേഖലകളില്‍നിന്ന് ഏകദേശം 500 ബില്യന്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ ഇന്ത്യ വാങ്ങുമെന്ന് ട്രംപ് അവകാശപ്പെട്ടു.

മോദിയോടുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്താണ് തീരുവ 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതെന്ന് ട്രംപ് വ്യക്തമാക്കി. ഊര്‍ജോല്‍പന്നങ്ങള്‍, വിമാനങ്ങള്‍, വിമാന ഭാഗങ്ങള്‍, വിലപിടിപ്പുള്ള ലോഹങ്ങള്‍, സാങ്കേതിക ഉല്‍പ്പന്നങ്ങള്‍, കല്‍ക്കരി എന്നിവയാണ് ഇന്ത്യ പ്രധാനമായും അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നത്. 

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്ക് എത്തുമ്പോഴും ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ കാര്‍ഷിക-ക്ഷീര മേഖലകളെ ബാധിക്കാത്ത രീതിയിലാണ് കരാര്‍ രൂപീകരിച്ചിരിക്കുന്നതെന്നാണ് പറയുന്നത്.

us president donald trump announces withdrawal of 25 percent additional tariff on indian goods following a new trade agreement, reducing total duty from 50 percent to 18 percent and boosting indian exports.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  6 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  6 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  6 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  6 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  6 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  6 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  6 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  6 days ago
No Image

നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാക്കിയെന്ന് ആരോപണം, പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപനം; സി.സി മുകുന്ദൻ എംഎൽഎയെ പുറത്താക്കി സിപിഐ

Kerala
  •  6 days ago