HOME
DETAILS

രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രി കോഴിക്കോട്ട്: മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും

  
Web Desk
February 07, 2026 | 4:55 AM

Indias First Organ Transplant Institute in Kozhikode

 

കോഴിക്കോട്: രാജ്യത്തെ ആരോഗ്യമേഖലയില്‍ പുതിയൊരു ചരിത്രം കുറിച്ചുകൊണ്ട്, ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ അവയവമാറ്റ ആശുപത്രിക്ക് (Organ Transplant Institute) കോഴിക്കോട് ഇന്ന് തുടക്കമാവുന്നു. വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മം നിര്‍വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

കിഫ്ബിയുടെ (KIFBI) സാമ്പത്തിക സഹായത്തോടെ 617 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട് ചേവായൂരിലെ കുഷ്ഠരോഗാശുപത്രി (ത്വക്ക് രോഗാശുപത്രി) വളപ്പിലുള്ള 20 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ ആശുപത്രി ഉയരുന്നത്.

എട്ട് നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ 500ലധികം കിടക്കകള്‍, അത്യാധുനിക ഐ.സി.യു (ICU), ഡയാലിസിസ് യൂണിറ്റുകള്‍, സ്‌പെഷ്യലൈസ്ഡ് ഓപ്പറേഷന്‍ തിയേറ്ററുകള്‍ എന്നിവയുണ്ടാകും. എല്ലാത്തരം അവയവമാറ്റ ശസ്ത്രക്രിയകളും ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരികയും സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നതാണ്.

 

നേട്ടങ്ങള്‍ 

നിലവില്‍ സ്വകാര്യ മേഖലയില്‍ വലിയ തുക നല്‍കേണ്ടി വരുന്ന അവയവമാറ്റ ശസ്ത്രക്രിയകളുടെ ചെലവ്, ഈ ഇന്‍സ്റ്റിറ്റ്യൂട്ട് വരുന്നതോടെ മൂന്നിലൊന്നായി കുറയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. രോഗികള്‍ക്കുള്ള ചികിത്സയ്ക്ക് പുറമെ, ആരോഗ്യ പ്രവര്‍ത്തകര്‍ക്കായുള്ള പ്രത്യേക പരിശീലന കേന്ദ്രമായും ഗവേഷണ കേന്ദ്രമായും (Research & Training Cetnre) ഈ സ്ഥാപനം പ്രവര്‍ത്തിക്കും.

രണ്ട് ഘട്ടങ്ങളായിട്ടാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ ആരോഗ്യമേഖലയിലെ അഭിമാന പദ്ധതിയായി മാറുന്ന ഈ ഇന്‍സ്റ്റിറ്റ്യൂട്ട്, അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ ആധുനിക ചികിത്സകളും സാധാരണക്കാരിലേക്ക് എത്തിക്കാന്‍ സഹായിക്കും.

 

Chief Minister Pinarayi Vijayan is set to lay the foundation stone for India's first dedicated organ transplant hospital in Kozhikode, a ₹617-crore KIIFB-funded project aimed at providing advanced, affordable transplantation facilities under one roof.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക പ്രതിസന്ധി: ഹോട്ടലുകളിൽ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാൻ കേന്ദ്രാനുമതി

National
  •  4 days ago
No Image

യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം

uae
  •  4 days ago
No Image

ചിത്രപ്രിയ കൊലക്കേസ്: പ്രേമനൈരാശ്യത്തെത്തുടർന്നുള്ള ആസൂത്രിത കൊലപാതകം; 200 പേജുള്ള കുറ്റപത്രം കോടതിയിൽ

Kerala
  •  4 days ago
No Image

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; അവിശ്വാസം അവതരിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം 

National
  •  4 days ago
No Image

"കുട്ടിയെ ഞാൻ കൊന്നു"; വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

എല്‍പിജി പ്രതിസന്ധി; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി 

National
  •  4 days ago
No Image

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

International
  •  4 days ago
No Image

പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍ 

Kerala
  •  4 days ago
No Image

Siege on Civil Liberties: The Rising Tide of Islamophobia in 2026 America

International
  •  4 days ago
No Image

"പിന്നിലും വേണം കേട്ടോ": സീറ്റ് ബെൽറ്റ് മുൻസീറ്റുകാർക്ക് മാത്രമല്ല; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  4 days ago