HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള കേസ്: അടൂര്‍ പ്രകാശിനെ എസ്.ഐ.ടി ചോദ്യം ചെയ്യുന്നു 

  
Web Desk
February 07, 2026 | 6:13 AM

gold smuggling case-sit qustening- adoor prakash-new

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. രാവിലെ മുതലാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ പ്രതികളുമായി അടൂര്‍ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. 

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും സമ്മാനങ്ങള്‍ സ്വീകരിച്ചതായുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യമുള്‍പ്പെടെ അടൂര്‍ പ്രകാശില്‍ നിന്ന് എസ്‌ഐടി ചോദിച്ചറിയും. 

നേരത്തെ, കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളില്‍ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. 

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് അടുത്തയാഴ്ചയാകും. പൂര്‍ണ്ണമായി വിവര ശേഖരണം നടത്തിയ ശേഷം വിളിച്ചുവരുത്താനാണ് തീരുമാനം. എന്നാല്‍ പ്രതിപ്പട്ടികയില്‍ ഇല്ലാത്ത സാക്ഷികളുടെ ചോദ്യം ചെയ്യല്‍ തുടരും. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഇഡി വിശദമായി പരിശോധിച്ചു. 2017 മുതല്‍ 2025 വരെയുള്ള സാമ്പത്തിക ഇടപാടാണ് പരിശോധിച്ചത്.  പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകള്‍ നേരത്തെ ഇഡി മരവിപ്പിച്ചിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡരികിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

Kerala
  •  a month ago
No Image

വലിയ താരം, അവൻ രോഹിത് ശർമയെ പോലെയാണ്: കൈഫ് 

Cricket
  •  a month ago
No Image

ഇറാന്‍ തീരത്തിനടുത്ത് അമേരിക്കന്‍ പടക്കപ്പലുകള്‍?

International
  •  a month ago
No Image

കൊച്ചിയില്‍ ഓട്ടോറിക്ഷകള്‍ക്കെതിരെ കൂട്ടനടപടി: ഒന്നര മാസത്തിനിടെ 851 കേസുകള്‍; ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ

Kerala
  •  a month ago
No Image

റമദാനിലെ റിയാദ് മെട്രോയുടെയും ബസുകളുടെയും സമയക്രമം പ്രഖ്യാപിച്ചു

Saudi-arabia
  •  a month ago
No Image

ടി20 ലോകകപ്പിലേക്ക് ഇതിഹാസം തിരിച്ചെത്തി; ഓസ്ട്രേലിയ ഡബിൾ സ്ട്രോങ്ങ്

Cricket
  •  a month ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും 

Kerala
  •  a month ago
No Image

മീന്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം: കൊല്ലത്ത് അമ്മായിയമ്മയും മരുമകനും മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍

Kerala
  •  a month ago
No Image

പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പരാതി; കോഴിക്കോട് ഹോട്ടല്‍ അടിച്ചുതകര്‍ത്തു, ഉടമയ്ക്ക് മര്‍ദ്ദനം

Kerala
  •  a month ago
No Image

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്; ശമ്പളം മലബാറിൽ, സേവനം തിരുവനന്തപുരത്ത്

Kerala
  •  a month ago