HOME
DETAILS

വിദ്യാർഥികൾക്കായുള്ള ആർ.പി ഫൗണ്ടേഷൻ സ്‌കോളർഷിപ്പ് വിതരണം ഫെബ്രുവരി 11ന്

  
February 08, 2026 | 1:58 AM

RP Foundation Scholarship Distribution for Students on February 11th

തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായി ഡോ. ബി. രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി ഫൗണ്ടേഷൻ നടപ്പിലാക്കുന്ന 'ഡോ. രവി പിള്ള അക്കാദമിക് എക്‌സലൻസ് സ്‌കോളർഷിപ്പിന്റെ' വിതരണോദ്ഘാടനം ഈമാസം 11ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി  പിണറായി വിജയൻ നിർവഹിക്കും. മാസ്‌കോട്ട് ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അജിത് കോളശേരിയാണ് ഇക്കാര്യമറിയിച്ചത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഠനമികവുള്ള വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ അടുത്ത 50 വർഷത്തേക്ക് 525 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 1,500 വിദ്യാർഥികൾക്ക് 10 കോടി ഈ വർഷം വിതരണം ചെയ്യും.

നോർക്ക റൂട്ട്‌സ് സി.ഇ.ഒ ചെയർമാനായുള്ള പ്രത്യേക അപ്രൂവൽ കമ്മിറ്റിയാണ് അർഹരായ വിദ്യാർഥികളെ കണ്ടെത്തിയത്. ആർ.പി ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് ഗണേഷ് രവി പിള്ള, ഡോ. ആരതി രവി പിള്ള എന്നിവരും നോർക്ക റൂട്ട്‌സ് ജനറൽ മാനേജരും കമ്മിറ്റിയിൽ അംഗങ്ങളായിരുന്നു. 10,942 അപേക്ഷകളിൽ നിന്നാണ് 1,500 പേരെ തിരഞ്ഞെടുത്തത്. ഓരോ വിഭാഗത്തിലും 20 ശതമാനം സ്‌കോളർഷിപ്പുകൾ പ്രവാസി കേരളീയരുടെ മക്കൾക്കും 5 ശതമാനം ഭിന്നശേഷി വിദ്യാർഥികൾക്കും നൽകും.

ഹയർ സെക്കൻഡറി വിഭാഗത്തിൽ (സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ) 1,100 വിദ്യാർഥികൾക്ക് 50,000 രൂപ വീതം 5.5 കോടി രൂപ നൽകും. ഇതിൽ സംസ്ഥാന സിലബസിൽ നിന്ന് 950 പേരും സി.ബി.എസ്.ഇയിൽ നിന്ന് 100 പേരും ഐ.സി.എസ്.ഇയിൽ നിന്ന് 13 പേരുമാണുള്ളത്. ബിരുദ തലത്തിൽ ആകെ രണ്ട് കോടിയും ബിരുദാനന്തര ബിരുദത്തിന് ആകെ 2.5 കോടി രൂപയുമാണ് വിതരണം ചെയ്യുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  a month ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  a month ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  a month ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  a month ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  a month ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  a month ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  a month ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  a month ago