HOME
DETAILS

കടകംപള്ളിയുടെ വാദങ്ങള്‍ പൊളിയുന്നു; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ ഒന്നിലേറെ തവണ പോയി, ചിത്രങ്ങള്‍ പുറത്ത്

  
February 08, 2026 | 6:12 AM

kadakampally-surendran-unnikrishnan-potti-relationship-photos-exposed

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കടത്തുകേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ച് മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു. ഇരുവരും ഒരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. ഒന്നിലധികം തവണ കടകംപള്ളി പോറ്റിയുടെ വീട്ടിലെത്തിയെന്ന് വ്യക്തമാകുന്ന ചിത്രങ്ങളാണ് പുറത്തായത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ ഒരുതവണ താന്‍ പോയിട്ടുണ്ടെന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നത്. പോറ്റിയെ അറിയാമെന്നും 2017ല്‍ പോറ്റിയുടെ വീട്ടില്‍ പോയിരുന്നെന്നുമാണ് കടകംപള്ളി പറഞ്ഞിരുന്നത്. ഒരുകുട്ടിയുടെ ചടങ്ങില്‍ പങ്കെടുക്കാനാണ് പൊലിസ് അകമ്പടിയോടെ പോയതെന്ന് പറഞ്ഞപ്പോള്‍ അത്തരത്തിലൊരു ചടങ്ങ് നടന്നിരുന്നില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഓര്‍ക്കുന്നില്ലെന്നായിരുന്നു മറുപടി. പോറ്റിയോട് താന്‍ ഉപഹാരമൊന്നും വാങ്ങിയിട്ടില്ലെന്നും പറഞ്ഞ കടകംപള്ളി, എന്നാല്‍ ബംഗളൂരുവില്‍ വച്ച് പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയതിനെപ്പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ തയാറായിരുന്നില്ല. 

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെങ്കിലും സ്വര്‍ണം പൂശല്‍ പോറ്റിയെ ഏല്‍പിക്കാനുള്ള ബോര്‍ഡ് തീരുമാനത്തില്‍ ഇടപെട്ടില്ലെന്നാണ് കടകംപള്ളി മൊഴി നല്‍കിയത്. പ്രധാനപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് സ്പോണ്‍സര്‍ എന്ന നിലയില്‍ പോറ്റിയെ അറിയാമെന്നും എന്നാല്‍ ഇടപാടുകളില്‍ പങ്കില്ലെന്നും സ്വര്‍ണപ്പാളികള്‍ പോറ്റിക്ക് കൈമാറാനുള്ള തീരുമാനത്തില്‍ ദേവസ്വം മന്ത്രി എന്ന നിലയില്‍ ഇടപെട്ടില്ലെന്നുമനാണ് കടകംപള്ളി മൊഴിനല്‍കിയത്.

2019ല്‍ പത്മകുമാര്‍ ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറിയപ്പോള്‍ കടകംപള്ളിയായിരുന്നു ദേവസ്വം മന്ത്രി. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി; കെ. അണ്ണാമലൈക്ക് സീറ്റില്ല

National
  •  14 days ago
No Image

ചൈനീസ് പൊളിറ്റ് ബ്യൂറോ അഴിമതിക്കുരുക്കിൽ; സിൻജിയാങ് തലവനെതിരെ അന്വേഷണം

International
  •  14 days ago
No Image

റോഡിലെ കളി ജീവനെടുക്കും! അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്; നിയമലംഘകർക്ക് കടുത്ത ശിക്ഷ

uae
  •  14 days ago
No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  14 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  14 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  14 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  14 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  14 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  14 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  14 days ago