HOME
DETAILS

ജെഫ്രി എപ്‌സ്റ്റീന് കഅബയുടെ കിസ്‌വ കൈമാറിയതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്; സുൽത്താൻ അഹമ്മദും ചിത്രത്തിൽ | Epstein Files

  
Web Desk
February 10, 2026 | 2:11 AM

New image shows Jeffrey Epstein with sacred Kaaba cloth

റിയാദ്: മക്കയിലെ വിശുദ്ധ കഅബയെ പുതപ്പിക്കുന്ന 'കിസ്‌വ'യുടെ ഭാഗങ്ങൾ ലൈംഗിക കുറ്റവാളിയും മൊസാദ് ചാരനുമായ അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റീന് അയച്ചുകൊടുത്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കിസ്‌വ പരിശോധിക്കുന്ന എപ്‌സ്റ്റീന്റെയും ഡിപി വേൾഡ് സിഇഒ സുൽത്താൻ അഹമ്മദ് ബിൻ സുലായത്തിന്റെയും ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട ഇമെയിൽ രേഖകളിലാണ് ഈ ചിത്രമുള്ളത്. 2014 മേയ് 8-ന് അയച്ച ഒരു ഇമെയിലിൽ അറ്റാച്ച്‌മെന്റായാണ് ഈ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.

യുഎഇ വഴി ഫ്ലോറിഡയിലേക്ക്

2017-ലെ ഇമെയിൽ രേഖകൾ പ്രകാരം, സ്വർണ്ണനൂലുകളാൽ എംബ്രോയ്ഡറി ചെയ്ത കിസ്‌വയുടെ കറുത്ത തുണി കഷണങ്ങൾ യുഎഇയിലെ ചില സമ്പർക്കങ്ങൾ വഴിയാണ് എപ്‌സ്റ്റീന്റെ ഫ്ലോറിഡയിലെ വസതിയിൽ എത്തിയത്. പ്രശസ്ത യുഎഇ ബിസിനസ് വുമൺ അസീസ അൽ-അഹമ്മദി, അബ്ദുള്ള അൽ-മാരി എന്നിവർ ചേർന്നാണ് കിസ്‌വയുടെ മൂന്ന് ഭാഗങ്ങൾ എപ്‌സ്റ്റീന് എത്തിക്കാൻ ഇടപെടൽ നടത്തിയത്.

സൗദി അറേബ്യയിൽ നിന്ന് ബ്രിട്ടീഷ് എയർവേയ്‌സ് വഴി എയർ ഫ്രൈറ്റിലൂടെയാണ് ഇവ ഫ്ലോറിഡയിലെത്തിയത്. ഇതിന്റെ ഇൻവോയ്‌സും കസ്റ്റംസ് രേഖകളും ഇമെയിലിലുണ്ട്. സെക്‌സ് റാക്കറ്റ് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം 2017 മാർച്ചിലാണ് ഈ പാഴ്സലുകൾ എപ്‌സ്റ്റീന്റെ വീട്ടിലെത്തിയത്.

മതപരമായ പ്രാധാന്യം വിശദീകരിച്ചു

വിശുദ്ധ കിസ്‌വയുടെ പ്രാധാന്യത്തെക്കുറിച്ച് അസീസ അൽ-അഹമ്മദി, എപ്‌സ്റ്റീന് അയച്ച ഇമെയിലിൽ വിശദീകരിക്കുകയും ചെയ്തു. കിസ്‌വയിൽ പത്ത് ദശലക്ഷത്തിലധികം വരുന്ന മുസ്ലിംകൾ സ്പർശിച്ചിട്ടുണ്ട്. കഅബയ്ക്ക് ചുറ്റും ഏഴ് തവണ പ്രദക്ഷിണം ചെയ്ത ശേഷം എല്ലാവരും തങ്ങളുടെ പ്രാർത്ഥനകളും കണ്ണീരും പ്രതീക്ഷകളും ഇതിൽ അർപ്പിക്കുന്നു. അവരുടെ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് അവർ ഇത് ചെയ്യുന്നത് എന്നാണ് അവർ മെയിലിൽ കുറിച്ചത്. ലോകം എമ്പാടുമുള്ള മുസ്ലിംകൾ ഏറെ പവിത്രമായി കരുതുന്ന കിസ്‌വ എന്തിനാണ്, അസീസ അൽ-അഹമ്മദി, എപ്‌സ്റ്റീന് അയച്ചു കൊടുത്തത്എന്ന് വ്യക്തമല്ല.

Days after it was reported that pieces of Kiswa, the sacred cloth covering the Kaaba in Makkah, was shipped to American financier and convicted sex offender Jeffrey Epstein, a new image has surfaced showing him and another looking at the cloth. Epstein is pictured with Chief Executive Officer of DP World, Sultan Ahmed bin Sulayem. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലംകണ്ടത് മുജ്തബ ഖാംനഇയുടെ നിർണായക ഇടപെടൽ; തീരുമാനമെടുത്തത് വാഷിങ്ടണിലല്ല, തെഹ്‌റാനിൽ

International
  •  6 days ago
No Image

7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാൻ എണ്ണ ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ

National
  •  6 days ago
No Image

യു.എ.ഇയും ബഹ്‌റൈനും തമ്മില്‍ 2,000 കോടി ദിര്‍ഹമിന്റെ കറന്‍സി സ്വാപ്പ് കരാറില്‍ ഒപ്പുവച്ചു

Economy
  •  6 days ago
No Image

മുഹ്‌സിന കിദ്വായ്; വിടവാങ്ങിയത് ഇന്ദിരയുടെയും രാജീവിന്റെയും വിശ്വസ്ത

National
  •  6 days ago
No Image

അഭൗതികമായ സഹായതേട്ടത്തിൽ ചേരിതിരിഞ്ഞ്  മുജാഹിദ് ഗ്രൂപ്പുകൾ; ആദർശ സംവാദ വ്യവസ്ഥയെഴുത്ത് വാക്‌പോരിൽ കലാശിച്ചു

Kerala
  •  6 days ago
No Image

യു.എ.ഇയില്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  6 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കേരളം ഇന്ന് ബൂത്തിലേക്ക്

Kerala
  •  6 days ago
No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  6 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  7 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  7 days ago