HOME
DETAILS

ഞാൻ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരം അവനാണ്: ബട്ലർ 

  
February 11, 2026 | 6:44 AM

England player jos butler praises indian young player

ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഇംഗ്ലണ്ട് താരം ജോസ് ബട്ലർ. താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച താരമാണ് വൈഭവ് എന്നാണ് ബട്ലർ വിശേഷിപ്പിച്ചത്. ഫോർ ദി ലവ് ഓഫ് ക്രിക്കറ്റ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബട്ലർ. 

''ഞാൻ അത് ടിവിയിൽ കണ്ടുകൊണ്ടിരുന്നു. ഇത് പഴയ ഷോട്ടുകളല്ല. നിങ്ങൾ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ഷോട്ടുകളിൽ ചിലതാണ്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച താരമാണ് വൈഭവ്. എനിക്ക് അങ്ങനെ തോന്നുന്നു. 14 വയസിൽ മറ്റാരാണ് ഇങ്ങനെ കളിച്ചിട്ടുണ്ട്. 14 വയസ്സിൽ ഇത്ര ചെയ്തിട്ടുണ്ടെങ്കിൽ 16, 18, 20 വയസുകളിൽ അവൻ എങ്ങനെയായിരിക്കും!'' ജോസ് ബട്ലർ പറഞ്ഞു. 

2026 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ വൈഭവ് വഹിച്ച പങ്ക് വളരെ വലുതായിരിക്കുന്നു. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയാണ് വൈഭവ് തിളങ്ങിയത്. മത്സരത്തിൽ വെറും 55 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച വൈഭവ്, അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോർഡും സ്വന്തമാക്കി. 80 പന്തിൽ 175 റൺസെടുത്ത താരത്തിന്റെ ഇന്നിംഗ്സിൽ 15 ഫോറുകളും 15 സിക്സറുകളും ഉൾപ്പെടുന്നു.

ഫൈനലിലെ ഈ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഒന്നിലധികം റെക്കോർഡുകളാണ് വൈഭവ് സൂര്യവംശി സ്വന്തമാക്കിയത്. അണ്ടർ 19 ലോകകപ്പിലെ താരത്തിന്റെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. ആദ്യ സെഞ്ച്വറിയിൽ തന്നെ അണ്ടർ 19 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് റെക്കോർഡിട്ടു. 14 വയസ്സും 316 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.

പാകിസ്ഥാൻ താരം ബാബർ അസമിന്റെ റെക്കോർഡ് തകർത്താണ് വൈഭവിന്റെ കുതിപ്പ്. 2012 അണ്ടർ 19 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ 15 വയസ്സും 92 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു ബാബർ സെഞ്ച്വറി നേടിയത്. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും ഇത് തന്നെയാണ്. 2014 അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ വിൻഡീസ് താരം നിക്കോളാസ് പൂരൻ നേടിയ 142 റൺസ് തകർത്താണ് വൈഭവ് ഒന്നാമനായത്. 

2025 ഐപിഎല്ലിൽ  രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ക്രിക്കറ്റ് ലോകത്തിൽ ഏറ്റവും ചർച്ചയായ പേരാണ് വൈഭവ് സൂര്യവംശി. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്. 

England star Jos Buttler has praised young Indian player Vaibhav Suryavanshi. Buttler described Vaibhav as the best player he has ever seen. Buttler was speaking in an interview with the YouTube channel For the Love of Cricket.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  6 days ago
No Image

പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

Kerala
  •  6 days ago
No Image

കെട്ടിട നിർമാണത്തിന് മണ്ണ് നീക്കം ചെയ്യാൻ 5000 രൂപ കൈക്കൂലി; ജിയോളജി വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

crime
  •  6 days ago
No Image

ഇന്ത്യൻ ടി-20 ടീമിന്റെ ഭാഗമാവാൻ സാധിക്കാത്തതിൽ അവന്‌ നിരാശയുണ്ടാവും: ഇർഫാൻ പത്താൻ

Cricket
  •  6 days ago
No Image

കെ.ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Kerala
  •  6 days ago
No Image

എണ്ണ വിതരണം തടഞ്ഞാൽ ഇറാൻ കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ്; റഷ്യ ഇടപെടില്ല, യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ട്രംപ് തീരുമാനിക്കും

International
  •  6 days ago
No Image

ഈ ലോകകപ്പ് വിജയം ഞാൻ അവർക്ക് സമർപ്പിക്കുന്നു: സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു; രാഹുൽ ഭാട്ടിയക്ക് താൽക്കാലിക ചുമതല

National
  •  6 days ago
No Image

നാട്ടിക സീറ്റ് പേയ്മെന്റ് സീറ്റാക്കിയെന്ന് ആരോപണം, പിന്നാലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപനം; സി.സി മുകുന്ദൻ എംഎൽഎയെ പുറത്താക്കി സിപിഐ

Kerala
  •  6 days ago
No Image

ഇതിഹാസം ഐപിഎല്ലിലേക്ക് തിരിച്ചെത്തി; ഗില്ലിന്റെ ഗുജറാത്ത് ഡബിൾ സ്ട്രോങ്ങ്

Cricket
  •  6 days ago