HOME
DETAILS

ഒമാനില്‍ 12 രാജ്യങ്ങളിലെ അംബാസഡര്‍മാരുടെ നിയമനപത്രങ്ങള്‍ സ്വീകരിച്ച് സുല്‍ത്താന്‍ ഹൈതം

  
February 11, 2026 | 12:53 PM

oman sulthan receives credentials of 12 ambassadors in oman

 


മസ്‌കത്ത്: ഒമാനില്‍ പുതുതായി നിയമിതരായ 12 രാജ്യങ്ങളിലെ അംബാസഡര്‍മാരുടെ നിയമനപത്രങ്ങള്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സ്വീകരിച്ചു. അല്‍ ബറക പാലസില്‍ നടന്ന ഔദ്യോഗിക ചടങ്ങിലാണ് അംബാസഡര്‍മാര്‍ സുല്‍ത്താനെ സന്ദര്‍ശിച്ച് നിയമനപത്രങ്ങള്‍ സമര്‍പ്പിച്ചത്. ചടങ്ങുകള്‍ക്ക് രാജകുടുംബാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും സാന്നിധ്യം വഹിച്ചു.

ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംബാസഡറും പി.എല്‍.ഒ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയര്‍മാനുമായ അഹ്മദ് മഹ്മൂദ് അഹ്മദ് അല്‍ റുവൈധി, ലെബനന്‍ അംബാസഡര്‍ മജ്ദി റമദാന്‍, ശ്രീലങ്ക അംബാസഡര്‍ വിജയസിംഹെ അരാച്ചിഗെ ഡി അല്വിസ് എന്നിവര്‍ നിയമനപത്രങ്ങള്‍ സമര്‍പ്പിച്ചു. കൂടാതെ ന്യൂസിലാന്‍ഡ്, ബെലറൂസ്, വിയറ്റ്‌നാം, ക്യൂബ, നോര്‍വേ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

തങ്ങളുടെ രാജ്യങ്ങളിലെ നേതാക്കളുടെയും ജനങ്ങളുടെയും ആശംസകള്‍ അംബാസഡര്‍മാര്‍ സുല്‍ത്താനെ അറിയിച്ചു. ഒമാനുമായി സഹകരണം കൂടുതല്‍ ശക്തമാക്കാനുള്ള താല്‍പര്യം അവര്‍ പ്രകടിപ്പിച്ചു.

അംബാസഡര്‍മാര്‍ക്ക് അവരുടെ ചുമതലകള്‍ വിജയകരമായി നിര്‍വഹിക്കാന്‍ ആവശ്യമായ പിന്തുണ ലഭിക്കുമെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അറിയിച്ചു. ഒമാനും ബന്ധപ്പെട്ട രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതല്‍ ശക്തമായി വളരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

വിവിധ രാജ്യങ്ങളുമായി നിലനില്‍ക്കുന്ന ദൗത്യബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒമാന്റെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ അംബാസഡര്‍മാരുടെ നിയമനപത്രങ്ങള്‍ സ്വീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

 

His Majesty Sultan Haitham bin Tarik received the credentials of 12 newly appointed ambassadors at Al Barakah Palace in Muscat, marking the official start of their diplomatic duties in Oman and reaffirming the Sultanate’s commitment to strengthening international relations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മൂന്ന് മണിക്കൂറോളം ജീവനോടെ ഉണ്ടായിട്ടും ചികിത്സ നല്‍കിയില്ല, രക്തം ലഭ്യമാക്കാന്‍ കാലതാമസം വരുത്തി' നിതിന്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് കുടുംബം

Kerala
  •  a day ago
No Image

'ചരിത്രപരമായ വലിയ അനീതി' മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിന്‍

National
  •  a day ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും; ഫലം അറിയാൻ വെബ്‌സൈറ്റുകളും എസ്എംഎസ് സംവിധാനവും

National
  •  a day ago
No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  a day ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  a day ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  a day ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  a day ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  a day ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  a day ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  a day ago