HOME
DETAILS

നിതിന്റെ കുടുംബത്തിന് കോൺഗ്രസ്‌ വീട് നിർമിച്ചു നൽകും; ഒന്നാം ഘട്ടമായി അഞ്ചു ലക്ഷം രൂപ കൈമാറി 

  
Web Desk
April 15, 2026 | 6:00 AM

congress will build house for nitins family

നെടുമങ്ങാട്: ജാതി അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബി.ഡി.എസ് വിദ്യാർഥി തിരുവനന്തപുരം ആർ.എൽ നിതിൻ രാജിന്റെ (22) കുടുംബത്തിന് കോൺഗ്രസ്‌ വീടൊരുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു.
അതിന്റെ ആദ്യ പടിയായി അഞ്ചു ലക്ഷം രൂപയുടെ ചെക്ക് ഇന്നലെ കൈമാറി. കോൺഗ്രസ്‌ നേതാവും, അരുവിക്കര  യു.ഡി.എഫ് സ്ഥാനാർഥിയുമായ വി.എസ് ശിവകുമാർ വീട്ടിലെത്തിയാണ്  നിതിൻ്റെ  പിതാവ് രാജനു ചെക്ക് കൈമാറിയത്. വീട് നിര്‍മാണം ആരംഭിക്കുമ്പോള്‍ ബാക്കി പണം കൂടി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. ആ കുടുംബത്തെ കേരളം പരമാവധി ചേര്‍ത്ത് പിടിക്കണം. നിതിന്റെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. അധ്യാപകൻ എം.കെ റാമിനെ കോളജിൽനിന്ന് പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു.
അതിനിടെ, ഡോ. എം.കെ റാമിന്റെ ഉടമസ്ഥതയിലുള്ള പാലയാട് ചിറക്കുനിയിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്ക് ഡി.വൈ.എഫ്.ഐ ഇന്നലെ ചങ്ങലയിട്ട് പൂട്ടി. ക്ലിനിക്കിലേക്ക് പ്രവർത്തകർ നടത്തിയ മാർച്ചിനിടെയാണ് സംഭവം. ജിതിൻരാജ് മരിച്ചതല്ല, കൊന്നതാണ് എന്ന ബാനറുകളുമായാണ് പ്രവർത്തകരെത്തിയത്. ക്ലിനിക്കിന്റെ പരിസരത്ത് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് പൊലിസ് തടയുകയും ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പൊലിസും തമ്മിൽ ഉന്തുംതള്ളുമുണ്ടാവുകയും ചെയ്തിരുന്നു. ഇതിനിടയിൽ പൊലിസിന്റെ കണ്ണ്‌വെട്ടിച്ച് കടന്ന ഏതാനും പ്രവർത്തകരാണ് ക്ലിനിക്കിലേക്കുള്ള പ്രവേശന വഴിയിലെ ഗ്രിൽസ് ഗേറ്റ് ചങ്ങലയിട്ട് പൂട്ടിയത്. കൊടി കെട്ടിയ ശേഷം ഭരണഘടനാ ശിൽപി ഡോ.അംബേദ്കറിന്റെ ഛായാചിത്രവും സ്ഥാപിച്ചു. ഡോ. റാം ഡെന്റൽ ക്ലിനിക്ക് എന്ന പോസ്റ്റർ വലിച്ചു കീറിയ ശേഷം ജാതിവെറിയന്റെ കട പൂട്ടിച്ചു എന്ന പോസ്റ്ററും ഡി.വൈ.എഫ്.ഐ പതിച്ചു. നേതാക്കൾ ഇടപെട്ട്  പിന്തിരിപ്പിച്ചാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. ഡി.വൈ.എഫ്.ഐ ധർമടം നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സംസ്ഥാന കമ്മിറ്റിയംഗം പി.എം അഖിൽ ഉദ്ഘാടനം ചെയ്തു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ട് ആംബുലൻസ് നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരുക്ക്

Kerala
  •  16 hours ago
No Image

അണ്ണാമലൈ ബി.ജെ.പി വിട്ടു; രാജി കേന്ദ്ര നേതൃത്വം സ്വീകരിച്ചു 

National
  •  16 hours ago
No Image

അറബി പഠിക്കാനായി അവർ കോടതിയും കയറി, എന്നിട്ടും...

Kerala
  •  16 hours ago
No Image

അടുത്തെത്തി രണ്ടാം ആണ്ട്: പുനരധിവാസ പട്ടികയിലില്ലാതെ ദുരന്തബാധിതർ

Kerala
  •  16 hours ago
No Image

സംസ്ഥാനത്ത് സ്‌കൂൾ തുറന്നിട്ടും ഫിറ്റ്‌നസില്ലാതെ എണ്ണായിരത്തോളം ബസുകൾ; റോഡിലിറങ്ങിയാൽ പണി കിട്ടും, പരിശോധന കർശനമാക്കി എം.വി.ഡി

Kerala
  •  16 hours ago
No Image

 ഹരജി തള്ളി, ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സി.എം.ആര്‍.എല്ലിന് തിരിച്ചടി 

Kerala
  •  17 hours ago
No Image

കെ.എ റഹ്മാൻ സ്മാരക പരിസ്ഥിതി പുരസ്കാരം: സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു

Kerala
  •  17 hours ago
No Image

ഉമ്മ പകർന്നുനൽകിയ പ്രകൃതിസ്നേഹം; ലോകമെങ്ങും പച്ചപ്പ് പടർത്തി താമരശ്ശേരിയിലെ അബ്ദുൽ റഷീദും മകൾ നൂറ സൈനബും; പരിസ്ഥിതി ദിനത്തിൽ കോഴിക്കോട് കലക്ടറേറ്റിൽ കാട്ടുചെമ്പകം നട്ട് പുതിയ ദൗത്യം

Kerala
  •  17 hours ago
No Image

'ഒന്നിനും കൊള്ളാത്തവര്‍, മമതയുടെ ജനപ്രീതിയില്‍ ജയിച്ചവര്‍, ബി.ജെ.പിക്കെതിരെ പോരാടാന്‍ ത്രാണിയില്ലാത്തവര്‍' വിമത എം.എല്‍.എമാര്‍ക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര

National
  •  17 hours ago
No Image

ഒഴിവുകൾ നികത്താൻ സ്ഥാനക്കയറ്റം നൽകണമെന്ന പൊതുനിയമമില്ല: സുപ്രിംകോടതി 

National
  •  17 hours ago