HOME
DETAILS
MAL
ആം ആദ്മി എം.എല്‍.എ ക്കെതിരെ ലൈംഗികാരോപണക്കേസ്
backup
September 11 2016 | 08:09 AM
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ ഡല്‍ഹി എം.എല്‍.എ അമാനത്തുള്ള ഖാനെതിരെ ലൈംഗിക ആരോപണ കേസ്. എംഎല്‍എയുടെ ബന്ധുവായ 32 വയസ്സുകാരിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഖാന് നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു. എന്നാല്‍ ആരോപണം ഖാന് നിഷേധിച്ചു. തനിക്ക് ആ സ്ത്രീയുമായി ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമാനത്തുള്ളക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിയമന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഖാന് വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെച്ചിരുന്നു. രണ്ട് ദിവസം മുന്‍പ് അദ്ദേഹത്തിന്റെ ഒഫിസില്‍ റെയിഡ് നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."