HOME
DETAILS

മഹാരാഷ്ട്രയിൽ മുസ്‌ലിം മന്ത്രി ക്ഷേത്രം സന്ദർശിച്ചു, പിന്നാലെ പശു മൂത്രം ഒഴിച്ച് 'ശുദ്ധിയാക്കി' 

  
Web Desk
February 16, 2026 | 3:45 PM

muslim minister visits temple in maharashtra purified with cow urine afterwards

മുംബൈ: ശിവസേന (ഷിൻഡെ വിഭാഗം) എംഎൽഎയും മുൻ മന്ത്രിയുമായ അബ്ദുൽ സത്താർ ക്ഷേത്രം സന്ദർശിച്ചതിന് പിന്നാലെ 'ശുദ്ധീകരണ' കലശവുമായി ബിജെപി പ്രവർത്തകർ. ഛത്രപതി സംഭാജി നഗറിലെ സില്ലോഡിന് സമീപമുള്ള ശിവക്ഷേത്രത്തിലാണ് സംഭവം. മുസ്‌ലിം എംഎൽഎ കയറിയതോടെ ക്ഷേത്രം അശുദ്ധമായെന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകർ പശുമൂത്രം തളിച്ചത്.

ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് അബ്ദുൽ സത്താർ തന്റെ മണ്ഡലമായ റഹീമാബാദിലെ പുരാതന ശിവക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. സത്താർ മടങ്ങിയതിന് പിന്നാലെ ഒരു കൂട്ടം യുവാക്കൾ ക്ഷേത്രപരിസരത്ത് പശുമൂത്രം തളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പശുമാംസം കഴിക്കുന്ന വ്യക്തി ക്ഷേത്രത്തിൽ പ്രവേശിച്ചത് ആചാരലംഘനമാണെന്നാണ് പ്രാദേശിക ബിജെപി നേതൃത്വത്തിന്റെ വാദം. 

സത്താർ അടുത്തിടെയാണ് ഹജ്ജ് തീർത്ഥാടനം കഴിഞ്ഞെത്തിയത്. പശുമാംസം കഴിക്കുന്ന അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ ദർശന പുണ്യം നഷ്ടപ്പെട്ടു. ഹിന്ദുക്കളെയും മുസ്‌ലിംങ്ങളെയും ഒരുപോലെ വിഡ്ഢികളാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങൾ ക്ഷേത്രം ശുദ്ധീകരിച്ചത് എന്നാണ് ബിജെപിയുടെവാദം.

ഛത്രപതി സംഭാജി നഗറിലെ ശക്തനായ നേതാവായ അബ്ദുൽ സത്താർ നേരത്തെ കോൺഗ്രസിലായിരുന്നു. പിന്നീട് ശിവസേനയിൽ ചേർന്ന അദ്ദേഹം മഹാവികാസ് അഘാഡി സർക്കാരിൽ കൃഷിമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശിവസേന പിളർന്നപ്പോൾ ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം നിലയുറപ്പിച്ച സത്താർ നിലവിൽ ഭരണപക്ഷത്തെ പ്രമുഖ മുഖമാണ്.

സംഭവം ഇതിനോടകം തന്നെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ബിജെപിയും ശിവസേനയുടെ ഷിൻഡെ വിഭാഗവും സഖ്യകക്ഷികളായിരിക്കെ, പ്രാദേശിക തലത്തിലുള്ള ഈ പോര് സർക്കാരിനുള്ളിലും അസ്വസ്ഥതകൾക്ക് കാരണമായേക്കാം.

 

 

In a controversial incident in Maharashtra, a local temple was reportedly "purified" using cow urine shortly after a Muslim minister paid a visit. The minister had visited the shrine to offer prayers or meet with local citizens, but certain individuals claimed the sanctity of the temple had been compromised. This act has sparked a significant debate regarding religious harmony and discrimination, with many calling it an insult to the constitutional values of the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ക്ക് വീണ്ടും കൂട്ട പരോള്‍; വ്യാപക പ്രതിഷേധം 

Kerala
  •  5 days ago
No Image

'കണ്ണാടിയില്‍ നോക്കാറുണ്ടോ എന്ന് മകന്‍ ചോദിച്ചു; പത്രസമ്മേളനങ്ങളിലെ ശരീരഭാഷ ശരിയല്ലെന്ന വിമര്‍ശനം അംഗീകരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  5 days ago
No Image

ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സഊദി; ജിസിസി റെയിൽവേ കരാറിനും വിസിൽബ്ലോവർ നിയമത്തിനും മന്ത്രിസഭയുടെ അംഗീകാരം

Saudi-arabia
  •  5 days ago
No Image

അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം? അച്ഛന്റെ പേര് പറയാനാണ് വായിച്ചത്, അമ്മയുടെ പേരുകൂടി പറയണമെന്നുണ്ടായിരുന്നു; പേര് വിവാദത്തില്‍ മുഖ്യമന്ത്രി 

Kerala
  •  5 days ago
No Image

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

Kerala
  •  5 days ago
No Image

വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു; രാജ്ഭവനില്‍ നിന്നാണ് തീരുമാനം വന്നത്; സത്യപ്രതിജ്ഞ ചടങ്ങിലെ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി 

Kerala
  •  5 days ago
No Image

മഞ്ഞക്കുറ്റികള്‍ ഇനിയില്ല; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  5 days ago
No Image

കുവൈത്തിൽ പൊതുമേഖലയ്ക്ക് 6 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

ലക്ഷദ്വീപില്‍ അവധി ആഘോഷിക്കാനെത്തിയ മലയാളി വ്യോമസേനാ വിങ് കമാന്‍ഡര്‍ കടലില്‍ മുങ്ങിമരിച്ചു

Kerala
  •  5 days ago
No Image

യുഎഇയിൽ ചൂട് കടുക്കുന്നു; വരുംദിവസങ്ങളിൽ താപനില 45 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  5 days ago