HOME
DETAILS

വലിയ താരം, അവൻ രോഹിത് ശർമയെ പോലെയാണ്: കൈഫ് 

  
February 17, 2026 | 4:35 AM

Former Indian cricketer Mohammad Kaif has praised Abhishek Sharma

ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. കളിക്കളത്തിൽ അഭിഷേക് ശർമ്മ മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമയെ പോലെയാണെന്നാണ് കൈഫ് പറഞ്ഞത്. ഒരു മത്സരത്തിന്റെ ഗതി ഒറ്റക്ക് മാറ്റിമറിക്കാനുള്ള കഴിവ് അഭിഷേകിനുണ്ടെന്നും കൈഫ് അഭിപ്രായപ്പെട്ടു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു കൈഫ്. 

''ഇവിടെ ആശങ്കപ്പെടേണ്ട കാര്യമില്ല കാരണം പ്ലെയിങ് ഇലവനിൽ 11 താരങ്ങൾക്കും എല്ലാ സമയങ്ങളിലും ഒരുമിച്ച് പ്രകടനം നടത്തുകയെന്നത് അസാധ്യമാണ്. അഭിഷേക് ശർമയുടെ കാര്യത്തിലും നമ്മൾ ഇതിന് മുമ്പ് കണ്ടിട്ടുണ്ട്. അവൻ നേരത്തെയും ഫോമിൽ ആയിരുന്നില്ല. എന്നാൽ പിന്നീട് അവൻ ഒരു മികച്ച ഇന്നിംഗ്സ് കളിച്ചു. അവൻ രോഹിത് ശർമയെ പോലെ ഒരു വലിയ താരമാണ്'' മുഹമ്മദ് കൈഫ് പറഞ്ഞു. 

ടി-20 ലോകകപ്പിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ അഭിഷേകിന് സാധിച്ചിട്ടില്ല. അമേരിക്കക്കെതിരെയും പാകിസ്ഥാനെതിരെയും റൺസ് ഒന്നും നേടാതെയാണ് താരം മടങ്ങിയത്. ഇതോടെ ടി-20 ലോകകപ്പിൽ രണ്ട്‌ തവണ പൂജ്യത്തിന് പുറത്താവുന്ന മൂന്നാമത്തെ ഇന്ത്യൻ ഓപ്പണറായും അഭിഷേക് ശർമ്മ മാറി. ഗൗതം ഗംഭീർ, വിരാട് കോഹ്‌ലി എന്നിവർ മാത്രമാണ് ഇതിനു മുമ്പ് ഇത്തരത്തിൽ രണ്ട്‌ തവണ പൂജ്യത്തിന് മടങ്ങിയത്. 

നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേക് കളിച്ചിരുന്നില്ല. വയറിലുണ്ടായ അണുബാധ മൂലമാണ് അഭിഷേക് ശർമയ്ക്ക് നമീബിയക്കെതിരെയുള്ള മത്സരം നഷ്ടമായത്. തുടർന്ന് താരത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പാകിസ്ഥാനെതിരെ കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും അഭിഷേക് നിരാശപ്പെടുത്തുകയായിരുന്നു. 

അതേസമയം പാകിസ്ഥാനെ 61 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സൂപ്പർ 8ലേക്ക് മുന്നേറിയത്.  കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് പുറത്തായി. നാളെ നടക്കുന്ന അടുത്ത മത്സരത്തിൽ നെതർലാൻഡ്സ് ആണ് ഇന്ത്യയുടെ എതിരാളികൾ.

Former Indian cricketer Mohammad Kaif has praised Indian opener Abhishek Sharma. Kaif said that Abhishek Sharma is like former Indian captain Rohit Sharma on the field. Kaif also commented that Abhishek has the ability to single-handedly change the course of a match.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  4 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  4 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  4 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  4 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  4 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  4 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  4 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  4 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  4 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  4 days ago