HOME
DETAILS

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

  
Web Desk
February 17, 2026 | 2:28 PM

death claims youth on the eve of his journey abroad a familys hope fades as pwd negligence sparks public fury

തൊടുപുഴ: വിദേശത്ത് പുതിയൊരു ജീവിതം സ്വപ്നം കണ്ട് പറക്കാനിരുന്ന യുവാവിന്റെ ജീവൻ കവർന്ന് പൊതുമരാമത്ത് വകുപ്പിന്റെ ക്രിമിനൽ അനാസ്ഥ. തൊടുപുഴ മുതലക്കോടത്ത് റോഡരികിൽ മാസങ്ങളായി സ്ലാബില്ലാതെ തുറന്നുകിടന്ന ഓടയിൽ വീണ് 27-കാരനായ ജെയിംസ് ബെന്നിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. നാളെ വിദേശത്തേക്ക് ജോലിക്ക് പോകാനിരിക്കെയാണ് ജെയിംസിനെ മരണം തട്ടിയെടുത്തത്.

തൊടുപുഴ - ഉടുമ്പന്നൂർ പ്രധാന പാതയിലെ മുതലക്കോടത്താണ് അപകടമുണ്ടായത്. മാസങ്ങളായി മൂടാതെ കിടന്ന ഓടയിലേക്ക് ജെയിംസ് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടാവസ്ഥയിലുള്ള കലുങ്ക് പുതുക്കിപ്പണിയണമെന്ന് നാട്ടുകാർ പലതവണ പി.ഡബ്ല്യു.ഡി അധികൃതരോട് ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, റോഡരികിലെ ഈ മരണക്കെണി തുറന്നുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

ജനങ്ങളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടാണ് ഒരു യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് നാട്ടുകാർ ആക്രോശിക്കുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാർ സംഘടിക്കുകയും അധികൃതർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുകയും ചെയ്തു. പ്രതിഷേധം കടുത്തതോടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കലുങ്കിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേലാണ് നിലവിൽ പ്രതിഷേധം ശാന്തമായത്.

 

 

 

tragedy strikes thodupuzha as 27-year-old james benny lost his life after falling into an open, slab-less drain at muthalakkodam. the young man was scheduled to fly abroad tomorrow for a new job, a dream that was cut short by the alleged criminal negligence of the pwd department.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  6 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  6 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  6 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  6 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  6 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  6 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  6 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  6 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  6 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  6 days ago