HOME
DETAILS

സഞ്ജുവിന്റെ പിൻഗാമി അണിയറയിൽ ഒരുങ്ങുന്നു; ഇനി കളി മാറും!

  
February 18, 2026 | 7:30 AM

Riyan Parag stunning practice section  ahead of ipl 2026

2026 ഐപിഎല്ലിനായുള്ള ഒരുക്കത്തിലാണ് രാജസ്ഥാൻ റോയൽസ്. ടീമിൽ അടിമുടി മാറ്റങ്ങളുമായാണ് രാജസ്ഥാൻ ഇത്തവണ കളത്തിൽ ഇറങ്ങുന്നത്. രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ചെന്നൈ സൂപ്പ്ര് കിങ്സിലേക്ക് പോയതാണ് രാജസ്ഥാനിലെ ഈ സീസണിലെ വമ്പൻ മാറ്റം. സഞ്ജുവിന് പകരം ചെന്നൈയിൽ നിന്നും രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെയാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. 

സഞ്ജുവിന് പകരം റിയാൻ പരാഗത്തിന്റെ കീഴിലാണ് രാജസ്ഥാൻ ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. ഇപ്പോൾ ഐപിഎല്ലിന് മുന്നോടിയായുള്ള റിയാൻ പരാഗിന്റെ പരിശീലനമാണ് ഏറെ ശ്രദ്ധ നേടുന്നത്. നെറ്റ്സിൽ വ്യത്യസ്തമായ ഷോട്ടുകൾ കളിക്കുന്ന പരാഗിന്റെ വീഡിയോയാണ് രാജസ്ഥാൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. പലതരം ഷോട്ടുകളിലൂടെ കളിക്കുന്ന പരാഗിന്റെ ശൈലി രാജസ്ഥാന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. 

രവീന്ദ്ര ജഡേജ, ഓപ്പണർ യശസ്വി ജയ്‌സ്വാൾ എന്നിവരെ മറികടന്നാണ് പരാഗിനെ മാനേജ്‌മെന്റ് ക്യാപ്റ്റനായി നിയമിച്ചത്. 2025 ഐപിഎൽ സീസണിൽ സഞ്ജു സാംസൺ പരുക്കേറ്റ് പുറത്തായിരുന്ന മത്സരങ്ങളിൽ ടീമിനെ നയിച്ചത് പരാഗ് ആയിരുന്നു. സൺറൈസേഴ്‌സ് ഹൈദരബാദ് മത്സരത്തിലാണ് രാജസ്ഥാന്റെ ക്യാപ്റ്റനായി പരാഗ് കളത്തിൽ ഇറങ്ങിയത്. ഇതോടെ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായും പരാഗ് മാറി. തന്റെ 23 വയസിലാണ് പരാഗ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 24 വയസിൽ രാജസ്ഥാന്റെ ക്യാപ്റ്റനായ ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് പരാഗ് ഈ നേട്ടം കൈവരിച്ചത്.

17ാം വയസിലാണ് പരാഗ് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. ആ സീസണിൽ അർദ്ധ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമായും പരാഗ് മാറി. 2024 സീസണിൽ രാജസ്ഥാന്റെ ഉയർന്ന റൺ വേട്ടക്കാരനായിരുന്നു പരാഗ്. ഐപിഎല്ലിൽ രാജസ്ഥാനായി 141.84 സ്‌ട്രൈക്ക് റേറ്റിൽ 1566 റൺസാണ് പരാഗിന്റെ സമ്പാദ്യം. പരാഗിന്റെ കീഴിൽ രാജസ്ഥാൻ പുതിയ സീസണിൽ മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്. 

Rajasthan Royals is entering the fray this time under Riyan Paragat instead of Sanju Samson. Riyan Parag's training ahead of the IPL is currently garnering a lot of attention. Rajasthan has posted a video of Paragat playing different shots in the nets. Parag's style of playing through a variety of shots is giving Rajasthan a lot of confidence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  3 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  3 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  3 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  3 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  3 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  3 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  3 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  3 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  3 days ago
No Image

ഖത്തറിൽ ഊർജ്ജ പ്ലാന്റുകൾക്ക് നേരെ ഇറാന്റെ ആക്രമണം: എൽഎൻജി ഉത്പാദനം നിർത്തിവെച്ചു; എണ്ണവില കുതിച്ചുയരുന്നു

qatar
  •  3 days ago