ഇഫ്താര്‍ സ്‌പെഷല്‍.. ! ബ്രഡ് എഗ്ഗ് പോക്കറ്റ്‌സ്; നോമ്പ് തുറക്കാന്‍ ഇതാ ഒരു കിടിലന്‍ വിഭവം
റമദാന്‍ കാലത്തെ നോമ്പ് തുറകള്‍ എന്നും സന്തോഷത്തിന്റേതാണ്. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം ഒത്തുചേരുമ്പോള്‍ തീന്‍മേശയില്‍ പുതുമയുള്ളതും രുചികരവുമായ വിഭവങ്ങള്‍ ഉണ്ടാവുന്നത് ആ സന്തോഷം വര്‍ധിപ്പിക്കുകയും ചെയ്യും. എണ്ണപ്പലഹാരങ്ങള്‍ കുറയ്ക്കണമെന്നുണ്ടെങ്കിലും ഇടയ്‌ക്കൊക്കെ ഒരല്‍പം ക്രിസ്പിയായ, മസാല നിറഞ്ഞ വിഭവങ്ങള്‍ കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അത്തരത്തില്‍ വളരെ കുറഞ്ഞ സമയം കൊണ്ട് വീട്ടിലുള്ള ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു അടിപൊളി പലഹാരമാണ് ബ്രഡ് എഗ്ഗ് പോക്കറ്റ്‌സ്.

ചേരുവകള്‍
ബ്രഡ്: 8 പീസ്
കോഴിമുട്ട: 3 എണ്ണം (2 എണ്ണം പുഴുങ്ങാനും 1 എണ്ണം ബാറ്റര്‍ തയ്യാറാക്കാനും)
സവാള: 2 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക്: 1 എണ്ണം
മുളകുപൊടി: 1 ടീസ്പൂണ്‍
ഗരം മസാല: ¼ ടീസ്പൂണ്‍
പാല്‍: 2 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി: ആവശ്യത്തിന്

ബ്രഡ് ക്രംസ്: ആവശ്യത്തിന്
വെളിച്ചെണ്ണ & ഉപ്പ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ സവാളയും പച്ചമുളകും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മുളകുപൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കുക. പുഴുങ്ങി വച്ചിരിക്കുന്ന രണ്ട് മുട്ടകള്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു വെക്കുക.
ബ്രഡ് പീസുകള്‍ ഒരു ഗ്ലാസോ മൂടിയോ ഉപയോഗിച്ച് വട്ടത്തില്‍ മുറിച്ചെടുക്കുക. ഒരു പീസ് ബ്രഡ് എടുത്ത് അതിനു മുകളില്‍ തയ്യാറാക്കി വച്ച ഉള്ളി മസാലയും ഒരു കഷ്ണം മുട്ടയും വെക്കുക. മറ്റൊരു ബ്രഡ് പീസ് കൊണ്ട് ഇത് മൂടി വശങ്ങള്‍ പതുക്കെ അമര്‍ത്തുക.
ഒരു പാത്രത്തില്‍ ഒരു മുട്ട, രണ്ട് സ്പൂണ്‍ പാല്‍, അല്പം കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. തയ്യാറാക്കി വച്ച ബ്രഡ് ഈ മുട്ടക്കൂട്ടില്‍ മുക്കിയ ശേഷം ബ്രഡ് ക്രംസില്‍ നന്നായി പൊതിഞ്ഞെടുക്കുക. ശേഷം ചൂടായ എണ്ണയില്‍ ഇട്ട് രണ്ട് വശവും ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നത് വരെ ഫ്രൈ ചെയ്‌തെടുക്കാം.
This recipe features a simple yet flavorful Iftar snack made by stuffing round-cut bread slices with a spicy onion masala and boiled egg pieces. The sandwiches are dipped in a milk-egg mixture, coated with crunchy breadcrumbs, and deep-fried until golden brown. It is a perfect, time-saving appetizer for breaking the fast during Ramadan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."