HOME
DETAILS

ആത്മഹത്യ ചെയ്യുന്നുവെന്ന് സുഹൃത്തിനെ വിളിച്ച് പറഞ്ഞു; തിരുവല്ലയിൽ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

  
February 19, 2026 | 1:39 PM

aparna suicide case thiruvalla plus two student found dead after dispute with friend javed in kavumbhagom

തിരുവല്ല: പ്രണയനൈരാശ്യത്തെയും തർക്കത്തെയും തുടർന്ന് തിരുവല്ലയിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. തിരുവല്ല കാവുംഭാഗം പെരിങ്ങോൾ സ്വദേശിനി അപർണ്ണ രമേശ് (17) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വീടിനുള്ളിലെ അടുക്കളയിലാണ് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അപർണ്ണയുടെ ആൺസുഹൃത്തായ വായ്പൂർ സ്വദേശി ജാവേദിനെ (21) പൊലിസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്:

സ്കൂളിലെ മോഡൽ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു അപർണ്ണ. ഉച്ചയോടെ കാവുംഭാഗം ജംഗ്ഷനിൽ വെച്ച് അപർണ്ണയും ജാവേദും തമ്മിൽ വാക്കേറ്റമുണ്ടായി.തർക്കത്തിനിടെ ജാവേദ് അപർണ്ണയ്ക്ക് വാങ്ങി നൽകിയിരുന്ന മൊബൈൽ ഫോൺ റോഡിലെറിഞ്ഞ് പൊട്ടിച്ചു. കൂടാതെ, അപർണ്ണയുടെ സഹോദരന് നൽകിയിരുന്ന ഫോണും യുവാവ് തിരികെ ആവശ്യപ്പെട്ടു.

തർക്കത്തിന് പിന്നാലെ വീട്ടിലെത്തിയ അപർണ്ണ, മറ്റൊരു ഫോണിൽ നിന്ന് ജാവേദിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അറിയിച്ചു.വിവരമറിഞ്ഞ് ജാവേദ് ഉടൻ തന്നെ പെൺകുട്ടിയുടെ വീട്ടിലെത്തി. ഈ സമയത്താണ് അപർണ്ണയെ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവസമയത്ത് അപർണ്ണയുടെ മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രമേശ് – അമ്പിളി ദമ്പതികളുടെ മകളാണ് അപർണ്ണ. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലിസ് പരിശോധിച്ച് വരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  7 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  7 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  7 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  7 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  7 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  7 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  7 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  7 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  7 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  7 days ago