HOME
DETAILS

സൗജന്യം പ്രീണനമല്ലേ? തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാരുകളുടെ സൗജന്യ പ്രഖ്യാപനം രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് തടസമെന്ന് സുപ്രിംകോടതി

  
കെ.എ സലിം
February 20, 2026 | 12:55 AM

supreme court warns about the tendency of state governments to announce free schemes before election

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന സർക്കാരുകൾ പണമടക്കമുള്ള സൗജന്യ പദ്ധതികൾ പ്രഖ്യാപിക്കുന്ന പ്രവണത രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വികസനത്തിന് തടസമാകുമെന്ന് സുപ്രിംകോടതിയുടെ മുന്നറിയിപ്പ്. വരുമാനമോ സാമ്പത്തിക ശേഷിയോ പരിഗണിക്കാതെ പണക്കാർക്കും പാവപ്പെട്ടവർക്കും ഒരുപോലെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് ക്ഷേമനയമല്ല, പ്രീണനമാണെന്നും ഇതെത്ര കാലം തുടരുമെന്ന കർശന നിരീക്ഷണവും കോടതി രേഖപ്പെടുത്തി. 2024 ലെ വൈദ്യുതി ഭേദഗതി നിയമത്തിലെ ചട്ടം 23 ചോദ്യം ചെയ്ത് തമിഴ്‌നാട് പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച്. 

ചട്ടം 23 പ്രകാരം വൈദ്യുതി വിതരണത്തിന്റെ ചെലവ് അനുസരിച്ചായിരിക്കണം ഉപഭോക്താക്കളുടെ ബില്ല് തയാറാക്കേണ്ടത്. ഈ വ്യവസ്ഥ തമിഴ്‌നാട്ടിലെ വൈദ്യുതി സബ്‌സിഡി, സൗജന്യം പദ്ധതികൾക്ക് തടസമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാർ വൈദ്യുതി ബിൽ ഏറ്റെടുക്കുന്നതിനെ എങ്ങനെ അംഗീകരിക്കാനാവുമെന്ന് തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തോട് ബെഞ്ച് ചോദിച്ചു. സൗജന്യങ്ങൾ കാരണം, രാജ്യം മൊത്തം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. തമിഴ്‌നാടിനെക്കുറിച്ച് മാത്രമല്ല, മുഴുവൻ ഇന്ത്യയെക്കുറിച്ചാണ് പറയുന്നത്. നമ്മൾ എന്ത് തരത്തിലുള്ള സംസ്‌കാരമാണ് വളർത്തിയെടുക്കുന്നത്.  ആളുകൾക്ക് നേരിട്ട് പണം നൽകിയാൻ പിന്നെ അവർ ജോലി ചെയ്യാൻ തയാറാകുമോ എന്നും കോടതി ചോദിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ആശ്വാസം നൽകാൻ നിങ്ങൾ ആഗ്രഹിക്കുന്നത് മനസിലാക്കാവുന്നതേയുള്ളൂ. 

എന്നാൽ പണം അടക്കാൻ കഴിയുന്നവരും കഴിയാത്തവരും തമ്മിൽ ഒരു വ്യത്യാസവും കാണിക്കാതെ ആനുകൂല്യം നൽകാൻ തുടങ്ങിയാൽ, അത് പ്രീണന നയമാകില്ലേയെന്നും ബെഞ്ച് ചോദിച്ചു.തമിഴ്‌നാടിന്റെ ഹരജിയിൽ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടിസയച്ചു.

'സൗജന്യ' രാഷ്ട്രീയം പ്രധാന നിരീക്ഷണങ്ങൾ

  1. തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കുന്ന സൗജന്യങ്ങൾ രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വികസനത്തിന് ഭീഷണി.
  2. പണക്കാർക്കും പാവപ്പെട്ടവർക്കും വേർതിരിവില്ലാതെ ആനുകൂല്യങ്ങൾ നൽകുന്നത് ക്ഷേമനയം അല്ല; പ്രീണന രാഷ്ട്രീയം.
  3. സേവനങ്ങൾക്ക് ചെലവ് താങ്ങാൻ കഴിയുന്നവരിൽ നിന്ന് ഫീസ് ഈടാക്കണം.
  4. വരുമാനമിച്ചമുള്ള സംസ്ഥാനങ്ങൾ പോലും വികസനപ്രവർത്തനങ്ങൾക്ക് പകരം സൗജന്യ വിതരണം തുടരുന്നത് ആശങ്കാജനകം.
  5. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുന്ന പ്രവണത പുനഃപരിശോധിക്കണം.
  6. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം പോലുള്ള അടിസ്ഥാന മേഖലകളിൽ സംസ്ഥാനത്തിന്റെ ബാധ്യത മുൻഗണനയാകണം.
  7. നേരിട്ട് പണം വിതരണം ചെയ്യുന്നത് തൊഴിൽമനോഭാവത്തെ ബാധിക്കുമോയെന്ന് ആശങ്ക.

The Supreme Court has warned that the tendency of state governments to announce free schemes, including cash benefits, just before elections could hinder the country's long-term economic development.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസ് തുറന്നില്ലെങ്കിലും യുദ്ധം നിര്‍ത്താന്‍ ട്രംപ് സന്നദ്ധന്‍; സ്ഥിരീകരിച്ച് യു.എസ് മാധ്യമം

International
  •  6 days ago
No Image

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  6 days ago
No Image

രാജസ്ഥാന്റെ നായകനായി ചെന്നൈക്കൊപ്പം; ചരിത്രത്തിൽ മൂന്നാമനായി സഞ്ജു സാംസൺ

Cricket
  •  6 days ago
No Image

പീഡനപരാതി: പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വി. വത്സനെതിരെ അന്വേഷണം ഊർജ്ജിതം; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Kerala
  •  6 days ago
No Image

ഇന്ധനലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രം; രണ്ട് എല്‍.പി.ജി കപ്പലുകള്‍ കൂടി ഇന്ത്യയിലേക്ക്

National
  •  6 days ago
No Image

യു.എ.ഇയില്‍ സ്‌കൂളുകളിലെയും നഴ്‌സറികളിലെയും ഓണ്‍ലൈന്‍ പഠനം ഏപ്രില്‍ 17 വരെ നീട്ടി

uae
  •  6 days ago
No Image

ജറൂസലമില്‍ മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ആരാധനകള്‍ക്ക് വിലക്ക്: ഇസ്‌റാഈല്‍ നടപടിയെ അപലപിച്ച് അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍; പുറപ്പെടുവിച്ചത് ശക്തമായ പ്രസ്താവന

Saudi-arabia
  •  6 days ago
No Image

615 കോടിയുടെ ആസ്തി, 220 കോടി ബാങ്ക് ബാലന്‍സ്; തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി വിജയ്

National
  •  6 days ago
No Image

പിണറായി വിജയൻ മോദിയുടെ ഏകാധിപത്യശൈലി അനുകരിക്കുന്നു: ആഞ്ഞടിച്ച് സച്ചിൻ പൈലറ്റ്

Kerala
  •  6 days ago
No Image

കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം 17 കേസുകള്‍; ശിക്ഷാവിധി പൂജ്യം

National
  •  6 days ago

No Image

സ്ത്രീകൾക്ക് സൗജന്യ യാത്ര, വിദ്യാർഥിനികൾക്ക് പ്രതിമാസ ധനസഹായം; രാഹുൽ ഗാന്ധിയുടെ അഞ്ച് ഉറപ്പുകൾ ജനങ്ങളിലേക്ക്; ആലുവയിൽ ഇന്ദിരാ ഗ്യാരണ്ടി കാർഡ് വിതരണം ചെയ്ത് കെ.സി. വേണുഗോപാൽ

Kerala
  •  6 days ago
No Image

"കേരളത്തിൽ ബി.ജെ.പി ജയിക്കാനല്ല, കോൺഗ്രസ് തോൽക്കാനാണ് മോദിയുടെ ആഗ്രഹം"; പത്തനംതിട്ടയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Kerala
  •  6 days ago
No Image

എൽ.പി.ജി വിഹിതം ഉയർത്തിയെന്ന് പ്രഖ്യാപനം, പക്ഷേ വിതരണമില്ല; ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ ഗ്യാസ് കമ്പനികൾക്ക് മുന്നിൽ സമരത്തിനൊരുങ്ങി കെ.എച്ച്.ആര്‍.എ

Kerala
  •  6 days ago
No Image

ഹജ്ജ് തീർത്ഥാടകരുടെ ശ്രദ്ധക്ക്: ഹജ്ജ് സുവിധ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി; സഹായത്തിന് ഹെൽപ്പ് ലൈൻ

Kerala
  •  6 days ago