HOME
DETAILS

ആത്മീയ നിര്‍വൃതിക്ക് സ്രഷ്ടാവിന് വിനയത്തോടെ കീഴടങ്ങുക: ജിഫ്‌രി തങ്ങള്‍

  
Web Desk
February 23, 2026 | 2:50 AM

Spiritual Fulfillment Through Humble Submission says Jifri Thangal

ഷാര്‍ജ: തന്റെ സ്രഷ്ടാവിന് മുന്നില്‍ വിനയത്തോടെ കീഴടങ്ങുമ്പോഴാണ് മനുഷ്യന് ആത്മീയമായ നിര്‍വൃതി നേടാന്‍ സാധിക്കുകയെന്നും അതു വഴി ഭൗതികവും പരാത്രികവുമായ വിജയം സാധ്യമാകുമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ച '2026 കുടുംബ വര്‍ഷ' ഭാഗമായി ഗള്‍ഫ് സത്യധാര ഷാര്‍ജ സോണല്‍ കമ്മിറ്റി ഷാര്‍ജ സഫാരി മാളില്‍ സംഘടിപ്പിച്ച നാലാമത് റമദാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മീയ ഉയര്‍ച്ചക്ക് പ്രവാചക മാതൃക പിന്‍പറ്റണമെന്നും അതുവഴി ദൈവിക പ്രീതി കരസ്ഥമാക്കാനാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്ല ചേലേരി അധ്യക്ഷത വഹിച്ചു. നൗഷാദ് ബാഖവി ചിറയിന്‍കീഴ് റമദാന്‍ പ്രഭാഷണം നടത്തി. കുടുംബ ബന്ധത്തിന്റെ അടിസ്ഥാനം ദാമ്പത്യ ജീവിതമാണെന്നും അതിനെ ഒരു ദൈവാനുഗ്രഹമായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. പരസ്പര ബഹുമാനവും കരുണയുമാണ് ഏതൊരു ദാമ്പത്യ ജീവിതത്തിന്റെയും വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സയ്യിദ് പൂക്കോയ തങ്ങള്‍ ബാ അലവി ആമുഖ പ്രഭാഷണം നടത്തി. ഗള്‍ഫ് സുപ്രഭാതം ജനറല്‍ കണ്‍വീനര്‍ സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ അബൂദബി, സയ്യിദ് അസ്‌കറലി തങ്ങള്‍, സയ്യിദ് സക്കീര്‍ തങ്ങള്‍ ദുബൈ, അഹമ്മദ് സുലൈമാന്‍ ഹാജി, ഗള്‍ഫ് സുപ്രഭാതം കണ്‍വീനര്‍ അബ്ദുറസാഖ് വളാഞ്ചേരി, ഇബ്രാഹിം ഹാജി കുണിയ, മന്‍സൂര്‍ മൂപ്പന്‍, ഷറഫുദ്ദീന്‍ ഹുദവി, ബീരാന്‍ ബാഖവി, അബ്ദുറഷീദ് ബാഖവി, ജലീല്‍ ഹാജി ഒറ്റപ്പാലം, സി.സി മൊയ്തു, അക്ബര്‍ ഹാജി ചെറുമുക്ക്, തമീം അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൊയ്തു നിസാമി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സി.എ ഷാഫി മാസ്റ്റര്‍ സ്വാഗതവും സഫീര്‍ ജാറംകണ്ടി നന്ദിയും പറഞ്ഞു.

 

English Summary: Sayyid Muhammad Jifri Muthukkoya Thangal, President of Samastha, emphasized that true spiritual fulfillment is achieved when a human humbly submits to their Creator. Speaking at the inauguration of the fourth Ramadan lecture organized by the Gulf Satyadhara Sharjah Zonal Committee, he noted that such devotion leads to success in both worldly life and the hereafter.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  9 days ago
No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  9 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  9 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  9 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  9 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  9 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  9 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  9 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  9 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  9 days ago