HOME
DETAILS

മത്സ്യതൊഴിലാളി പുനർഗേഹം പദ്ധതി; ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാഫലകം നീക്കം ചെയ്തത് ഗുരുതര വീഴ്ച: വിമർശനവുമായി ജി സുധാകരൻ

  
Web Desk
February 24, 2026 | 6:15 PM

Fishermens Rehousing Project Removing the stone plaque of the flat complex is a serious lapse G Sudhakaran criticizes

ആലപ്പുഴ: മത്സ്യത്തൊഴിലാളി പുനർഗേഹം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ തോട്ടപ്പള്ളി മണ്ണുംപുറത്ത് നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിന്റെ ആദ്യഘട്ട ഉദ്ഘാടനത്തിന്റെ ശിലാഫലകം നീക്കം ചെയ്തത് ഗുരുതര വീഴ്ചയാണെന്ന് മുൻ മന്ത്രി ജി സുധാകരൻ.

അന്നത്തെ എംഎൽഎയായ താൻ അഭ്യർത്ഥിച്ചത് അനുസരിച്ചാണ് ഫ്ലാറ്റ് സമുച്ചയം അനുവദിക്കപ്പെട്ടതെന്നും അന്നത്തെ ശിലാസ്ഥാപന ഫലകം മാറ്റിയാണ് ഇപ്പോൾ ഉദ്ഘാടനം ഫലകം സ്ഥാപിച്ചതെന്നും ജി. സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ഫ്ലാറ്റ് സമുച്ചയത്തിന്റെ ചിത്രം അടക്കം ജി സുധാകരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. വികസനത്തിന്റെ ചരിത്രം മറയ്ക്കുന്ന രീതി അമ്പലപ്പുഴയിൽ അടുത്ത കാലങ്ങളിൽ കാണുന്ന പ്രവണതയാണെന്നും ജി സുധാകരൻ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആലപ്പുഴ തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിൽ 300ഓളം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താമസിക്കാൻ വേണ്ടി നിർമ്മിച്ച  മണ്ണും പുറത്തെ ഫ്ലാറ്റ് സമുച്ചയത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം ഇന്നലെ മന്ത്രി സ.സജി ചെറിയാൻ നിർവഹിച്ചു. എം എൽ എ സ.എച്ച് സലാം അടക്കമുള്ളവർ പങ്കെടുത്തു. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് സഖാവ്. മേഴ്സികുട്ടി അമ്മ മത്സ്യവകുപ്പ് മന്ത്രി ആയിരുന്നപ്പോൾ സ്ഥലം എംഎൽഎയും മന്ത്രിയും എന്ന നിലയിൽ അഭ്യർത്ഥിച്ചത് അനുസരിച്ച് ആണ് ഈ ഫ്ലാറ്റ് സമുച്ചയം അനുവദിക്കപ്പെട്ടത്. അന്ന് ശിലാസ്ഥാപനവും നടത്തി. എന്നാൽ ശിലാസ്ഥാപനത്തിന്റെ ഫലകം മാറ്റിയശേഷമാണ് ഉദ്ഘാടനത്തിന്റെ  ഫലകം ഇപ്പോൾ വെച്ചിരിക്കുന്നത്. ആ ഫലകം കാണാനില്ലെന്നു പറയുന്നു. ഇത് ഗുരുതരമായ ഒരു വീഴ്ചയാണ്. വികസനത്തിന്റെ ചരിത്രം മറയ്ക്കുന്ന ഈ രീതി അമ്പലപ്പുഴയിൽ അടുത്തകാലത്ത് കാണുന്ന ഒരു പ്രവണതയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിറ്ററേനിയനിൽ വീണ്ടും കണ്ണീർ: ലിബിയൻ തീരത്ത് ബോട്ട് മറിഞ്ഞ് നൂറിലധികം അഭയാർത്ഥികളെ കാണാതായി

International
  •  7 days ago
No Image

ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി മജീദ് ഖാദിമി കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ഇറാന്‍

International
  •  7 days ago
No Image

തെഹ്റാനിൽ യുഎസ്-ഇസ്റാഈൽ വ്യോമാക്രമണം; 15 മരണം, നിരവധി പേർക്ക് പരുക്ക്

International
  •  7 days ago
No Image

കുക്കുമ്പര്‍ കയ്ക്കുമോ..? കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമളി പറ്റില്ല

Kerala
  •  7 days ago
No Image

വോട്ടെടുപ്പ് ദിവസം അപായപ്പെടുത്താൻ സാധ്യത; പൊലിസ് സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ

Kerala
  •  7 days ago
No Image

ടിപ്പു സുൽത്താൻ വെറും അധിനിവേശക്കാരൻ; ക്ഷേത്രങ്ങൾ നശിപ്പിക്കുകയും, ഹിന്ദുക്കളെ കൊന്നൊടുക്കയും ചെയ്തയാൾ; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ

Kerala
  •  7 days ago
No Image

വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

Kerala
  •  7 days ago
No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  7 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  7 days ago
No Image

'കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം, കൂടുതല്‍ പേരെ ചോദ്യം ചെയ്യും'; കേസിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണസംഘം

Kerala
  •  7 days ago