HOME
DETAILS

1041 ചതുരശ്ര അടിയുള്ള വീടും എട്ട് സെന്റ് ഭൂമിയും; ഉരുൾപൊട്ടൽ ദുരിതബാധിതർക്കുള്ള കോൺഗ്രസ് വീടിന്റെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും

  
February 26, 2026 | 3:06 AM

foundation stone laying ceremony for the congress houses for wayanad landslide victims will be held today by rahul gandhi and priyanka gandhi

കൽപ്പറ്റ: ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് കോൺഗ്രസ് നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് തറക്കലിടൽ നിർവഹിക്കുക. ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി എംപി, കെസി വേണുഗോപാൽ, സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

എട്ട് സെൻറ് ഭൂമിയും അതിൽ 1041 ചതുരശ്ര അടിയുള്ള വീടും ആണ് കോൺഗ്രസ് ദുരന്തബാധിതർക്ക് വേണ്ടി നിർമിച്ച് നൽകുന്നത്. സ്ഥലമെടുപ്പിലെ പ്രശ്നങ്ങളാണ് വീടിന്റെ നിർമാണം വൈകിപ്പിച്ചത്. ആകെ 100 വീടുകളാണ് കോൺഗ്രസ് നിർമിച്ച് നൽകുക. ഇതിൽ 50 വീടുകൾ മേപ്പാടിയിലെ കുന്നമ്പറ്റയിൽ ഉടൻ നിർമാണം പൂർത്തിയാക്കി നൽകും. 

അതേസമയം, കർഷകരുമായുള്ള സംവാദത്തിനുശേഷമായിരിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് പോവുക. പേരാവൂരിൽ കർഷക സംഘടന നേതാക്കളുമായും രാവിലെ 11 മണിക്ക് പേരാവൂർ തുണ്ടിയിൽ പാരിഷ് ഹാളിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തുക. പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റേഡിയത്തിലാകും ഹെലികോപ്റ്ററിൽ രാഹുൽഗാന്ധിയും പ്രിയങ്കയും എത്തുക. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കൾ രാഹുലിനെ സ്വീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇ എംബസിക്ക് നേരെയുള്ള ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍

International
  •  7 days ago
No Image

കർണാടകയുടെ ഡി.കെ, കണ്ണൂരിന്റെയും

Kerala
  •  7 days ago
No Image

ദിശമാറി വീശുമോ കൊല്ലത്തെ കാറ്റ്

Kerala
  •  7 days ago
No Image

അബൂദബിയില്‍ 20,000 മുന്നണിപ്പോരാളികള്‍ക്ക് പരിശീലനം; പ്രതിവര്‍ഷ ബജറ്റ് 100 ദശലക്ഷം ദിര്‍ഹം; എല്ലാ എമിറേറ്റ്‌സുകളിലും വ്യാപിപ്പിക്കും

uae
  •  7 days ago
No Image

സ്ഥാനാര്‍ഥിയാകാന്‍ പറഞ്ഞപ്പോള്‍ ഓടിയൊളിച്ച മാധ്യമപ്രവര്‍ത്തകന്‍

Kerala
  •  7 days ago
No Image

മലപ്പുറത്ത് സർവാധിപത്യം ലക്ഷ്യമിട്ട് യു.ഡി.എഫ്; പ്രതീക്ഷയിൽ എൽ.ഡി.എഫ്

Kerala
  •  7 days ago
No Image

സിറ്റിങ് എം.എല്‍.എമാരില്‍ വീണ്ടും ജനവിധി തേടുന്നത് 105 പേര്‍; അഞ്ച് വര്‍ഷത്തിനിടെ 92 പേര്‍ക്ക് സ്വത്തിലും വർധനവ്

Kerala
  •  7 days ago
No Image

ജനവിധി കാത്ത് 339 കോടിപതികള്‍; ഒരു രൂപ പോലും ആസ്തിയില്ലാത്ത എട്ട് പേർ

Kerala
  •  7 days ago
No Image

കാസര്‍കോട്ട് ഇടത് സ്വതന്ത്രസ്ഥാനാര്‍ഥിക്ക് എതിരേ വ്യക്തിഹത്യയെന്നു പരാതി

Kerala
  •  7 days ago
No Image

അന്തിമ വോട്ടർപട്ടികയിലും ക്രമത്തിലല്ലാതെ പേരുകൾ; വലഞ്ഞ് ബി.എൽ.ഒമാർ

Kerala
  •  7 days ago