HOME
DETAILS

തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതികൾക്ക് നേരെ മൂന്നാംമുറ; എസ്.ഐ അടക്കം നാല് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ; പ്രതിയുടെ വൃക്കകൾ തകരാറിൽ

  
Web Desk
February 27, 2026 | 8:37 AM

third-degree torture against theft accused in thiruvananthapuram four officers including si suspended as prisoners kidneys fail

തിരുവനന്തപുരം: തിരുവനന്തപുരത്ത് മോഷണക്കേസിൽ പിടികൂടിയ പ്രതികളെ ഫോർട്ട് പൊലിസ് സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പൊലിസ് ഉ​ദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ അടക്കം നാല് പൊലിസുകാരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഗ്രേഡ് എസ്ഐ ശ്രീകുമാർ, പൊലിസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവർക്കെതിരെയാണ് സിറ്റി പൊലിസ് കമ്മീഷണർ നടപടിയെടുത്തത്.

അറസ്റ്റിലായ ജിനു ബേബി എന്നയാളെ പൊലിസുകാർ മർ​ദിച്ചുവെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിന്നു. കൊച്ചിയിൽ വെച്ച് ജിനു ബേബിയെ ഡാൻസാഫ് സംഘം ആണ് പിടികൂടിയത്. തുടർന്ന് ജിനുവിനെ ഫോർട്ട് പൊലിസ് തിരുവനന്തപുരത്തെത്തിച്ച ശേഷമാണ് മൂന്നാം മുറ പ്രയോഗിച്ചത്.

ജിനു ബേബിയെ കൂടാതെ കേസിൽ അറസ്റ്റിലായ ഉണ്ണി എന്നയാൾക്കെതിരെയും പൊലിസിന്റെ അക്രമം ഉണ്ടായി. മർദ്ദനത്തെ തുടർന്ന് ജിനുവിന്റെ വൃക്കകളുടെ പ്രവർത്തനം തകരാറിലായി. കൈയ്ക്കും ഗുരുതരമായി പരുക്കേറ്റ ഇയാൾ നിലവിൽ മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്. ഉണ്ണി വാർഡിലും ചികിത്സ തുടരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രൂരത പുറത്തുവന്നത്. പ്രതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് വലിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചു.

കൊച്ചിയിൽ വെച്ച് ഡാൻസാഫ് സംഘം പിടികൂടിയ പ്രതിയെ തിരുവനന്തപുരത്തെ ഹോട്ടലിന് മുന്നിൽ വെച്ച് പിടികൂടിയതായി കാണിച്ചാണ് പൊലിസ് രേഖയുണ്ടാക്കിയത്. ഇതിനെക്കുറിച്ചും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ തന്നെ തനിക്ക് വേദനയുണ്ടെന്ന് ജിനു അറിയിച്ചിരുന്നു. ജയിലിലെത്തിയപ്പോൾ ആരോഗ്യനില വഷളായതിനെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയത്. മോഷണം നടത്തിയ ബൈക്ക് പൊളിച്ചു വിറ്റതായി പ്രതികൾ സമ്മതിച്ചിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരാളെ പൊലിസ് കേസിൽ നിന്നും ഒഴിവാക്കിയിരുന്നു. തുടർന്നാണ് ജിനുവിനെയും ഉണ്ണിയെ കൂട്ടുപ്രതിയായ കണക്കാക്കി അറസ്റ്റ് ചെയ്തത്.

 

Four police officers at the Fort Police Station in Thiruvananthapuram have been suspended following the brutal custodial torture of a theft accused. The victim, Jinu Baby, was subjected to "third-degree" methods, resulting in severe kidney damage and a serious hand injury that required surgery.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍; പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ ഇടപെടല്‍

Kerala
  •  6 days ago
No Image

ആദ്യ ഇലക്ട്രോണിക് യന്ത്രം പറവൂരിൽ; പ്രായപൂർത്തി വോട്ടവകാശം കൊച്ചിയിൽ

Kerala
  •  6 days ago
No Image

ഫലംകണ്ടത് മുജ്തബ ഖാംനഇയുടെ നിർണായക ഇടപെടൽ; തീരുമാനമെടുത്തത് വാഷിങ്ടണിലല്ല, തെഹ്‌റാനിൽ

International
  •  6 days ago
No Image

7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാൻ എണ്ണ ഇന്ത്യയിലേക്ക്; പ്രതീക്ഷയോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ

National
  •  6 days ago
No Image

യു.എ.ഇയും ബഹ്‌റൈനും തമ്മില്‍ 2,000 കോടി ദിര്‍ഹമിന്റെ കറന്‍സി സ്വാപ്പ് കരാറില്‍ ഒപ്പുവച്ചു

Economy
  •  6 days ago
No Image

മുഹ്‌സിന കിദ്വായ്; വിടവാങ്ങിയത് ഇന്ദിരയുടെയും രാജീവിന്റെയും വിശ്വസ്ത

National
  •  6 days ago
No Image

അഭൗതികമായ സഹായതേട്ടത്തിൽ ചേരിതിരിഞ്ഞ്  മുജാഹിദ് ഗ്രൂപ്പുകൾ; ആദർശ സംവാദ വ്യവസ്ഥയെഴുത്ത് വാക്‌പോരിൽ കലാശിച്ചു

Kerala
  •  6 days ago
No Image

യു.എ.ഇയില്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  6 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കേരളം ഇന്ന് ബൂത്തിലേക്ക്

Kerala
  •  6 days ago
No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  7 days ago