HOME
DETAILS

പശ്ചിമേഷ്യയില്‍ യുദ്ധം പടരുന്നു: ഇസ്രാഈലില്‍ മിസൈല്‍ വര്‍ഷവുമായി ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് അടച്ചു; ആഗോള എണ്ണവിപണി പ്രതിസന്ധിയില്‍

  
March 01, 2026 | 5:37 AM

escalating middle east conflict iran shuts strait of hormuz as missile retaliation hits Israel global oil prices surge

 

അമേരിക്കയും ഇസ്രാഈലും സംയുക്തമായി നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യന്‍ മേഖല അതീവ ഗുരുതരമായ യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുന്നു. ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്രാഈലിലെ പ്രധാന നഗരങ്ങളില്‍ മിസൈലുകള്‍ പതിച്ചതായും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഹോര്‍മുസ് കടലിടുക്ക് അടച്ചു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണ്ണമായും അടച്ചു. ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് (IRGC) പ്രഖ്യാപിച്ചു. ഇത് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്.

ഇറാന്‍ വിക്ഷേപിച്ച നൂറുകണക്കിന് മിസൈലുകള്‍ പ്രതിരോധിക്കാന്‍ ഇസ്രാഈലിന്റെ 'അയണ്‍ ഡോം' സംവിധാനത്തിന് കഴിഞ്ഞെങ്കിലും ചില മിസൈലുകള്‍ ജനവാസ മേഖലകളില്‍ പതിച്ചതായാണ് വിവരം. തെല്‍ അവീവ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ഇപ്പോഴും ബങ്കറുകളിലാണ്. ഇറാന്റെ 'ട്രൂ പ്രോമിസ് 4' സൈനിക നീക്കത്തിന്റെ ഭാഗമായി മേഖലയിലെ 14 അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായി ഇറാന്റെ തസ്‌നീം ഏജന്‍സി റിപോര്‍ട്ട് ചെയ്തു. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമപാത അടച്ചതോടെ വിമാന സര്‍വീസുകള്‍ താറുമാറായി. പ്രവാസികള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യന്‍ എംബസികള്‍ നിര്‍ദേശം നല്‍കി.

'അവസാനം നിങ്ങളുടെ നിയന്ത്രണത്തിലാവില്ല'- ഇറാന്‍

'തുടക്കം നിങ്ങളുടേതായിരുന്നു, എന്നാല്‍ ഇതിന്റെ ഒടുക്കം നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ല' എന്ന ഇറാന്റെ മുന്നറിയിപ്പ് ലോകത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ടെഹ്‌റാനില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തകരാറിലായെങ്കിലും സൈനിക കമാന്‍ഡ് സെന്ററുകള്‍ പൂര്‍ണ്ണ സജ്ജമാണെന്ന് ഇറാന്‍ വ്യക്തമാക്കി.

 

അമേരിക്കയുടെ നിലപാട്
ആക്രമണം തുടരുമെന്ന സൂചനയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിലയുറപ്പിച്ചിരിക്കുന്നത്.

 

In a major escalation following US-Israel joint strikes, Iran has closed the strategic Strait of Hormuz and launched a massive missile barrage at Israel, pushing the region toward a full-scale war and triggering a global fuel crisis.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈകൊട്ടിക്കളി ടീമില്‍ അംഗമായ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ടീം കോര്‍ഡിനേറ്റര്‍ക്കും മകനുമെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  11 days ago
No Image

അരുവിക്കരയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകർത്തു; സ്ത്രീകളടക്കം നാല് പ്രവർത്തകർക്ക് പരുക്ക്

Kerala
  •  11 days ago
No Image

പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ദയനീയ വീഴ്ച; ചാലിയാർ പുഴയിൽ ജീവനൊടുക്കിയ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല; മലപ്പുറം പോക്സോ കേസിൽ കരാട്ടെ പരിശീലകനെ കോടതി വെറുതെ വിട്ടു

Kerala
  •  11 days ago
No Image

കോഴിക്കോട് പുതുപ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ സംഘർഷം; വൈസ് പ്രസിഡന്റിന്റെ തലക്ക് പരിക്കേറ്റു

Kerala
  •  11 days ago
No Image

ഇസ്‌റാഈലിലെ തന്ത്ര പ്രധാനമായ ഡ്രോൺ നിർമാണ കേന്ദ്രം നിലംപരിശാക്കി ഇറാൻ; പുനർനിർമിക്കാൻ ഒന്നും ബാക്കിയില്ലെന്ന് കമ്പനി

International
  •  11 days ago
No Image

ട്രംപിനെതിരെ ഐക്യരാഷ്ട്രസഭയിൽ പരാതിയുമായി ഇറാൻ; ഹോർമുസ് കടലിടുക്കിനെ രാഷ്ട്രീയ ആയുധമാക്കുന്നതായും റിപ്പോർട്ട്

International
  •  11 days ago
No Image

ബിജെപിയുടെ കിറ്റ് വിതരണം; പ്രതിഷേധിച്ച യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു 

Kerala
  •  11 days ago
No Image

പെരിന്തൽമണ്ണയിൽ വനിതാ ഡോക്ടറെ മർദിച്ച സംഭവം: പ്രതികളായ നാല് സ്ത്രീകളെ റിമാൻഡ് ചെയ്തു

Kerala
  •  11 days ago
No Image

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ; വിദേശ നിക്ഷേപങ്ങളിൽ അന്വേഷണം വേണമെന്ന് ആവശ്യം; രേഖകൾ പുറത്തുവിട്ട് കോൺഗ്രസ്

National
  •  11 days ago
No Image

ഇറാനിലെ അഹ്‌വാസ് വിമാനത്താവളത്തിന് നേരെ യുഎസ്-ഇസ്റാഈൽ ആക്രമണം; മേഖലയിൽ യുദ്ധഭീതി ശക്തം

International
  •  11 days ago