HOME
DETAILS

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞേക്കും; ഉൽപ്പാദന നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഒപെക് പ്ലസ് രാജ്യങ്ങളുടെ ധാരണ

  
March 01, 2026 | 12:50 PM

opec plus countries increase oil production april 2026

റിയാദ്: ആഗോള വിപണി സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സഊദി അറേബ്യ ഉൾപ്പെടെയുള്ള എട്ട് പ്രമുഖ ഒപെക് പ്ലസ് രാജ്യങ്ങൾ നടത്തിയ ചർച്ചയിൽ എണ്ണ ഉൽപ്പാദനത്തിൽ നിർണായക തീരുമാനം കൈക്കൊണ്ടു. സഊദി അറേബ്യ, റഷ്യ, ഇറാഖ്, യു.എ.ഇ, കുവൈത്ത്, കസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളാണ് വെർച്വൽ മീറ്റിംഗിൽ പങ്കെടുത്തത്. ഇതിന്റെ ഭാ​ഗമായി ഉൽപ്പാദനത്തിൽ വർദ്ധനവും ഇളവും കൊണ്ടുവരാൻ ചർച്ചയിലൂടെ തീരുമാനമായി.

ആഗോള സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതും വിപണിയിലെ ഡിമാൻഡ് വർദ്ധിച്ചതും കണക്കിലെടുത്ത്, മുമ്പത്തെ ഉൽപ്പാദന നിയന്ത്രണങ്ങൾ പിൻവലിക്കാനും 2026 ഏപ്രിൽ മുതൽ പ്രതിദിനം 2,06,000 ബാരൽ അധികമായി ഉൽപ്പാദിപ്പിക്കാനും തീരുമാനമായി. ഇതിന്റെ ഭാ​ഗമായി 2023ൽ പ്രഖ്യാപിച്ച പ്രതിദിനം 1.65 ദശലക്ഷം ബാരലിന്റെ അധിക ഉൽപ്പാദന നിയന്ത്രണം ഭാഗികമായോ പൂർണ്ണമായോ ഒഴിവാക്കും. ജോയിന്റ് മിനിസ്റ്റീരിയൽ മോണിറ്ററിംഗ് കമ്മിറ്റി വിപണിയിൽ പരിശോധന നടത്തും. 2024 ജനുവരി മുതൽ അധിക ഉൽപ്പാദനം നടത്തിയ രാജ്യങ്ങൾ അതിന് പകരമായി വരും മാസങ്ങളിൽ ഉൽപ്പാദനത്തിൽ കുറവ് വരുത്താനും ധാരണയായി. വിപണി സാഹചര്യങ്ങൾ വിലയിരുത്താൻ ഒപെക് പ്ലസ് അംഗങ്ങൾ എല്ലാ മാസവും യോഗം ചേരും. അടുത്ത നിർണ്ണായക കൂടിക്കാഴ്ച 2026 ഏപ്രിൽ 5ന് നടക്കും.

OPEC+ countries, led by Saudi Arabia and Russia, have decided to increase oil production by 206,000 barrels per day starting April 2026. The decision follows a global economic recovery and rising demand, aimed at stabilizing the international oil market.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.സിയെ പോലെ ദീർഘദൃഷ്ടിയുള്ള നേതാവിനെ കേരളത്തിന് ആവശ്യമുണ്ട്; കെ.സി വേണു​ഗോപാലിനെ പുകഴ്ത്തി കെ സുധാകരൻ

Kerala
  •  18 hours ago
No Image

യുഎസ് ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ കപ്പലിലെ നാവികര്‍ ജന്മനാട്ടിലേക്ക് മടങ്ങി

International
  •  19 hours ago
No Image

വേനല്‍ കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ പാടില്ല; നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വി. ശിവന്‍കുട്ടി 

Kerala
  •  19 hours ago
No Image

ഇറാനെതിരായ യുദ്ധത്തിന് യു.എസ് ചെലവാക്കിയത് 51 ബില്യണ്‍ ഡോളര്‍; യുദ്ധത്തില്‍ 400 സൈനികര്‍ക്ക് പരുക്കേറ്റു- റിപ്പോര്‍ട്ട്

International
  •  20 hours ago
No Image

ഹോര്‍മുസ് തുറക്കുന്നു? ഉപരോധം പൂര്‍ണമായി പിന്‍വലിക്കുമെന്ന സൂചന നല്‍കി ട്രംപ് 

International
  •  20 hours ago
No Image

യു.എസിന് വീണ്ടും തിരിച്ചടി; ഹോര്‍മുസില്‍ 238 മില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ തകര്‍ന്നു

International
  •  20 hours ago
No Image

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി 

National
  •  21 hours ago
No Image

ദുബൈയിലെ 18 വാസസ്ഥലങ്ങളിൽ പുതിയ റോഡ് പദ്ധതികളുമായി ആർടിഎ; യാത്രാസമയം 40 ശതമാനം കുറയും

uae
  •  21 hours ago
No Image

''കെകെ രമയുടെ പിഎക്ക് ബോംബ് നിര്‍മാണത്തിനിടെ പരിക്ക്''; സോഷ്യല്‍ മീഡിയ വ്യാജ പ്രചരണത്തില്‍ വിശദീകരണവുമായി ആര്‍എംപി നേതാവ് 

Kerala
  •  21 hours ago
No Image

കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  21 hours ago