അഴിയൂരിൽ 255 ലിറ്റർ മാഹി മദ്യം പിടികൂടി; കൊല്ലം സ്വദേശികളടക്കം നാലുപേർ എക്സൈസ് വലയിൽ
കോഴിക്കോട്: മാഹിയിൽ നിന്നും കാറിൽ കൊല്ലത്തേക്ക് കടത്തുകയായിരുന്ന വൻ മദ്യശേഖരവുമായി നാലംഗ സംഘം പിടിയിലായി. അഴിയൂരിൽ വച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് 255 ലിറ്റർ മാഹി മദ്യം കണ്ടെടുത്തത്.സംഭവത്തിൽ പിടിയിലായത് കൊല്ലം സ്വദേശികളായ ബിജോയ് (29),റോബിൻ (20),ബിബിൻ ബാബു (21), മാഹി സ്വദേശിയായ ജോൺസൺ മാത്യു (59) എന്നിവരാണ്.
വടകര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ പ്രിവന്‍റീവ് ഓഫീസർമാരായ സുരേഷ് കുമാർ, സായി ദാസ്, ഷിരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംരാജ്, മുസ്ബിൻ, ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.
വാളയാറിൽ ബസ്സിൽ കഞ്ചാവ് കടത്ത്: ബംഗാൾ സ്വദേശി അറസ്റ്റിൽ
അന്തർസംസ്ഥാന ബസ്സിൽ കടത്തുകയായിരുന്ന ഒരു കിലോഗ്രാമിലേറെ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ വാളയാർ ചെക്പോസ്റ്റിൽ വച്ച് എക്സൈസ് പിടികൂടി. മുർഷിദാബാദ് സ്വദേശിയായ ഹാഫിജുർ റഹ്മാൻ ലാസ്കർ (36) ആണ് അറസ്റ്റിലായത്.
എക്സൈസ് ഇൻസ്പെക്ടർ പി.ആർ. പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ശ്യാം ജിത്ത്, ദേവകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അശ്വന്ത്, സുബിൻരാജ്, അരുൺ എന്നിവരും പങ്കെടുത്തു. ലഹരി വസ്തുക്കൾ എവിടെ നിന്ന് എത്തിച്ചു എന്നതിനെക്കുറിച്ച് എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."