HOME
DETAILS

ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനത; ഇറാന് മേലുള്ള ആക്രമണത്തെ പിന്തുണക്കുന്നത് 27 ശതമാനം പേര്‍ മാത്രം; റോയിട്ടേഴ്‌സ് സര്‍വേ 

  
Web Desk
March 03, 2026 | 4:34 PM

survey report says american public is not happy with the joint attack carried out by the us and israel in iran

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ യുദ്ധക്കൊതിയില്‍ ബഹുഭൂരിഭാഗം അമേരിക്കക്കാരും അസംതൃപ്തരെന്ന് സര്‍വേ റിപ്പോര്‍ട്ട്. അമേരിക്കയും ഇസ്രാഈലും സംയുക്തമായി ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കന്‍ ജനത സന്തുഷ്ടരല്ല. സിഎന്‍എന്‍, റോയിട്ടേഴ്‌സ് തുടങ്ങിയ പ്രമുഖ ഏജന്‍സികളാണ് സര്‍വേ നടത്തിയത്. 

സിഎന്‍എന്‍ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 59 ശതമാനം അമേരിക്കക്കാരും ഇറാനെതിരെയുള്ള സൈനിക നടപടിയെ എതിര്‍ക്കുന്നു. ഇതില്‍ തന്നെ 31 ശതമാനം പേര്‍ തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. റോയിട്ടേഴ്‌സ് സര്‍വേ പ്രകാരം യുദ്ധത്തിന് പിന്തുണ നല്‍കുന്നത് കേവലം 27 ശതമാനം ആളുകള്‍ മാത്രമാണ്. 

ഇസ്രാഈലിന് വേണ്ടി അമേരിക്ക യുദ്ധത്തിന് നിര്‍ബന്ധിക്കപ്പെട്ടെന്നാണ് അമേരിക്കന്‍ ജനത വിശ്വസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഇസ്‌റാഈലിന് അമേരിക്കന്‍ ഭരണകൂടങ്ങള്‍ക്ക് മേലുള്ള അമിത സ്വാധീനത്തെ വിമര്‍ശിച്ച് യുവാക്കള്‍ രംഗത്തെത്തിയിരുന്നു. ഇറാന് മേലുള്ള ആക്രമണത്തില്‍ അമേരിക്കന്‍ ജനത രാഷ്ട്രീയമായി രണ്ട് തട്ടിലാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുയായികള്‍ക്കിടയില്‍ 77 ശതമാനം പേര്‍ ആക്രമണത്തെ പിന്തുണക്കുന്നുണ്ട്. എന്നാല്‍ ഡെമോക്രാറ്റുകള്‍, സ്വതന്ത്രര്‍ ഉള്‍പ്പെടുന്ന 80 ശതമാനത്തിലധികം പേര്‍ ഇതിനെ എതിര്‍ക്കുന്നു. 

സര്‍വേ നടത്തിയ 60 ശതമാനം പേര്‍ ട്രംപിന് സൈനിക നടപടിയെക്കുറിച്ച് വ്യക്തമായ പദ്ധതി ഇല്ലെന്ന് വിശ്വസിക്കുന്നവരാണ്. 60 ശതമാനം പേര്‍ ട്രംപിന്റെ നടപടിയില്‍ അവിശ്വാസം രേഖപ്പെടുത്തി. 62 പേരും തുടര്‍നടപടികള്‍ക്കായി കോണ്‍ഗ്രസിന്റെ (അമേരിക്കന്‍ പാര്‍ലമെന്റ്) അനുമതി നേടണമെന്ന് വിശ്വസിക്കുന്നു. ഇറാനിലേക്ക് യുദ്ധത്തിനായി കരസേനയെ അയക്കുന്നത് 60 ശതമാനം ആള്‍ക്കാരും അംഗീകരിക്കുന്നില്ല.

തെരഞ്ഞെടുപ്പിന് മുന്‍പ് അമേരിക്കന്‍ സര്‍ക്കാരുകളുടെ യുദ്ധക്കൊതിയെ വിമര്‍ശിച്ച ട്രംപ് അധികാരത്തിലെത്തയതിന് പിന്നാലെ യുദ്ധക്കൊതിയനായി മാറിയത് അമേരിക്കന്‍ ജനതയില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിദേശ രാജ്യങ്ങളുമായി യുദ്ധങ്ങളിലേക്ക് വലിച്ചിഴപ്പെടുന്നത് ജനങ്ങള്‍ അംഗീകരിക്കുന്നില്ല. 

survey conducted bt prominent agencies like cnn and reuters reports that american public is not happy with the joint attack carried out by the us and israel in iran



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  9 hours ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  10 hours ago
No Image

നാടിനെ നടുക്കിയ വാൽപ്പാറ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായി; മരിച്ചവരിൽ പന്ത്രണ്ടുകാരനും 

Kerala
  •  11 hours ago
No Image

'രോഹിത്തിനെ മാറ്റിയത് അനീതി'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

Cricket
  •  11 hours ago
No Image

'ഫേസ് 3' തുടങ്ങുന്നു; ഇറാനെ ഉള്ളിൽ നിന്ന് തകർക്കാൻ മൊസാദ്, ലക്ഷ്യം ഭരണമാറ്റം; വെളിപ്പെടുത്തലുമായി ഡേവിഡ് ബാർണിയ

International
  •  12 hours ago
No Image

'മോദി-ഷാ യുഗത്തിന്റെ അന്ത്യം'; വനിതാ സംവരണ പോരിൽ ബിജെപിക്ക് കനത്ത തിരിച്ചടി, പാർലമെന്റിന് പുറത്ത് ബിജെപി എംപിമാരുടെ കടുത്ത പ്രതിഷേധം

Kerala
  •  12 hours ago
No Image

കോഴിക്കോട് മുഖ്യഖാസിയായി ജമലുല്ലൈലി തങ്ങൾ സ്ഥാനമേറ്റു; ഖാസിമാർ ആത്മീയ ജീവിതത്തിന്റെ അടയാളങ്ങൾ: സാദിഖലി തങ്ങൾ

Kerala
  •  13 hours ago
No Image

മോദി സർക്കാരിന് കനത്ത പ്രഹരം; 12 വർഷത്തിനിടയിൽ ആദ്യമായി ലോക്സഭയിൽ സർക്കാർ ബിൽ പരാജയപ്പെട്ടു

National
  •  13 hours ago
No Image

'മകൻ നിന്നെപ്പോലെയല്ല'; നാട്ടുകാരുടെ പരിഹാസത്തിൽ സംശയം, ആറുവയസ്സുകാരനെ നദിയിലെറിഞ്ഞ് കൊന്നു; പിതാവ് അറസ്റ്റിൽ

National
  •  13 hours ago
No Image

വാല്‍പ്പാറയില്‍ വിനോദ സഞ്ചാരത്തിനിടെ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം; 9 മലയാളികള്‍ മരിച്ചു 

Kerala
  •  13 hours ago