വാടാനപ്പള്ളി സെന്ററില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി
വാടാനപ്പള്ളി: ബക്രീദ്, ഓണം വന്നതോടെ വാടാനപ്പള്ളി സെന്ററില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. വാഹനങ്ങളുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചതോടെ പ്രധാന റോഡുകളായ ദേശീയപാത പതിനേഴ് ചേറ്റുവ തൃപ്രയാര്‍ റോഡും, സംസ്ഥാന പാത വാടാനപ്പള്ളി - തൃശ്ശൂര്‍ റോഡും.
ഇട റോഡുകളായ വാടാനപ്പള്ളി ബീച്ച് റോഡ്, ഫാന്‍സി റോഡ്, ചിലങ്ക ബീച്ച് റോഡ്, ഗണേശമംഗലം റോഡ് എന്നിവിടങ്ങളില്‍ ഗതാഗത കുരുക്ക് മണിക്കൂറുകളോളമാണ് അനുഭവപ്പെടുന്നത്. വാടാനപ്പള്ളി സെന്ററില്‍ കടകള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍ തുടങ്ങുന്ന അനധികൃത പാര്‍ക്കിങും ഗതാഗതക്കുരുക്കിനു കാരണമാകുന്നു.
മാത്രമല്ല വ്യാപാര സ്ഥാപനങ്ങളിലും റോഡരികില്‍ പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ സമാന്തര റോഡുകളിലും ഇട റോഡുകളിലുമാണ് സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. പൊലിസും ഹോംഗാര്‍ഡും ഗതാഗതം നിയന്ത്രിക്കുന്നുണ്ടെങ്കിലും ഗതാഗത കുരുക്കിനു പരിഹാരമാകുന്നില്ല.
മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ടനിരയാണ്. ഓണക്കാലത്തെ പ്രധാന വിപണി ദിവസമായ ഉത്രാട ദിനം കൂടി എത്തുന്നതോടെ വരും ദിവസങ്ങളിലും വാഹനത്തിരക്കില്‍ വാടാനപ്പള്ളി സെന്റര്‍ വീര്‍പ്പുമുട്ടും.
ഇപ്പോള്‍ തൃശൂരില്‍ നിന്നും ചേറ്റുവ ഭാഗത്തേക്കുള്ള സ്വകാര്യ ബസുകള്‍ ആത്മാവ് വഴി ഗണേശമംഗലത്തേക്കും, തൃപ്രയാറിലേക്കുള്ള ബസുകള്‍ പൊലിസ് സ്റ്റേഷന്‍ വഴി ഇടശ്ശേരിയിലേക്കും വഴിതിരിച്ചു വിടുന്നുണ്ടെങ്കിലും ഗതാഗതക്കുരുക്ക് ഒഴിവാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."