HOME
DETAILS

ബലി പെരുന്നാള്‍ മാനവിക ബന്ധങ്ങളുടെ വീണ്ടെടുപ്പിനാവണം: കെ.ടി ഹംസ മുസ്‌ലിയാര്‍

  
backup
September 12 2016 | 00:09 AM

%e0%b4%ac%e0%b4%b2%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%95-%e0%b4%ac


കല്‍പ്പറ്റ: മനുഷ്യ ബന്ധങ്ങള്‍ക്കിടയില്‍ വലിയ വിടവുണ്ടായിട്ടുള്ള പശ്ചാത്തലത്തിലാണ് മുസ്‌ലിം ലോകം ഒരിക്കല്‍ കൂടി ബലി പെരുന്നാള്‍ ആഘോഷിക്കുന്നതെന്നും ഈ ആഘോഷം തകര്‍ന്ന് പോയ മനുഷ്യ ബന്ധങ്ങളുടെ വീണ്ടെടുപ്പിന് ഉള്ളതായിരിക്കണമെന്നും സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ പറഞ്ഞു. ആഗോള ഭീകരതയും ദേശക്കൂറ് ചോദ്യം ചെയ്യലും ചെറുതല്ലാത്ത അപകടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. മതങ്ങള്‍ക്കിടയില്‍ വലിയ മതില്‍ കെട്ടുകളാണ് നിര്‍മിച്ച് കൊണ്ടിരിക്കുന്നത്. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ പോലും സ്വന്തം സമുദായങ്ങള്‍ക്കിടയിലും മഹല്ലു തലങ്ങളിലും ഭാര്യ ഭര്‍ത്താക്കന്‍മാര്‍ക്കിടയിലും അയല്‍പക്ക ബന്ധങ്ങളിലും കലാപവും കൊലവിളിയും നിത്യസംഭവമായിരുന്നു. എന്നാല്‍ ബലി പെരുന്നാള്‍ ഇത്തരം സകല അരുതായ്മകളെയും അനീതിയെയും ഇല്ലായ്മ ചെയ്യാനുള്ള സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സകല അലങ്കാരങ്ങളും വെടിഞ്ഞ് രണ്ട് തുണിക്കഷ്ണങ്ങള്‍ മാത്രം ധരിച്ച് ലബ്ബൈക്ക് ഉദ്ധരിച്ച് ദേശഭാഷകളുടെ വ്യത്യാസമില്ലാതെ അധികാര ചമയങ്ങളില്ലാതെ അറബിയും അനറബിയും പണക്കാരനും പണിക്കാരനും ഞങ്ങളെല്ലാം സമന്‍മാരാണന്നും നീ ഞങ്ങളുടെ രക്ഷിതാവാണന്നും വിളംബരം ചെയ്യുന്ന ഹജ്ജ് കര്‍മ്മത്തിന്റെ സമാപ്തിയിലാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ പോലും കലാപവും കൊലവിളിയും നടക്കാന്‍ കാരണം ദിവസം തോറും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ത്യാഗ മനോഭാവത്തിന്റെ അഭാവമാണ്. ബലി പെരുന്നാളാവട്ടെ ഇബ്‌റാഹീം നബി (അ)മിന്റെയും കുടുംബത്തിന്റെയും ത്യാഗ്യോജ്വല സ്മരണയിലാണ് ആഘോഷിക്കുന്നത്.
അതിനാല്‍ നമ്മുടെ ആഘോഷം ഉച്ചനീചത്വങ്ങളെ തുടച്ചു നീക്കാനും ഹൃദയങ്ങള്‍ക്കിടയിലും പൗരന്‍മാര്‍ക്കിടയിലും വിഭാഗീയത ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്താനും ഉള്ളതാവണമെന്നും അദ്ദേഹം പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  a month ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  a month ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  a month ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  a month ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  a month ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago